കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ 'പ്ലാന്‍ ബി'.. മഹാരാഷ്ട്രയില്‍ ബിജെപിയുടെ 'രഹസ്യ നീക്കം'.. ആത്മവിശ്വാസം

Google Oneindia Malayalam News

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പ് അങ്കം കഴിഞ്ഞതിന്‍റെ തൊട്ട് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും വരുത്തിവെച്ച പ്രതിസന്ധികളില്‍ കിടന്ന് ഉഴലുകയാണ് കോണ്‍ഗ്രസ്. അതേസമയം അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മൂന്ന് സംസ്ഥാനങ്ങളിലും തകൃതിയാക്കുകയാണ്.

<strong>വിമതര്‍ തലവേദനയാകില്ല!! മെരുക്കാന്‍ ബിജെപിയുടെ 'പ്ലാന്‍'.. യെഡ്ഡിയുടെ നീക്കങ്ങള്‍ ഇങ്ങനെ</strong>വിമതര്‍ തലവേദനയാകില്ല!! മെരുക്കാന്‍ ബിജെപിയുടെ 'പ്ലാന്‍'.. യെഡ്ഡിയുടെ നീക്കങ്ങള്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ ഇത്തവണ കരുതലോടെയാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. ശിവസേനയുമായി സഖ്യം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ പ്ലാന്‍ ബി പയറ്റാന്‍ ഒരുങ്ങുകയാണ് ഇവിടെ ബിജെപിയെന്ന് ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

'രഹസ്യ നീക്കം'

'രഹസ്യ നീക്കം'

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒരുമിച്ചല്ല മത്സരിച്ചിരുന്നത്. 122 സീറ്റുകളില്‍ വിജയിച്ച ബിജെപി അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേനയ്ക്ക് 63 സീറ്റുകള്‍ മാത്രമേ ലഭിച്ചുളളൂ. തുടര്‍ന്ന് ശിവസേനയുടെ പിന്തുണയോടെ ബിജെപി സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കി.എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപിയും ശിവസേനയും ഇടഞ്ഞു. പ്രതിപക്ഷത്തെക്കാള്‍ കടുത്ത വിമര്‍ശനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ശിവസേന നേതാക്കള്‍ ഉയര്‍ത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നുവരെ ശിവസേന പ്രഖ്യാപിച്ചു.

 'മുഖ്യനി'ല്‍ ഇടഞ്ഞു

'മുഖ്യനി'ല്‍ ഇടഞ്ഞു

എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അമിത് ഷായും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചു. എന്‍ഡിഎ സഖ്യം മഹാരാഷ്ട്ര തൂത്തുവാരി. ആകെയുള്ള 48 സീറ്റില്‍ ബിജെപി 23 സീറ്റുകള്‍ നേടി. ശിവസേനയ്ക്ക് ലഭിച്ചത് 18 സീറ്റുകളും. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശിവസേന ബിജെപിയുമായി വീണ്ടും കൊമ്പ് കോര്‍ത്തു. അടുത്ത മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നത് സംബന്ധിച്ചാണ് ഇരുകക്ഷികളും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത്.

 പ്ലാന്‍ ബി

പ്ലാന്‍ ബി

ലോക്സഭ തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ധാരണ പ്രകാരം അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ആദിത്യ താക്കറയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി ശിവസേന പ്രചരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ ശിവസേനയുമായി സഖ്യം വേണ്ടെന്നും ബിജെപി ഒറ്റയ്ക്ക് മത്സരിക്കമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്നതിനോട് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെങ്കിലും ആവശ്യമെങ്കില്‍ മഹാരാഷ്ട്രയില്‍ പ്ലാന്‍ ബി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

 ഒറ്റയ്ക്ക് പോരാടും

ഒറ്റയ്ക്ക് പോരാടും

മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങാന്‍ നേതൃത്വം പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. ശിവസേനയുമായി സഖ്യത്തിലാണ് മത്സരിക്കുന്നതെങ്കില്‍ സീറ്റ് വിഭജനം വലിയ തലവേദനയാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഇരുപാര്‍ട്ടികള്‍ക്കും സീറ്റുകള്‍ തുല്യമായി വിഭജിക്കേണ്ടി വരും. 140 സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് മത്സരിക്കാന്‍ സാധിക്കുകയുള്ളൂ.ബിജെപിയുടെ ആഭ്യന്തര സര്‍വ്വേകളില്‍ 150 വരെ സീറ്റുകള്‍ പാര്‍ട്ടിയ്ക്ക് ഒറ്റയ്ക്ക് നേടാന്‍ കഴിയുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതില്‍ ബിജെപിക്ക് ഭയമില്ല, മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

 20 എംഎല്‍എമാര്‍

20 എംഎല്‍എമാര്‍

മഹാരാഷ്ട്രയില്‍ ബിജെപിക്ക് 'പ്ലാന്‍ ബി' ഉണ്ടെന്ന് ബിജെപി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗിരിഷ് മഹാജന്‍ പറഞ്ഞു. അതിനര്‍ത്ഥം ശിവസേനയുമായി സഖ്യത്തില്‍ മത്സരിക്കില്ല എന്നല്ല. ശിവസേനയുമായുള്ള സീറ്റ് വിഭജനം ഇനിയും ചര്‍ച്ചയായിട്ടില്ല. കരുത്തരായ സ്ഥാനാര്‍ത്ഥികളെയാണ് എല്ലാ മണ്ഡലങ്ങളിലേക്കും ബിജെപി തേടുന്നത്, മഹാജന്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 20 പ്രതിപക്ഷ എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറായിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി വിട്ടുവരാന്‍ താത്പര്യം പ്രകടിപ്പിച്ച എംഎല്‍എമാരോട് ശിവസേനയില്‍ ചേരരുതെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞിട്ടുണ്ടെന്ന് ബിജെപി നേതാവ് വെളിപ്പെടുത്തി.

 പ്രതികരിച്ച് സേന

പ്രതികരിച്ച് സേന

20 പേര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കുമെന്നും നേതാവ് വ്യക്തമാക്കി. ബിജെപി തങ്ങളെ തഴയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സേന നേതാവും മന്ത്രിയുമായ രാംദാസ് കദം പ്രതികരിച്ചു. 2014 ലെ സമാന സാഹചര്യമായിരിക്കും ഇത്തവണയും ഉണ്ടാകുക. ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ സേന തലവന്‍ ഉദ്ദവ് താക്കറുമായി സഖ്യം സംബന്ധിച്ച കാര്യത്തില്‍ ധാരണയില്‍ എത്തിയതാണ്. ബിജെപി നേതാക്കള്‍ ധാരണ ലംഘിക്കുകയാണെങ്കില്‍ 288 സീറ്റിലും തനിച്ച് മത്സരിക്കാനുള്ള പദ്ധതി ശിവസേനയും ഒരുക്കുമെന്നും രാംദാസ് പറഞ്ഞു.

<strong>കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!</strong>കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!

<strong>ഫോണില്ല, സഞ്ചാര സ്വാതന്ത്രമില്ല; വിമതര്‍ അസംതൃപ്തര്‍, അവസരം മുതലെടുക്കാന്‍ നോതാക്കള്‍ മുംബൈയിലേക്ക്</strong>ഫോണില്ല, സഞ്ചാര സ്വാതന്ത്രമില്ല; വിമതര്‍ അസംതൃപ്തര്‍, അവസരം മുതലെടുക്കാന്‍ നോതാക്കള്‍ മുംബൈയിലേക്ക്

English summary
BJP have Secret plan B in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X