അതേ നാണയത്തിൽ തിരിച്ചടിച്ച് ബിജെപി, വയനാട്ടിലും റായ്ബറേലിയിലും വമ്പൻ വ്യാജ വോട്ടുകളെന്ന് ആരോപണം
ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണം കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ തിരിച്ച് ബിജെപിയുടെ പ്രത്യാക്രമണം. പ്രതിപക്ഷ പാര്‍ട്ടികളുടെ കോട്ടകളായ ചില മണ്ഡലങ്ങളില്‍ വലിയ തോതില്‍ കള്ളവോട്ട് ഉണ്ടായിട്ടുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. റായ് ബറേലി, വയനാട്, കനൂജ്, മായിന്‍പുരി, ഡയമണ്ട് ഹാര്‍ബര്‍, കൊളത്തൂര്‍ മണ്ഡലങ്ങളിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ രംഗത്ത് വന്നിരിക്കുന്നത്.
റായ് ബറേലി രാഹുല്‍ ഗാന്ധിയുടേയും വയനാട് പ്രിയങ്ക ഗാന്ധിയുടേയും ഡയമണ്ട് ഹാര്‍ബര്‍ അഭിഷേക് ബാനര്‍ജിയുടേയും കനൂജ് അഖിലേഷ് യാദവിന്റെയും മായിന്‍പുരി ഡിംപിള്‍ യാദവിന്റെയും കൊളത്തൂര്‍ എംകെ സ്റ്റാലിന്റെയും മണ്ഡലമാണ്. വോട്ട് മോഷണമെന്ന് പറയുന്ന ഈ നേതാക്കള്‍ രാജി വെക്കുമോ എന്ന് അനുരാഗ് താക്കൂര്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധി ചെയ്തതിന് സമാനമായി പവര്‍ പോയിന്റ് പ്രസന്റേഷനുമായാണ് അനുരാഗ് താക്കൂര്‍ മാധ്യമങ്ങളെ കണ്ടത്. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തില്‍ സംശയാസ്പദമായ 93,499 വോട്ടുകള്‍ ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം. അതില്‍ 20,438 വ്യാജ വോട്ടുകളും 17450 വ്യാജ മേല്‍വിലാസത്തിലുളള വോട്ടുകളും ഉണ്ടെന്ന് ബിജെപി ആരോപിക്കുന്നു. ഇത് കൂടാതെ 51365 വോട്ടര്‍മാരെ വോട്ട് കൂട്ടിച്ചേര്‍ക്കലിലൂടെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ 2 ലക്ഷത്തിലധികം വോട്ടുകള്‍ സംശയാസ്പദമാണെന്നും ബിജെപി അവകാശപ്പെടുന്നു. അതില്‍ 19,512 ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും 71,977 വ്യാജ മേല്‍വിലാസത്തിലുളള വോട്ടുകളും വോട്ട് ചേര്‍ക്കലിലൂടെ ഉള്‍പ്പെട്ട 92747 വോട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. 52,000 വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകളാണ് ക്രമക്കേടുകള്‍ക്കായി നിര്‍മ്മിക്കപ്പെട്ടതെന്നും ബിജെപി ആരോപിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമായ ഡയമണ്ട് ഹാര്‍ബറില്‍ രണ്ടര ലക്ഷത്തോളം വോട്ടുകള്‍ സംശയത്തിലാണെന്നും അതില്‍ 1.55 ലക്ഷം വോട്ടുകള്‍ വ്യാജ മേല്‍വിലാസത്തിലാണെന്നും 56000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കലിലൂടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും അനുരാഗ് താക്കൂര്‍ ആരോപിച്ചു. അഖിലേഷ് യാദവിന്റെ മണ്ഡലമായ കനോജില്‍ 291798 വോട്ടുകളും ഡിംപിള്‍ യാദവിന്റെ മണ്ഡലമായ മായിന്പുരിയില് 255914 വോട്ടുകളും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരില്‍ 20000 വോട്ടുകളും സംശയാസ്പദമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അനുരാഗ് താക്കൂര്‍ ആരോപിച്ചു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications