ഫോണിലൂടെയുള്ള സിഎഎ വിരുദ്ധ സംസാരം പോലീസിനെ അറിയിച്ചു... യൂബര്‍ ഡ്രൈവറെ ആദരിച്ച് ബിജെപി!!
മുംബൈ: പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭം രാജ്യത്ത് മുഴുവന്‍ അലയടിക്കുകയാണ്. എന്നാല്‍ ബിജെപി ഇതൊന്നും കാര്യമായി എടുത്തിട്ടില്ല. സിഎഎയെ പിന്തുണയ്ക്കുന്ന ഓരോ വ്യക്തികളെയും ബിജെപി പ്രചാരണങ്ങളുടെ ഭാഗമാക്കുന്നുണ്ട്. സിഎഎയുടെ ഭാഗമായി യൂബര്‍ ഡ്രൈവറെ ആദരിച്ചിരിക്കുകയാണ് മുംബൈ ബിജെപി. ഇയാള്‍ സിഎഎ വിരുദ്ധ സംസാരം പോലീസിനെ അറിയിച്ചതാണ് ആദരിക്കലിന് പ്രധാന കാരണം.

യൂബര്‍ ഡ്രൈവറായ രോഹിത് സിംഗ് ഗൗറിന്റെ വാഹനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്‍ക്കാര്‍ കയറിയിരുന്നു. ഇയാള്‍ ഫോണില്‍ പൗരത്വ നിയമത്തെ എതിര്‍ത്തത് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇത് കേട്ട ഉടനെ രോഹിത് പോലീസിനെ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. അതേസമയം കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. പോലീസ് എത്തി സര്‍ക്കാരിനെ അടിമുടി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കിട്ടിയില്ല.
അതേസമയം സര്‍ക്കാരിന്റെയും രോഹിത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയതു. എന്നാല്‍ സര്‍ക്കാര്‍ സിഎഎയ്ക്കെതിരെ ഗൂഢാലോചന നടത്തിയ യാത്രക്കാരെ പോലീസിന് മുന്നില്‍ തുറന്നുകാണിച്ചെന്ന് ബിജെപി പുരസ്കാരം നല്കി കൊണ്ട് വ്യക്തമാക്കി. മുംബൈയിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന് അലര്‍ട്ട് സിറ്റിസണ്‍ അവാര്‍ഡ് നല്‍കിയെന്നും ബിജെപി മുംബൈ നേതൃത്വം വ്യക്തമാക്കി.
യൂബര്‍ ഈ ജീവക്കാരനെതിരെ ശക്തമായ നടപടിയെടുത്തു. രോഹിത്തിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് യൂബര്‍. യാത്രക്കാരുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ പാടില്ലെന്നത് യൂബര്‍ നയമാണ്. എന്നാല്‍ താന്‍ ചെയ്ത നടപടിയില്‍ ഉറച്ചുനില്‍ക്കുന്നതായി രോഹിത് പറഞ്ഞു. പൗരബോധമുള്ളത് കൊണ്ടാണ് അങ്ങനെ പ്രവര്‍ത്തിച്ചതെന്നും രോഹിത് പറഞ്ഞു. ജുഹുവില്‍ നിന്ന് കുര്ലയിലേക്ക് രാത്രി 10.30നാണ് സര്‍ക്കാര്‍ യൂബറില്‍ യാത്ര ചെയ്തത്. ഷഹീന്‍ബാഗില്‍ ലാല്‍ സലാം വിളിക്കുന്നതിനുള്ള അതൃപ്തിയെ കുറിച്ച് ഫോണില്‍ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇത് കേട്ട ഉടനെ തനിക്ക് എടിഎമ്മില്‍ നിന്ന് പണം പിന്വലിക്കാനുണ്ടെന്ന പറഞ്ഞ രോഹിത്, പക്ഷേ പിന്നീട് വന്നത് പോലീസുകാരെയും കൂട്ടിയായിരുന്നു.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications