കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് നെഗറ്റീവ് ഇമേജ്: ബന്ധം സ്ഥാപിക്കാനില്ലെന്ന് പവന്‍ കല്യാണ്‍, രാഷ്ട്രീയ മുതലെടുപ്പ്!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുമായി ബന്ധം സ്ഥാപിക്കാനില്ലെന്ന വ്യക്തമായ സൂചന നല്‍കി നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണ്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും മകനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പവന്‍ കല്യാണ്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിയ്ക് സംസ്ഥാനത്ത് നെഗറ്റീവ് ഇമേജാണെന്നും അതിനാല്‍ പാര്‍ട്ടിയുമായി ജനസേന സഹകരിക്കില്ലെന്നും അത്തരം ചോദ്യങ്ങളുടെ ആവശ്യമില്ലെന്നുമാണ് പവന്‍ കല്യാണ്‍ വ്യക്തമാക്കിയിട്ടുള്ളത്. പവന്‍ കല്യാണിനെ ഉദ്ധരിച്ച് എന്‍ടഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈഎസ്ആര്‍ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയേയും ചന്ദ്രബാബു നായിഡുവിനെയും പോലെ താന്‍ കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം പവന്‍ കല്യാണ്‍ രംഗത്തെത്തിയിരുന്നു. ടിഡിപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുളള പവന്‍ കല്യാണിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ടിഡിപി എന്‍ഡിഎയില്‍ നിന്ന് പുറത്തുവരുന്നത്.

 ടിഡിപിയ്ക്ക് വിമര്‍ശനം

ടിഡിപിയ്ക്ക് വിമര്‍ശനം

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും മകന്‍ ലോകേഷ് നായിഡുവിനും എതിരെ പവന്‍ കല്യാണ്‍ കഴിഞ്ഞ ദിവസം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചന്ദ്രബാബു നായിഡു അധികാരം ദുരുുപയോഗം ചെയ്യുകയാണെന്നും പവന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ പുറത്തുവിടാന്‍ പവന്‍ കല്യാണിന് കഴിഞ്ഞിരുന്നില്ല. ജനസേനാ പാര്‍ട്ടിയുടെ നാലാം വാര്‍ഷികത്തില്‍ സംസാരിക്കുന്നതിനിടെയും പവന്‍ ടിഡിപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് ലഭ്യമാക്കുന്നതിനായി ടിഡിപി തലവന്‍ ബിജെപിയുമായി രഹസ്യധാരണയിലെത്തിയിട്ടുണ്ടെന്നും പവന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നതിന് പകരം പ്രത്യേക പാക്കേജ് നല്‍കാനാണ് ധാരണയെന്നും നേതാവ് ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും ‍ടിഡിപി തള്ളിക്കളഞ്ഞിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ ടിഡ‍ിപി പുറത്തുവരാനുള്ള ഒരു കാരണം പവന്‍ കല്യാണിന്റെ പ്രസ്താവനയായിരുന്നു.

 പ്രാദേശിക പാര്‍ട്ടികള്‍ വാളെടുക്കുന്നു

പ്രാദേശിക പാര്‍ട്ടികള്‍ വാളെടുക്കുന്നു


2019ല്‍ ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികള്‍ ടിഡിപിയെ ആക്രമിക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല. വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് ആന്ധ്രപ്രദേശിന് പ്രത്യേക പദവി ലഭ്യമാക്കുന്ന വിഷയത്തില്‍ ടിഡിപിയെ കടന്നാക്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ സംസ്ഥാനത്തിന് കേന്ദ്രഫണ്ടുകള്‍ ലഭ്യമാക്കുമെന്ന വാഗ്ധാനം നല്‍കിയിരുന്നു. എന്‍ഡിഎ സഖ്യത്തിലെ അംഗമായിരുന്നിട്ടും സംസ്ഥാനത്തിന് പ്രത്യേക പദവി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുന്നു.
പാലിക്കാന്‍ കഴിഞ്ഞില്ലെന്ന ആരോപണമാണ് ടിഡിപിയ്ക്കെതിരെ പ്രാദേശിക പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വിട്ടുനിന്നതോടെയാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ടിഡിപി പുറത്തുവരുന്നത്. നേരത്തെ രണ്ട് കേന്ദ്രമന്ത്രിമാരും കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

 കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നില്ല!!

കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നില്ല!!


മോദി സര്‍ക്കാരില്‍ നിന്ന് രണ്ട് ടിഡിപി മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ ജനസേന പാര്‍ട്ടി തലവന്‍ പവന്‍ കല്യാണ്‍ ടിഡിപിയെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. വൈഎസ്ആര്‍ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയേയും ചന്ദ്രബാബു നായിഡുവിനെയും പോലെ താന്‍ കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്നും പവന്‍ കല്യാണ്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വച്ച് ഒരു പൊതുപരിപാടിയ്ക്കിടെയാണ് നായിഡുവിനും മകനുമെതിരെ പവന്‍ കല്യാണ്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇരുവരും അഴിമതി നടത്തിയെന്നാണ് നടന്‍ കൂടിയായ പവന്‍ കല്യാണ്‍ ആരോപിക്കുന്നത്. ടിഡിപിയും എന്‍ഡിഎ സഖ്യവും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു വരുന്നുണ്ടെന്നും പവന്‍ കല്യാണ്‍ ചൂണ്ടിക്കാണിക്കുന്നു.

 2019ലെ തിരഞ്ഞെടുപ്പില്‍ തോല്‍വി!!

2019ലെ തിരഞ്ഞെടുപ്പില്‍ തോല്‍വി!!

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ലഭ്യമാക്കാന്‍ കഴിയാതെ തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടതോടെ 2019ലെ നിയമസഭാ തിര‍ഞ്ഞെടുപ്പ് ടിഡിപിയ്ക്ക് പരാജയം സമ്മാനിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ടിഡിപിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടിവരുമെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവുവും ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് ഒട്ടും സുഖകരമായ സമയമല്ലെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ ത്രിപുരയില്‍ സംഭവിച്ചത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ സംഭവിക്കുമെന്നാണ് ബിജെപിയുടെ വിധിയെഴുത്ത്.

<strong>ജാഗ്രതൈ!! വീഡിയോ ചാറ്റുകള്‍ പണിതരും: സ്കൈപ്പ്- വാട്സ്ആപ്പ് വീഡിയോ ചാറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത് അശ്ലീല വെബ്സൈറ്റുകളില്‍!! പിന്നില്‍ ഹാക്കര്‍മാര്‍!</strong>ജാഗ്രതൈ!! വീഡിയോ ചാറ്റുകള്‍ പണിതരും: സ്കൈപ്പ്- വാട്സ്ആപ്പ് വീഡിയോ ചാറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത് അശ്ലീല വെബ്സൈറ്റുകളില്‍!! പിന്നില്‍ ഹാക്കര്‍മാര്‍!

<strong>ആന്ധ്ര പ്രദേശിന് വേണ്ടി കാത്തുവെച്ചത് സ്പെഷ്യല്‍ പാക്കേജ്!! വിശദീകരണം ജെയറ്റ്ലിയുടേത്, ഇടങ്കോലിട്ടത് ആന്ധ്ര തന്നെ!!!</strong>ആന്ധ്ര പ്രദേശിന് വേണ്ടി കാത്തുവെച്ചത് സ്പെഷ്യല്‍ പാക്കേജ്!! വിശദീകരണം ജെയറ്റ്ലിയുടേത്, ഇടങ്കോലിട്ടത് ആന്ധ്ര തന്നെ!!!

English summary
Currently, the image of the BJP in the state is completely negative. Nobody in his right frame of mind will partner with the BJP at this time Pawan Kalyan said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X