കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍; കോണ്‍ഗ്രസ് തീരുമാനം ബിജെപിക്ക് നേട്ടം?

Google Oneindia Malayalam News

ശ്രീനഗര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ബി ജെ പിക്ക് തുണയായേക്കുമെന്ന് സൂചന. വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കാശ്മീര്‍ ഭരണം പിടിക്കാനുള്ള പരിപാടിയിലാണ് ബി ജെ പി. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ നിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഭീഷണി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒമറിന്റെ നാഷണല്‍ കോണ്‍ഫറന്‍സിനോട് ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ഉണ്ടായിരുന്ന മൂന്ന് സീറ്റും പോയി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ മതിയെന്നാണ് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളുടെ തീരുമാനം. നാഷണല്‍ കോണ്‍ഫറന്‍സ് തങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നും കാശ്മീരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആക്ഷേപമുണ്ട്.

bjp

87 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന് 28 സീറ്റുകളാണ് ഉള്ളത്. 21 സീറ്റുള്ള പി ഡി പിക്ക് പിന്നിലായി 17 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ കൈവശം. 11 സീറ്റില്‍ നിന്നാണ് ബി ജെ പി കാശ്മീരിന്റ ഭരണം പിടിക്കാമെന്ന് മോഹിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയമാണ് പാര്‍ട്ടി പ്രതീക്ഷകളുടെ കേന്ദ്രം. ആറില്‍ മൂന്ന് സീറ്റും ബി ജെ പി പിടിച്ചിരുന്നു. യു പി എ സഖ്യം കാശ്മീരില്‍ അക്കൗണ്ട് തുറന്നില്ല.

നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ബി ജെ പിക്ക് ഗുണകരമാകും. നാഷണല്‍ കോണ്‍ഫറന്‍സ് എന്നല്ല കാശ്മീര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സഖ്യമേ ഉണ്ടാകില്ല എന്ന് ജനറല്‍ സെക്രട്ടറി അംബികാ സോണി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് തങ്ങളെ കൈവിടുന്നതില്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഒമറിനുമില്ല പരിഭവം. തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സോണിയാ ഗാന്ധിയെ പത്ത് ദിവസം മുമ്പേ അറിയിച്ചു എന്നാണ് ഒമര്‍ പറയുന്നത്.

English summary
BJP look for a historical win as NC-Congress end alliance in Jammu and Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X