ചെറുപാർട്ടികൾ കോൺഗ്രസ് വോട്ടിൽ വിള്ളൽ വീഴ്ത്തുമോ? കർണാടകത്തിലും മധ്യപ്രദേശിലും ബിജെപി പ്രതീക്ഷ ഇങ്ങനെ

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലും മധ്യപ്രദേശിലും അധികാര തുടർച്ച ലക്ഷ്യം വെച്ചാണ് ബിജെപി ഇറങ്ങുന്നത്. എന്നാൽ കടുത്ത ഭരണ വിരുദ്ധ വികാരം ബി ജെ പിക്ക് ഈ രണ്ട് സംസ്ഥാനങ്ങളിലും വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. എന്നിരുന്നാലും ഭരണത്തിലേറാൻ ഇപ്പോഴും സാധ്യത തങ്ങൾക്കാണെന്ന് നേതൃത്വം ഉറച്ച് വിശ്വസിക്കുന്നു. ചെറുപാർട്ടികൾ മികച്ച പ്രകടനം പുറത്തെടുത്താൽ വീണ്ടും ഭരണം കൈപിടിയിലാകുമെന്നാണ് നേതൃത്വം പ്രതീക്ഷ പുലർത്തുന്നത്.

ബി ജെ പിക്ക് ആശങ്ക തീർക്കുന്നുണ്ട്
ദക്ഷിണേന്ത്യയിൽ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ കടുത്ത വികാരം പാർട്ടിക്കുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ട്. മാത്രമല്ല കടുത്ത ഭരണ വിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളുമെല്ലാം തലവേദനയാണ്. ഇതുകൂടാതെ കോൺഗ്രസ് തീർക്കുന്ന വെല്ലുവിളിയും ബി ജെ പിക്ക് ആശങ്ക തീർക്കുന്നുണ്ട്. എന്നാൽ ഗുജറാത്തിലെ സമാന മാൃതകയിൽ ചെറുപാർട്ടികൾ കോൺഗ്രസ് വോട്ടിൽ വിള്ളൽ വീഴ്ത്തിയാൽ ഭരണം നിലനിർത്താൻ എളുപ്പമാണെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.

കനത്ത ക്ഷീണം വരുത്തുമെന്നാണ്
ദക്ഷിണ കർണാടകയിൽ ജെ ഡി എസും അസദ്ദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മിന്റെ കടന്ന് വരും കോൺഗ്രസിന് കനത്ത ക്ഷീണം വരുത്തുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. മാത്രമല്ല ആം ആദ്മിയുടെ വരവും ബഹുകോണ മത്സരത്തിന് വഴിയൊരുക്കുമെന്നും അത് കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുമെന്നും ബി ജെ പി കരുതുന്നുണ്ട്. ബി ജെ പി ഭരക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിലും ഇതേ പ്രതീക്ഷയാണ് ബി ജെ പി വെച്ച് പുലർത്തുന്നത്.

ഭരണ വിരുദ്ധത സംസ്ഥാനത്ത് ശക്തമാണെന്നും
15 വർഷമായി അധികാരത്തിലിരുന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ പാർട്ടിയിൽ മുതിർന്ന നേതാക്കൾ വാളെടുക്കുന്നുണ്ട്. ഭരണ വിരുദ്ധത സംസ്ഥാനത്ത് ശക്തമാണെന്നും ചൗഹാനെ മാറ്റണമെന്നും കാണിച്ച് സംസ്ഥാന നേതാക്കൾ ബി ജെ പി ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. ചൗഹാന് കീഴിൽ തിരഞ്ഞെടുപ്പിന് ഇറങ്ങിയാൽ ബി ജെ പി കനത്ത തിരിച്ചടി ഇക്കുറി നേരിടുമെന്നാണ് നേതാക്കൾ നേതൃത്വത്തിന് നൽകുന്ന മുന്നറിയിപ്പ്.

ബി എസ് പിയിലാണ് ബി ജെ പി കണ്ണുവെയ്ക്കുന്നത്
ഇവിടേയും ബി ജെ പിയെ രക്ഷിക്കാനാകുക ചെറുപാർട്ടികൾക്കാണെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് മായാവതിയുടെ ബി എസ് പിയിലാണ് ബി ജെ പി കണ്ണുവെയ്ക്കുന്നത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നിൽ ബി എസ് പിയുടെ ദയനീയ പ്രകടനമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ ബി എസ് പി പ്രകടനം മെച്ചപ്പെടുത്തിയാൽ അത് കോൺഗ്രസിന് ക്ഷീണമാകുമെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്.

എ ഐ എം ഐ എം സ്ഥാനാർത്ഥികളുടെ പ്രകടനം
അതുപോലെ, മുസ്ലീം വോട്ടർമാർ നിർണായക പങ്ക് വഹിക്കുന്ന 20 മണ്ഡലത്തിൽ എ ഐ എം ഐ എം സ്ഥാനാർത്ഥികളുടെ പ്രകടനം മുസ്ലൂീം വോട്ടുകളിൽ വിളളൽ വീഴത്തുമെന്നും ഇത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ആം ആദ്മി പാർട്ടിയുടെ മധ്യപ്രദേശിലെ രംഗപ്രവേശനവും ബി ജെ പിക്ക് സഹായകമാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.












Click it and Unblock the Notifications