Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിയുടെ മഹാറാണി; മമതയ്‌ക്കെതിരെ തിരിച്ചടിച്ച് ബിജെപി

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കള്ളപ്പണക്കാരനാണെന്ന തരത്തില്‍ പരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ തിരിച്ചടിച്ച് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ അഴിമതിയുടെ മഹാറാണിയാണെന്ന് ബിജെപി പറയുന്നു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബിജെപി അഖിലേന്ത്യാ സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിങ് നടത്തിയത്.

തമിഴ്‌നാട്ടിലും ദില്ലിയിലും മാത്രമല്ല ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും ഉദ്യോഗസ്ഥര്‍ക്കെതിരെ റെയ്ഡ് നടത്തുന്നുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. ആരൊക്കെയാണോ സര്‍ക്കാരിനെയും നിയമത്തെയും കബളിപ്പിക്കുന്നത് അവരെല്ലാം പിടിയിലാകും ഇതില്‍ രാഷ്ട്രീയ വേര്‍തിരിവുണ്ടാകില്ല. മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ആശങ്കയിലാണെന്നും സിദ്ധാര്‍ഥ് ആരോപിച്ചു.

mamata

ശാരദ, നാരദ തട്ടിപ്പുകളില്‍ മാത്രമല്ല 10,000 കോടിയുടെ റോസ് വാലി തട്ടിപ്പുകൂടി തൃണമൂല്‍ ഉത്തരം പറയേണ്ടുന്ന കേസാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അവര്‍ ബിജെപിയെ കുറ്റം പറയുന്നത്. മമത അഴിമതിയുടെ മഹാറാണിയാണ്. അത്തരമൊരാള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് കേന്ദ്രത്തിനെതിരെ ഉന്നയിക്കുന്നതെന്നും ബിജെപി പറഞ്ഞു.

തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡാണ് മമതാ ബാനര്‍ജിയെ ചൊടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നാണ് മമതയുടെ നിലപാട്. നേരത്തെ കറന്‍സി നിരോധനത്തിനെതിരെയും കേന്ദ്രത്തിനെതിരെ മമത രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+