കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണിലൂടെയുള്ള സിഎഎ വിരുദ്ധ സംസാരം പോലീസിനെ അറിയിച്ചു... യൂബര്‍ ഡ്രൈവറെ ആദരിച്ച് ബിജെപി!!

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭം രാജ്യത്ത് മുഴുവന്‍ അലയടിക്കുകയാണ്. എന്നാല്‍ ബിജെപി ഇതൊന്നും കാര്യമായി എടുത്തിട്ടില്ല. സിഎഎയെ പിന്തുണയ്ക്കുന്ന ഓരോ വ്യക്തികളെയും ബിജെപി പ്രചാരണങ്ങളുടെ ഭാഗമാക്കുന്നുണ്ട്. സിഎഎയുടെ ഭാഗമായി യൂബര്‍ ഡ്രൈവറെ ആദരിച്ചിരിക്കുകയാണ് മുംബൈ ബിജെപി. ഇയാള്‍ സിഎഎ വിരുദ്ധ സംസാരം പോലീസിനെ അറിയിച്ചതാണ് ആദരിക്കലിന് പ്രധാന കാരണം.

1

യൂബര്‍ ഡ്രൈവറായ രോഹിത് സിംഗ് ഗൗറിന്റെ വാഹനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്‍ക്കാര്‍ കയറിയിരുന്നു. ഇയാള്‍ ഫോണില്‍ പൗരത്വ നിയമത്തെ എതിര്‍ത്തത് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇത് കേട്ട ഉടനെ രോഹിത് പോലീസിനെ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. അതേസമയം കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. പോലീസ് എത്തി സര്‍ക്കാരിനെ അടിമുടി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കിട്ടിയില്ല.

അതേസമയം സര്‍ക്കാരിന്റെയും രോഹിത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയതു. എന്നാല്‍ സര്‍ക്കാര്‍ സിഎഎയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയ യാത്രക്കാരെ പോലീസിന് മുന്നില്‍ തുറന്നുകാണിച്ചെന്ന് ബിജെപി പുരസ്‌കാരം നല്‍കി കൊണ്ട് വ്യക്തമാക്കി. മുംബൈയിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന് അലര്‍ട്ട് സിറ്റിസണ്‍ അവാര്‍ഡ് നല്‍കിയെന്നും ബിജെപി മുംബൈ നേതൃത്വം വ്യക്തമാക്കി.

യൂബര്‍ ഈ ജീവക്കാരനെതിരെ ശക്തമായ നടപടിയെടുത്തു. രോഹിത്തിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് യൂബര്‍. യാത്രക്കാരുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ പാടില്ലെന്നത് യൂബര്‍ നയമാണ്. എന്നാല്‍ താന്‍ ചെയ്ത നടപടിയില്‍ ഉറച്ചുനില്‍ക്കുന്നതായി രോഹിത് പറഞ്ഞു. പൗരബോധമുള്ളത് കൊണ്ടാണ് അങ്ങനെ പ്രവര്‍ത്തിച്ചതെന്നും രോഹിത് പറഞ്ഞു. ജുഹുവില്‍ നിന്ന് കുര്‍ലയിലേക്ക് രാത്രി 10.30നാണ് സര്‍ക്കാര്‍ യൂബറില്‍ യാത്ര ചെയ്തത്. ഷഹീന്‍ബാഗില്‍ ലാല്‍ സലാം വിളിക്കുന്നതിനുള്ള അതൃപ്തിയെ കുറിച്ച് ഫോണില്‍ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇത് കേട്ട ഉടനെ തനിക്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുണ്ടെന്ന പറഞ്ഞ രോഹിത്, പക്ഷേ പിന്നീട് വന്നത് പോലീസുകാരെയും കൂട്ടിയായിരുന്നു.

മന്ത്രിസഭയില്‍ കൈ പൊള്ളി യെഡിയൂരപ്പ... രമേശ് ജാര്‍ക്കിഹോളിക്ക് പുതിയ ആവശ്യം, പട്ടിക നിരത്തി വിമതര്‍മന്ത്രിസഭയില്‍ കൈ പൊള്ളി യെഡിയൂരപ്പ... രമേശ് ജാര്‍ക്കിഹോളിക്ക് പുതിയ ആവശ്യം, പട്ടിക നിരത്തി വിമതര്‍

English summary
bjp honours uber driver for reporting anti caa call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X