ബിജെപി പാകിസ്താനുമായി പ്രണയത്തില്‍; പാകിസ്താനിക്ക് പത്മശ്രീ നല്‍കിയെന്ന് നടി സ്വര
ഭോപ്പാല്‍: ബിജെപിയുടെ പാകിസ്താന്‍ വിരുദ്ധത കപടമാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. പാകിസ്താന്‍ പൗരനായിരുന്ന ഗായകന്‍ അദ്‌നാന്‍ സാമിക്ക് പത്മശ്രീ നല്‍കിയത് ചോദ്യം ചെയ്താണ് സ്വരയുടെ വിമര്‍ശനം. അദ്‌നാന്‍ സാമിക്ക് കഴിഞ്ഞമാസമാണ് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌കാരം നല്‍കിയത്. ഇദ്ദേഹം നേരത്തെ പാകിസ്താന്‍ പൗരനായിരുന്നു. 2015ല്‍ ഇന്ത്യന്‍ പൗരത്വത്തിന് അദ്‌നാന്‍ സാമി അപേക്ഷിച്ചിരുന്നു. 2016ല്‍ പൗരത്വം നല്‍കുകയും ചെയ്തു.

സേവ് ഭരണഘടന, സേവ് ഇന്ത്യ എന്ന തലക്കെട്ടില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സ്വര ഭാസ്‌കര്‍ ബിജെപിയെ കടന്നാക്രമിച്ചത്. ഭരണഘടനയെ വഞ്ചിച്ചാണ് സിഎഎ നിയമം കൊണ്ടുവന്നിരിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയും നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടികള്‍ ഇന്ത്യയില്‍ നേരത്തെ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ എന്താണ് സിഎഎക്ക് നിങ്ങളുടെ ന്യായീകരണമെന്നും സ്വര ഭാസ്‌കര്‍ ചോദിച്ചു.
പാകിസ്താനി വ്യോമസേന ഉദ്യോഗസ്ഥന്റെ മകനായ അദ്‌നാന്‍ സാമി ലണ്ടനിലാണ് ജനിച്ചത്. 2016ല്‍ ഇദ്ദേഹത്തിന് ഇന്ത്യ പൗരത്വം നല്‍കിയിരുന്നു. അദ്‌നാന്‍ സാമിക്ക പത്മശ്രീ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.
പൗരത്വ പ്രക്ഷോഭകരെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. മറുഭാഗത്ത് പാകിസ്താന്‍ പൗരന് ഇന്ത്യന്‍ പൗരത്വവും പുരസ്‌കാരവും നല്‍കുന്നു. പാകിസ്താനോട് ബിജെപിക്ക് പ്രണയമാണ്. ബിജെപിയുടെ മാതൃസംഘടനാ നേതാക്കള്‍ നാഗ്പൂരില്‍ ഇരുന്ന് വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും സ്വര ഭാസ്‌കര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications