കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ ഏല്‍ക്കില്ല; അസം പിടിക്കാന്‍ ബിജെപിയുടെ 'തുറുപ്പ്'.. മിഷന്‍ '100' പ്രഖ്യാപിച്ച് പാര്‍ട്ടി!

  • By Aami Madhu
Google Oneindia Malayalam News

ഗുവാഹട്ടി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് തന്ത്രം മെനയുകയാണ് ബിജെപി. ബിഹാര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ ബിഹാറില്‍ ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടക്കും. പൗരത്വ ഭേദഗതി നിയമമാണ് ദില്ലിയിലെ പരാജയത്തിന് വഴിവെച്ചതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സിഎഎ പ്രചരണം വേണ്ടെന്നും നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നു.

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രതിഷേധം ഉയരുന്ന അസമില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി. 'മിഷന്‍ 100'പ്രഖ്യാപിച്ചാണ് ബിജെപി അസമില്‍ അങ്കം കുറിച്ചിരിക്കുന്നത്.

 അസമില്‍

അസമില്‍

2014 ലോകസ്ഭ തിരഞ്ഞെടുപ്പ് കൈമുതലാക്കിയാണ് ബിജെപി അസമില്‍ തിരഞ്ഞെടുപ്പ് ഗോഥയില്‍ ഇറങ്ങിയത്. മോദി തരംഗം അത്തവണ അസമിലും ആവര്‍ത്തിച്ചു. മൂന്ന് തവണ സംസ്ഥാനം ഭരിച്ച തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് താഴെ വീണു.

 86 സീറ്റുകള്‍

86 സീറ്റുകള്‍

126 അംഗ നിയമസഭയില്‍ ബിജെപി സഖ്യത്തിന് ലഭിച്ചത് 86 സീറ്റുകളാണ്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സഖ്യത്തിന് ലഭിച്ചതാകട്ടെ വെറും 24 സീറ്റുകളും. 2011 ല്‍ 79 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് നേടിയത്.

 എളുപ്പമാകില്ല

എളുപ്പമാകില്ല

അസം ഗണ പരിഷത്തിനേയും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എന്നീ പാര്‍ട്ടികളെയും കോണ്‍ഗ്രസ് വിമത നേതാവായ ഹേമന്ത ബിശ്വശര്‍മ അടക്കമുള്ള നേതാക്കളെയും ബിജെപി ഒപ്പം കൂട്ടിയതോടെയാണ് പാര്‍ട്ടിക്ക് വമ്പന്‍ വിജയം നേടാനായത്. എന്നാല്‍ ഇക്കുറി 'അസം' ബിജെപിക്ക് ഒട്ടും എളുപ്പമായേക്കില്ല.

 ആളികത്തുന്ന പ്രതിഷേധം

ആളികത്തുന്ന പ്രതിഷേധം

ഭരണകക്ഷിയായ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ എന്‍ആര്‍സി ഇതിനകം തന്നെ അസമില്‍ നടപ്പാക്കിയിട്ടുണ്ട്. 19 ലക്ഷം പേരാണ് ആ പട്ടികയില്‍ ഇടംപിടിക്കാതെ പോയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളുമാണ് അസമില്‍ ആളികത്തിയത്.

 കുടിയേറ്റക്കാര്‍ എത്തും

കുടിയേറ്റക്കാര്‍ എത്തും

മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനം ചൂണ്ടിക്കാട്ടിയാണ് മറ്റ് സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നതെങ്കില്‍ സ്വന്തം സംസ്ഥാനത്ത് ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അസമില്‍ പ്രതിഷേധം ഉയരുന്നത്.

 ഇന്നര്‍ പെര്‍മിറ്റ് ലൈന്‍

ഇന്നര്‍ പെര്‍മിറ്റ് ലൈന്‍

കുടിയേറ്റക്കാര്‍ക്ക് അസമില്‍ ഭൂമി വാങ്ങുന്നത് ഉള്‍പ്പെടെയുള്ള അധികാരങ്ങള്‍ കിട്ടുമെന്നാണ് അസം ജനത ഉയര്‍ത്തുന്ന പരാതി. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം.

 ബാധിക്കില്ലെന്ന്

ബാധിക്കില്ലെന്ന്

അതേസമയം പൗരത്വ പ്രക്ഷോഭങ്ങള്‍ തിരഞ്ഞെടുപ്പിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. മിഷന്‍ 100 പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ബിജെപി തുടങ്ങി കഴിഞ്ഞു. പ്രതിഷേധകര്‍ വ്യാജ പ്രചരണങ്ങളാണ് നടത്തുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

 വ്യാജ പ്രചരണം

വ്യാജ പ്രചരണം

സംസ്ഥാനത്ത് ബംഗ്ലാദേശില്‍ നിന്ന് 1.5 കോടി കുടിയേറ്റക്കാര്‍ വരുമെന്നാണ് പ്രതിഷേധകരുടെ പ്രചരണം. അവര്‍ സംസ്ഥാനത്തിന്‍റെ ഭാഷയും സംസ്കാരവും തകര്‍ക്കുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചരണങ്ങളെല്ലാം ജനം തള്ളും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് കുമാര്‍ ദാസ് പറഞ്ഞു.

 യോഗങ്ങള്‍

യോഗങ്ങള്‍

ഇത്തവണ 2016 ല്‍ കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളില്‍ ഉള്‍പ്പെടെ വിജയിക്കാനാകുമെന്നും ദാസ് അവകാശപ്പെട്ടു. താഴെ തട്ട് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലായി യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

 പിടിച്ചെടുക്കും

പിടിച്ചെടുക്കും

സമുഗുരി, തിത്താബോര്‍, മോറൈനി തുടങ്ങിയ കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ ഇതിനോടകം തന്നെ സംഘടനാ യോഗങ്ങള്‍ സംഘടിപ്പിച്ച് കഴിഞ്ഞു. സിബ്സാഗര്‍, നസിരിയ, ദൂം ദൂമ , ഗോലാഗട്ട് എന്നിവിടങ്ങളില്‍ ഉടന്‍ യോഗം ചേരുമെന്നും നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ് മുന്‍ മുഖ്യന്‍ തരുണ്‍ ഗൊഗോയി 2016 ല്‍ ജയിച്ച മണ്ഡലമാണ് തിത്താബോര്‍.നസരിയയില്‍ പ്രതിപക്ഷ നേതാവായ ദേബബ്രതയാണ് ജയിച്ചത്.

 ജനങ്ങളിലെത്തിക്കും

ജനങ്ങളിലെത്തിക്കും

വികസങ്ങള്‍ ഉയര്‍ത്തിയാണ് തങ്ങള്‍ ഇത്തവണ വോട്ട് തേടുന്നത്. തങ്ങളുടെ മണ്ഡലങ്ങളില്‍ ചെയ്ത വികസന പ്രവൃത്തികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ദാസ് പറഞ്ഞു.

English summary
BJP hope big win in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X