തമ്മിലടിച്ചും പോര് പിടിച്ചും നേതാക്കൾ; കേരളം അടക്കം 6 സംസ്ഥാനങ്ങളിൽ നട്ടം തിരിഞ്ഞ് ബിജെപി
ദില്ലി: ഗുജറാത്തിലെ കൂറ്റൻ വിജയം ആത്മവിശ്വാസം ഉയർത്തുമ്പോഴും അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുൾപ്പെടെയുള്ള ആറോളം സംസ്ഥാനങ്ങളിലെ ആഭ്യന്തര തർക്കങ്ങൾ ബി ജെ പിക്ക് തലവേദന തീർക്കുന്നു. ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ദില്ലി, കേരള എന്നീ സംസ്ഥാനങ്ങളിലാണ് പാർട്ടിയിൽ തർക്കങ്ങൾ ഉള്ളത്.
ഗുജറാത്തിലേതിന് സമാനമായി 'മോദി പ്രഭാവം' ആയുധമാക്കി വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളേയും നേരിടാനാണ് ബി ജെ പി പദ്ധതി. എന്നാൽ മോദി പ്രഭാവം കൊണ്ട് മാത്രം വിജയം നേടാനാകില്ലെന്നും ഉൾപ്പാർട്ടി തർക്കങ്ങൾ തീർക്കുന്ന വെല്ലുവിളി മറികടക്കുക എളുപ്പമല്ലെന്നും ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നേതാക്കൾ പറയുന്നു. അധികാര തുടർച്ച പ്രതീക്ഷിച്ച ബിജെപിക്ക് ഇവിടെ വെല്ലുവിളിയായത് വിമതപടയായിരുന്നു. തുടക്കം മുതൽ തന്നെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ദേശീയ നേതൃത്വം ഇടപെട്ട് നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല.

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും ഹിമാചൽ ആവർത്തിക്കുമെന്നാണ് ഇപ്പോൾ നേതാക്കൾ തന്നെ മുന്നറിയിപ്പ്. ഇവിടെ സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയും മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിലാണ് തര്‌ക്കം നിലനിൽക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി പൂനിയ ,വസുന്ധര രാജെ കൂടാതെ ഒരു ഡസനിലധികം നേതാക്കൾ വേറെയുമുണ്ട്. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നേരിട്ട് ഇറങ്ങിയിട്ട് കൂടി മുതിർന്ന നേതാക്കൾക്കിടയിലെ അസ്വാരസ്യങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.

ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും സ്ഥിതി വ്യത്യസ്ഥമല്ല. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ ഉടച്ച് വാർക്കൽ വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ബി ജെ പി എംപിയായ നാരായൺ ത്രിപാഠി കഴിഞ്ഞ ദിവസം ജെ പി നദ്ദയ്ക്ക് കത്തയച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി നടപ്പാക്കിയ തന്ത്രങ്ങൾ മധ്യപ്രദേശിലും നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.പതിവുകൾ പൊളിച്ച് കൊണ്ടായിരുന്നു ഇത്തവണ ബി ജെ പി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞത്. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ കടുത്ത നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. 40 ഓളം സിറ്റിംഗ് എംഎൽഎമാർക്ക് പാർട്ടി സീറ്റ് നിഷേധിച്ചത്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെ ഉൾപ്പെടെ തഴഞ്ഞു. പുതുമുഖങ്ങൾക്കൊപ്പം യുവാക്കളും പട്ടികയിൽ ഇടംപിടിച്ചു. ഇത്തരത്തിലുള്ള നിർണായക തീരുമാനങ്ങൾ മധ്യപ്രദേശിലും നടപ്പാക്കാനാണ് ആവശ്യം.

അതിനിടെ 2023 ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നേതാക്കൾ തമ്മിലുള്ള തമ്മിലടി രൂക്ഷമാണ്. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിൽ ത്രിപുര മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് ദേവിനെ ബി ജെ പി മാറ്റിയിരുന്നു. ഒരു വിഭാഗം പാർട്ടി എംഎൽഎമാർ വിമത നീക്കം നടത്തിയതോടെയായിരുന്നു ഇത്. ഇതിന് ശേഷം നിരവധി ഇടപെടലുകൾ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഇപ്പോഴും പ്രതിസന്ധിയ്ക്ക് അയവ് വന്നിട്ടില്ല.

അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷം ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി നീങ്ങുമെന്നിരിക്കെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന ശക്തമായ നിർദ്ദേശവും നേതൃത്വം നൽകിയിട്ടുണ്ട്. അതിനിടെ മറ്റൊരു വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിൽ നിന്നും നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡിബി ചൗഹാൻ രാജിവെച്ചിരുന്നു.

അതേസമയം ദക്ഷിണേന്ത്യയിൽ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമായ കർണാടകയിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ യെദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയത് മുതൽ സംസ്ഥാനത്ത് പോര് തുടങ്ങിയിരുന്നു. സ്ഥാനം നഷ്ടപ്പെട്ടതോടെ നേതൃത്വവുമായി അതൃപ്തിയിൽ തുടരുകയാണ് യെദ്യൂരപ്പ. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിഗായത്ത് വിഭാഗത്തിൽ നിന്നുള്ള യെഡ്ഡിയെ പോലൊരു നേതാവിനെ പിണക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് നേതൃത്വത്തിന് അറിയാം. അദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർലമെനററി ബോർഡിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അതുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും പാർട്ടി പരിപാടികളോടുള്ള നിസഹകരണം യെഡിയൂരപ്പ തുടരുകയാണ്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications