കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാന പിടിക്കാന്‍ ബിജെപിയുടെ മിഷന്‍ '75',എത്തും പിടിയുമില്ലാതെ കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

ചണ്ഡീഗഡ്: ലോക്സഭ തിരഞ്ഞെടുപ്പും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും കോണ്‍ഗ്രസിനെ തീര്‍ത്തും ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ്. അമ്പിനും വില്ലിനും അടുക്കാതെ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പറന്നിരിക്കുകയാണിപ്പോള്‍. അടിമുടി പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് ഇനി അഭിമുഖീകരിക്കേണ്ടത് മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പാണ്.

<strong>വീണ്ടും പെട്ട് കെ സുരേന്ദ്രന്‍, ചെലവായ പണം വേണമെന്ന് ലീഗ്.. പിന്നാലെ ഫേസ്ബുക്ക് കുറിപ്പ്</strong>വീണ്ടും പെട്ട് കെ സുരേന്ദ്രന്‍, ചെലവായ പണം വേണമെന്ന് ലീഗ്.. പിന്നാലെ ഫേസ്ബുക്ക് കുറിപ്പ്

അതേസമയം കോണ്‍ഗ്രസിനലെ പ്രതിസന്ധി മുതലാക്കി നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മുഴം നീട്ടിയെറിയുകയാണ് ബിജെപി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനില്‍ സംസ്ഥാനം പിടിക്കാന്‍ ബിജെപി 'മിഷന്‍ 75' പുറത്തെടുത്ത് കഴിഞ്ഞു.

 തേരോട്ടം തുടരാന്‍ ബിജെപി

തേരോട്ടം തുടരാന്‍ ബിജെപി

2014 ലെ മോദി തരംഗത്തിലാണ് ബിജെപി ഹരിയാനയില്‍ അധികാരം പിടിക്കുന്നത്. ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളില്‍ വിജയിച്ച് ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റുകള്‍ നേടിയ ബിജെപിയുടെ വിജയം അമ്പരിപ്പിക്കുന്നതായിരുന്നു.
അതേസമയം ഹരിയാന അടക്കിവാണ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ അടിതെറ്റി. വെറും 15 സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. 20 സീറ്റുകള്‍ നേടി ഐഎന്‍എല്‍ഡിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

 ബിജെപിയുടെ 'മിഷന്‍ 75'

ബിജെപിയുടെ 'മിഷന്‍ 75'

ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി കോണ്‍ഗ്രസിനെ നിലംപരിശാക്കി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറും അടക്കം പരാജയപ്പെട്ടു. 10 സീറ്റുകളും ബിജെപി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വരും നിയമസഭ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനുള്ള മിഷന്‍ 75 പദ്ധതി ബിജെപി സംസ്ഥാനത്ത് പുറത്തെടുത്ത് കഴിഞ്ഞു. 90 അംഗ നിയമസഭയില്‍ 75 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളായിരുന്നു ബിജെപി നേടിയത്.

 90 മണ്ഡലങ്ങള്‍

90 മണ്ഡലങ്ങള്‍

ജുലൈ 6 ന് തുടങ്ങുന്ന ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്നോടെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമാകും.തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള രഥ യാത്രയെ കുറിച്ചുള്ള പ്രഖ്യാപനവും ജുലൈ ആറിന് നടക്കും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരല പറഞ്ഞു. 90 നിയമസഭ മണ്ഡലങ്ങലെ 290 മണ്ഡലങ്ങളാക്കി തിരിച്ച് പ്രധാന നേതാക്കള്‍ക്കെല്ലാം ഒന്നോ രണ്ടോ മണ്ഡലങ്ങളുടെ ചുമതല നല്‍കിയാണ് പ്രവര്‍ത്തനം. ഓരോ മണ്ഡലത്തിലും 5-6 ബൂത്തുകള്‍ ഉള്‍പ്പെട്ട 10 -12 ശക്തി കേന്ദ്രങ്ങള്‍ ഉണ്ടാകും പ്രാദേശിക നേതാക്കള്‍ക്കാണ് ഇതിന്‍റെ ചുമതല.

 ആറ് ലക്ഷം പേര്‍

ആറ് ലക്ഷം പേര്‍

ജുലൈ 6 ന് തുടങ്ങുന്ന അംഗത്വ വിതരണം ജുലൈ 28 ന് അവസാനിക്കും. നിലവില്‍ സംസ്ഥാനത്ത് 33 ലക്ഷം അംഗങ്ങള്‍ ബിജെപിക്കുണ്ട്. ഇത് 20 ശതമാനം വര്‍ധിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. കുറഞ്ഞത് 6 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. എല്ലാ ജാതി മത വിഭാഗങ്ങളേയും ലക്ഷ്യം വെയ്ക്കുന്നതാണ് അംഗത്വ കാമ്പെയ്ന്‍ എന്നും അധ്യക്ഷന്‍ പറഞ്ഞു.അതേസമയം ബിജെപി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയെങ്കിലും തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അവസാന വാക്കിനായി കാതോര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി രാജിവെച്ചെങ്കിലും രാഹുല്‍ പദവിയിലേക്ക് മടങ്ങിവരുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

 ഹൈക്കമാന്‍റ് ഇടപെടണം

ഹൈക്കമാന്‍റ് ഇടപെടണം

കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് ഹരിയാന. താഴേത്തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിശ്ചലമാണ്. മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയും വലിയ തലവേദനയാണ് പാര്‍ട്ടിക്ക് വരുത്തിവെച്ചിരിക്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയെ ആര് നയിക്കുമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഹൈക്കമാന്‍റ് ഇടപെടട്ടേ എന്ന നിലപാടാണ് നേതൃത്വത്തിന്.

 രാജി വെയ്ക്കാതെ

രാജി വെയ്ക്കാതെ

പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഹൂഡയുടെ അനുയായികള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തി ആവശ്യപ്പെട്ടിരുന്നു. അതേസമയം അശോക് തന്‍വാര്‍ രാജിവെയ്ക്കാത്തതില്‍ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ട്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്വം തന്‍വാറിനാണെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അവലോകന യോഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

<strong>288 ല്‍ 40 സീറ്റ് മാത്രം കോണ്‍ഗ്രസിന് നല്‍കാം; വിബിഎയുടെ വിചിത്ര വാഗ്ദാനം,സാധ്യമല്ലെന്ന് കോണ്‍ഗ്രസ്</strong>288 ല്‍ 40 സീറ്റ് മാത്രം കോണ്‍ഗ്രസിന് നല്‍കാം; വിബിഎയുടെ വിചിത്ര വാഗ്ദാനം,സാധ്യമല്ലെന്ന് കോണ്‍ഗ്രസ്

<strong>വില കത്തിക്കയറും... പെട്രോളും ഡീസലും മാത്രമല്ല, സ്വര്‍ണവും വെള്ളിയും സിഗററ്റും; വില കുറയുന്നവ?</strong>വില കത്തിക്കയറും... പെട്രോളും ഡീസലും മാത്രമല്ല, സ്വര്‍ണവും വെള്ളിയും സിഗററ്റും; വില കുറയുന്നവ?

English summary
BJP impliment mission 75 in Hariyana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X