കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടി.... ഇന്റേണല്‍ സര്‍വേകള്‍ കൈവിട്ടു!!

Google Oneindia Malayalam News

Recommended Video

cmsvideo
മധ്യപ്രദേശിലും രാജസ്ഥാനിലും BJPക്ക് തിരിച്ചടി | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളില്‍ ബിജെപിക്ക് ആശങ്ക. പ്രതീക്ഷ വെച്ച സംസ്ഥാനങ്ങളില്‍ വലിയ തിരിച്ചടി ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഭരണം നഷ്ടമായ സംസ്ഥാനങ്ങളില്‍ ബിജെപി തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ബംഗാള്‍, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ നേട്ടത്തിന് ബിജെപി ശ്രമിക്കുന്നത്.

മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ബിജെപി ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ഛത്തീസ്ഗഡില്‍ പാര്‍ട്ടി നിലം തൊടില്ലെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അമിത് ഷായുടെ ബൂത്ത് തല പ്രവര്‍ത്തനം പഴയ രീതിയില്‍ വിലപ്പോവുന്നില്ലെന്നും പരാതിയുണ്ട്. പ്രധാനമായും സംസ്ഥാന സമിതികളുടെ അധികാരം വെട്ടിക്കുറച്ച അമിത് ഷായുടെ നീക്കങ്ങള്‍ പാര്‍ട്ടിയുടെ ആവേശം ചോര്‍ത്തിയെന്നാണ് പരാതി.

ബിജെപിയുടെ വീഴ്ച്ച

ബിജെപിയുടെ വീഴ്ച്ച

അധികാരം കൈവിട്ട മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറമേ അനാവശ്യമായി ഉണ്ടാക്കിയ വിവാദങ്ങള്‍ പാര്‍ട്ടിയുടെ ശോഭ കെടുത്തിയെന്നാണ് ഇന്റേണല്‍ സര്‍വേയില്‍ പറയുന്നത്. പൗരത്വ ബില്‍ വിവാദമുയര്‍ത്താതെ കൊണ്ടുവരാമായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. അമിത് ഷായുടെ ബംഗ്ലാദേശി കുടിയേറ്റ പരാമര്‍ശം അനവസരത്തിലായി പോയി എന്ന വിമര്‍ശനവും ഉണ്ട്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പല വിഷയങ്ങളിലും വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നാണ് വിമര്‍ശനം.

പ്രതിപക്ഷത്തിന് ആയുധം

പ്രതിപക്ഷത്തിന് ആയുധം

ബിജെപി പ്രതിപക്ഷത്തെ വിലകുറച്ച് കണ്ടെന്നാണ് സര്‍വേയില്‍ ആരോപിക്കുന്നത്. ഓരോ തവണയും കാരണങ്ങള്‍ നല്‍കി പ്രതിപക്ഷത്തെ ശക്തിപ്പെടുത്തിയതും ഒന്നിപ്പിച്ചതും ദേശീയ നേതൃത്വമാണെന്ന് കുറ്റപ്പെടുത്തലുണ്ട്. ഇപ്പോള്‍ പ്രതിപക്ഷം ബിജെപിയേക്കാള്‍ ശക്തമാണെന്ന മുന്നറിയിപ്പും സര്‍വേ നല്‍കുന്നുണ്ട്. ബിജെപിക്ക് വിജയസാധ്യത നൂറ് ശതമാനം ഉറപ്പുള്ള ഒരു സംസ്ഥാനവും ഇപ്പോഴില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

54 സീറ്റുകള്‍

54 സീറ്റുകള്‍

ബിജെപി ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് മധ്യപ്രദേശിലും രാജസ്ഥാനിലുമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതിന് പുറമേ പാര്‍ട്ടിയുള്ള അന്വേഷണത്തിലും ഇത് സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ശക്തരായ നേതാക്കള്‍ രണ്ട് സംസ്ഥാനത്തും ഇല്ലാത്തതാണ് തിരിച്ചടിയാവുക. ശിവരാജും സിംഗ് ചൗഹാനും വസുന്ധര രാജ സിന്ധ്യയും തല്‍ക്കാലം നേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. രണ്ട് സംസ്ഥാനത്തുമായി 54 സീറ്റുകളുണ്ട്.

കോണ്‍ഗ്രസിന് അനുകൂലം

കോണ്‍ഗ്രസിന് അനുകൂലം

രാജസ്ഥാനില്‍ ഗുജ്ജാറുകളുടെ പ്രക്ഷോഭം ബിജെപിക്കെതിരെയാണ്. ഇത് വലിയ തിരിച്ചടിയാവും. 25 സീറ്റ് തൂത്തുവാരിയതാണ് ബിജെപിക്ക് ഇവിടെ. മധ്യപ്രദേശില്‍ എല്ലാ സീറ്റും ബിജെപി കഴിഞ്ഞ തവണ തൂത്തുവാരിയതാണ്. ഇത്തവണ രണ്ട് സംസ്ഥാനത്തുമായി പത്തിലധികം സീറ്റില്‍ ബിജെപിക്ക് വിജയസാധ്യതയില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ പോളിസി ഫലം കാണുന്നുണ്ട്. ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്റെ സേവനവും കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ട്.

ഗുജറാത്തിലും പ്രതിസന്ധി

ഗുജറാത്തിലും പ്രതിസന്ധി

ഗുജറാത്തില്‍ ബിജെപി വിചാരിച്ച രീതിയിലല്ല കാര്യങ്ങള്‍ പോകുന്നത്. കോണ്‍ഗ്രസിന് ഇവിടെ ശക്തമായ നേതൃത്വമാണ് ഉള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുനിലയും സീറ്റ് നിലയും കോണ്‍ഗ്രസ് മെച്ചപ്പെടുത്തും. ഗുജറാത്തിലെ 26 സീറ്റില്‍ കോണ്‍ഗ്രസ് 13 സീറ്റ് വരെ നേടും. കഴിഞ്ഞ ദിവസം ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യത്തില്‍ നിന്നാണ് ഇത്രയും സീറ്റിലേക്കുള്ള കുതിപ്പ്. ഇവിടെ സംഘടനാ ദൗര്‍ബല്യവും നേതൃത്വത്തിന്റെ പോരായ്മയും പ്രധാന വിഷയമാണ്.

രാഹുലിന്റെ പ്രതിരോധിക്കാനായില്ല

രാഹുലിന്റെ പ്രതിരോധിക്കാനായില്ല

രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും അമിത് ഷായും പരാജയപ്പെട്ടെന്നാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍. റാഫേല്‍ വിവാദം അനാവശ്യമായി വൈകിച്ചതും കോണ്‍ഗ്രസിന് ഗുണം ചെയ്തു. മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം രാഹുല്‍ മികച്ച നേതാവായി ഉയര്‍ന്നെന്നും, മോദിക്ക് ചുറ്റും ഉണ്ടായിരുന്ന വീരപരിവേഷം അതോടെ നഷ്ടപ്പെട്ടെന്നും പാര്‍ട്ടിയിലെ ചില നേതാക്കള്‍ പറയുന്നു. ഇത് പ്രവര്‍ത്തകരുടെ ആവേശത്തെ തന്നെ ഇല്ലാതാക്കി. പ്രധാനമന്ത്രി പ്രവര്‍ത്തകരുമായി ഇടപെടുന്നില്ലെന്ന പോരായ്മയും ഉണ്ട്.

കമല്‍നാഥ് ജനപ്രിയന്‍

കമല്‍നാഥ് ജനപ്രിയന്‍

മധ്യപ്രദേശില്‍ കമല്‍നാഥ് ജനപ്രിയനാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്ക് കൊണ്ട് അദ്ദേഹത്തിന്റെ രീതികള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. രാഹുല്‍ ഗാന്ധി എല്ലാ സംസ്ഥാന നേതൃത്വത്തെയും ഒന്നിപ്പിച്ച് പ്രവര്‍ത്തിക്കുന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതാണ് കോണ്‍ഗ്രസിന്റെ വിജയഫോര്‍മുലയെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ അഭിപ്രായം. മധ്യപ്രദേശിലെ ബിജെപിയുടെ കോട്ടകള്‍ പലതും കോണ്‍ഗ്രസ് കോട്ടയായി മാറുമെന്നും, ഇവിടെ പ്രവര്‍ത്തനം ശക്തമാണെന്ന മുന്നറിയിപ്പും സര്‍വേ നല്‍കിയിട്ടുണ്ട്.

ലോക്ദളിന്റെ പാലം വലിച്ച് മായാവതി.... സഖ്യമില്ലെന്ന് ബിഎസ്പി!!പ്രതിപക്ഷ നിരയില്‍ വിള്ളല്‍ലോക്ദളിന്റെ പാലം വലിച്ച് മായാവതി.... സഖ്യമില്ലെന്ന് ബിഎസ്പി!!പ്രതിപക്ഷ നിരയില്‍ വിള്ളല്‍

English summary
bjp have tough road in mp and rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X