കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനിര്‍മ്മാതാക്കള്‍ക്ക് അച്ചടക്ക ക്ലാസുമായി ബിജെപി: ബങ്കിംഗ് അനുവദിക്കില്ലെന്ന് പാര്‍ട്ടി!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി രണ്ട് ദിവസത്തെ 'ഓറിയന്റേഷന്‍ പ്രോഗ്രാം' ഏര്‍പ്പെടുത്തി ബിജെപി. ഹാജര്‍ നിര്‍ബന്ധമാക്കിയ പഠനക്ലാസ് ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. പെരുമാറ്റം, അച്ചടക്കം, പാര്‍ലമെന്ററി നടപടിക്രമങ്ങള്‍, പ്രത്യയശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് അടച്ചിട്ട മുറിയിലാണ് ക്ലാസുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

<br>മോദിയെ വിമര്‍ശിച്ചവര്‍ പരാജയപ്പെട്ടപ്പോള്‍ ഒളിച്ചോടി; രാഹുല്‍ ഗാന്ധിക്കെതിരെ ശിവരാജ് സിംഗ് ചൗഹാന്‍
മോദിയെ വിമര്‍ശിച്ചവര്‍ പരാജയപ്പെട്ടപ്പോള്‍ ഒളിച്ചോടി; രാഹുല്‍ ഗാന്ധിക്കെതിരെ ശിവരാജ് സിംഗ് ചൗഹാന്‍

നദ്ദയുടെ ഉദ്ഘാടന പ്രസംഗത്തോടെയാണ് ക്ലാസ് ആരംഭിച്ചത്. പാര്‍ലമെന്റിലെ എംപിമാരുടെ പങ്കിനെക്കുറിച്ച് വൈകുന്നേരം അമിത് ഷാ സംസാരിക്കും. പ്രധാനമന്ത്രി മോദി നാളെ ബിജെപി പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യും. ബിജെപി അഭ്യാസ് വര്‍ഗ എന്ന അഭ്യാസത്തിന്റെ ഫോട്ടോ എടുക്കാനായി മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയത്. ബിജെപിയുടെ നിര്‍ബന്ധിത വാരാന്ത്യ വര്‍ക്ക്ഷോപ്പിന് പിന്നിലെ പ്രധാന ലക്ഷ്യം തെറ്റായ ചില നിയമനിര്‍മ്മാതാക്കളെ നിയന്ത്രിക്കുക എന്നതാണ്. തന്റെ രണ്ടാം ഭരണകാലത്ത്, അച്ചടക്കം, കൃത്യനിഷ്ഠത, അനാവശ്യ സംസാരം ഒഴിവാക്കുക എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമയനിഷ്ഠയും പാര്‍ലമെന്റില്‍ സ്ഥിരമായി ഹാജരാകുന്നതും നിയമനിര്‍മ്മാതാക്കള്‍ക്ക് അദ്ദേഹം നല്‍കിയ മറ്റ് നിര്‍ദ്ദേശങ്ങളില്‍ ചിലതാണ്.

 അഭ്യാസ് വര്‍ഗ്ഗ

അഭ്യാസ് വര്‍ഗ്ഗ

ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനകം പ്രാബല്യത്തില്‍ വന്ന 'അഭ്യാസ് വര്‍ഗ്ഗ', യുവാക്കളെയും പുതിയ നിയമനിര്‍മ്മാതാക്കളെയും പരിചയമുള്ള നിയമനിര്‍മ്മാതാക്കളെയും അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പരിചയപ്പെടുത്താനുള്ള ശ്രമമാണെന്ന് വിശ്വസിക്കപ്പെടുന്നു. 'ഇത്തവണത്തെ മന്ത്രിസഭയില്‍ നിരവധി എംപിമാര്‍ (പാര്‍ലമെന്റ് അംഗങ്ങള്‍) ആദ്യമായി സഭയിലെത്തിയവരാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഞങ്ങളോടൊപ്പം ചേര്‍ന്നവരുമുണ്ട്. അതിനാല്‍ പാര്‍ട്ടിയെ പരിചയപ്പെടാന്‍ മാത്രമല്ല, പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നിരത്താനും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് പ്രധാനമാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. ''അഭ്യാസ് വര്‍ഗ്ഗ'' വര്‍ക്ക്ഷോപ്പുകള്‍ പതിവായി നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാരിന്റെ അച്ചടക്ക പരിപാടി

മോദി സര്‍ക്കാരിന്റെ അച്ചടക്ക പരിപാടി

''അച്ചടക്ക സെഷനുകള്‍'' എന്ന് വിളിക്കുന്ന കൂടിക്കാഴ്ചകള്‍ 2014 ല്‍ ആദ്യമായി അധികാരത്തില്‍ വന്നപ്പോഴും പ്രധാനമന്ത്രി മോദി ബിജെപി പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയിരുന്നു. ഓറിയന്റേഷന്‍ അഭ്യാസത്തിനുപുറമെ, തെറ്റായ നിയമനിര്‍മ്മാതാക്കളെക്കുറിച്ച് പ്രധാനമന്ത്രി മോദിയുടെ വര്‍ദ്ധിച്ചുവരുന്ന ആശങ്കകളുടെ പ്രതിഫലനമാണ് ശില്പശാലയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച പട്ടിക നീളമുള്ളതാണ്, ഈ കേസുകളില്‍ ഭൂരിഭാഗവും അച്ചടക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. 2008 ലെ മാലേഗാവ് സ്ഫോടനത്തില്‍ പ്രതിയായ പാര്‍ലമെന്റ് അംഗം പ്രഗ്യാ താക്കൂര്‍ മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയെ പ്രശംസിച്ച് പാര്‍ട്ടിയെ ലജ്ജിപ്പിച്ചു. പാര്‍ട്ടി അവര്‍ക്ക് ശാസന നല്‍കിയെങ്കിലും അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചില്ല. കഴിഞ്ഞ ആഴ്ച നടന്ന ബിജെപി പ്രവര്‍ത്തക യോഗത്തില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടത് ''അഴുക്കുചാലുകളും ശൗചാലയങ്ങളും വൃത്തിയാക്കാന്‍ അല്ല'' എന്ന് അവര്‍ പറഞ്ഞു. ഈ പരാമര്‍ശത്തിന് പാര്‍ട്ടി നേതൃത്വം അവരെ വിളിപ്പിച്ചു. ബി.ജെ.പിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദയാണ് പ്രഗ്യ താക്കൂറിനെ വിളിപ്പിച്ചതെന്നും അവരെ ശാസിക്കുകയും അത്തരം അഭിപ്രായങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അച്ചടക്ക ലംഘനങ്ങള്‍

അച്ചടക്ക ലംഘനങ്ങള്‍


നിയമനിര്‍മ്മാതാവ് രാംശങ്കര്‍ കാതേരിയയുടെ സുരക്ഷാ സൈനികര്‍ ആഗ്രയ്ക്ക് സമീപം ടോള്‍ പ്ലാസ ജീവനക്കാരെ മര്‍ദ്ദിക്കുന്നതായി കണ്ടു. സംഭവത്തിന്റെ സിസിടിവി ചിത്രങ്ങളില്‍ കാതേരിയയെയും കാണാം. 2017 ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ജയിലിലടച്ച ബിജെപി നിയമസഭാംഗമായ കുല്‍ദീപ് സെംഗറിനെ ബിജെപി പാര്‍ലമെന്റ് അംഗം സാക്ഷി മഹാരാജ് സന്ദര്‍ശിച്ചു. ഇങ്ങനെ പോകുന്നു പട്ടിക. പട്ടികയില്‍ സംസ്ഥാന നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്നു. ഉത്തരാഖണ്ഡ് ബിജെപി നിയമസഭാംഗമായ കുന്‍വര്‍ പ്രണവ് സിംഗ് 'ചാമ്പ്യന്‍' ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതും മധ്യപ്രദേശ് നേതാവ് ആകാശ് വിജയവര്‍ഗിയ ഒരു സിവില്‍ സര്‍വീസുകാരനെ ബാറ്റുകൊണ്ട് തല്ലിച്ചതച്ചതും പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

 മന്ത്രിമാര്‍ക്കെതിരെ പരിപാടി

മന്ത്രിമാര്‍ക്കെതിരെ പരിപാടി


കഴിഞ്ഞ മാസം പാര്‍ലമെന്റ് സെഷനില്‍ കാണാതായ കേന്ദ്ര മന്ത്രിമാരെ മോദിക്ക് പിന്‍വലിക്കേണ്ടി വന്നു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ നേരിടാന്‍ ചില ദിവസങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളില്ലാത്തത് ബിജെപിയെ ലജ്ജിപ്പിച്ചു. പല നിയമനിര്‍മ്മാതാക്കള്‍ക്കും ഹാജര്‍ റെക്കോര്‍ഡ് കുറവാണെന്ന് റിപ്പോര്‍ട്ട്. നടന്‍-രാഷ്ട്രീയക്കാരായ ഹേമമാലിനി, സണ്ണി ഡിയോള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ബിജെപി നിയമസഭാംഗങ്ങളുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി തന്റെ നിയമസഭാംഗങ്ങള്‍ക്ക് 'ദില്ലി കി ഹവ (ദില്ലിയിലെ വായു)' ല്‍ നിന്നും ടിവിയില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും മാറിനില്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.


English summary
BJP held discipline class for law makers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X