കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തിന് ശേഷം തെലങ്കാന; ജഗനെ കൂടെ നിര്‍ത്തി ബിജെപി പദ്ധതി, കേന്ദ്രസമിതിയില്‍ ജഗനും

Google Oneindia Malayalam News

ഹൈദരാബാദ്: ഉത്തരേന്ത്യയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയം. സമീപകാലത്ത് വരെ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ശക്തമായ വേരോട്ടമുണ്ടായിരുന്ന ദക്ഷിണേന്ത്യയില്‍ പ്രാദേശിക കക്ഷികള്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് പുതിയ സാഹചര്യം. കര്‍ണാടകത്തില്‍ മാത്രമാണ് ബിജെപിക്ക് ഭരണം പിടിക്കാന്‍ സാധിച്ചിട്ടുള്ളത്.

ഉത്തരേന്ത്യയില്‍ മികച്ച വിജയം നേടിയിട്ടും ദക്ഷിണേന്ത്യയില്‍ തിളങ്ങാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ കൂടെ നിര്‍ത്തി നീക്കങ്ങള്‍ എളുപ്പമാക്കുകയാണ് ബിജെപിയുടെ പുതിയ പദ്ധതി. വിശദാംശങ്ങള്‍ ഇങ്ങനെ....

ജഗന്‍ റെഡ്ഡിയെ കൂടെ നിര്‍ത്തും

ജഗന്‍ റെഡ്ഡിയെ കൂടെ നിര്‍ത്തും

നേരത്തെ പലഘട്ടങ്ങളിലും ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇദ്ദേഹം ബിജെപിയുടെ ശത്രുപക്ഷത്താണ്. ഈ സാഹചര്യത്തിലാണ് ബിജെപി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്.

 തെലങ്കാനയില്‍ ഭരണം പിടിക്കും

തെലങ്കാനയില്‍ ഭരണം പിടിക്കും

ജഗനെ കൂടെ നിര്‍ത്തുന്ന വേളയില്‍ തന്നെ ചന്ദ്രശേഖര റാവുവിനെ ശത്രുപക്ഷത്തേക്ക് മാറ്റുകയും ചെയ്തു. തെലങ്കാനയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഭരണം ബിജെപി പിടിക്കുമെന്നാണ് നേതാക്കളുടെ അവകാശ വാദം. തെലങ്കാനയിലെ ഒട്ടേറെ നേതാക്കളാണ് ബിജെപിയില്‍ ചേരുന്നത്.

ദക്ഷിണേന്ത്യന്‍ സാഹചര്യം

ദക്ഷിണേന്ത്യന്‍ സാഹചര്യം

ദക്ഷിണേന്ത്യയില്‍ വ്യാപകമായ മുന്നേറ്റം ഒരുമിച്ച് സാധ്യമല്ല എന്ന് ബിജെപി കേന്ദ്ര നേതൃത്വം മനസിലാക്കുന്നു. ഓരോ സംസ്ഥാനങ്ങള്‍ പിടിക്കാനാണ് ശ്രമം. കര്‍ണാടകം നേരത്തെ ബിജെപി പിടിച്ചതാണ്. കേരളത്തില്‍ അത്രപെട്ടെന്ന് ഭരണം പിടിക്കുക അസാധ്യമാണ്. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ബിജെപിക്കൊപ്പം നില്‍ക്കുന്നു. ഇനിയുള്ളത് തെലങ്കാനയും ആന്ധ്രയുമാണ്.

അമിത് ഷാ ചെയര്‍മാനായ സമിതിയില്‍ ജഗനും

അമിത് ഷാ ചെയര്‍മാനായ സമിതിയില്‍ ജഗനും

ആന്ധ്ര മുഖ്യമന്ത്രി ജഗനെ അന്തര്‍ സംസ്ഥാന കൗണ്‍സില്‍ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗമാക്കാന്‍ ബിജെപി തീരുമാനിച്ചത് രാഷ്ട്രീയ തന്ത്രമാണെന്നാണ് നിരിക്ഷണം. ദക്ഷിണേന്ത്യയില്‍ നിന്ന് മറ്റൊരു മുഖ്യമന്ത്രിയും ഈ സമിതിയില്‍ ഇല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ സമിതിയുടെ ചെയര്‍മാന്‍.

പരിചയം റാവുവിന്... എന്നിട്ടും

പരിചയം റാവുവിന്... എന്നിട്ടും

ഭരണ പരിചയം നോക്കിയാല്‍ ജഗന്‍ റെഡ്ഡിയേക്കാള്‍ യോഗ്യന്‍ ചന്ദ്രശേഖര റാവുവാണ്. എന്നിട്ടും അദ്ദേഹത്തെ അന്തര്‍ സംസ്ഥാന സമിതിയില്‍ അംഗമാക്കാന്‍ ബിജെപി തയ്യാറായില്ല. ചന്ദ്രശേഖര റാവുവിനെ പൂര്‍ണമായും ശത്രുപക്ഷത്ത് നിര്‍ത്തുന്നുവെന്നു വേണം മനസിലാക്കാന്‍.

 സമിതിയിലെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍

സമിതിയിലെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍

സംസ്ഥാനങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കുക, സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് അന്തര്‍ സംസ്ഥാന സമിതിയുടെ ചുമതല. ജഗന്‍ റെഡ്ഡിക്ക് പുറമെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നീ ബിജെപി ഇതര മുഖ്യമന്ത്രിമാരും സമതിയില്‍ അംഗങ്ങളാണ്.

 ടിആര്‍എസും ബിജെപിയും തമ്മില്‍

ടിആര്‍എസും ബിജെപിയും തമ്മില്‍

നേരത്തെ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചന്ദ്രശേഖര റാവു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ശത്രുവായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ബിജെപിയും ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസും തമ്മിലായിരുന്നു മല്‍സരം. മറ്റൊരു പാര്‍ട്ടികള്‍ക്കും തെലങ്കാനയില്‍ നിന്ന് സീറ്റുകള്‍ ലഭിച്ചില്ല.

 ഫെഡറല്‍ മുന്നണി ശ്രമം കെസിആറിന് തിരിച്ചടി

ഫെഡറല്‍ മുന്നണി ശ്രമം കെസിആറിന് തിരിച്ചടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കൊപ്പം കെസിആര്‍ ഉണ്ടാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പ്രചാരണം ചൂടുപിടിക്കും മുമ്പ് അദ്ദേഹം ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ഫെഡറല്‍ മുന്നണി രൂപീകരിക്കാന്‍ ശ്രമം തുടങ്ങി. മാത്രമല്ല, പല ഘട്ടത്തിലും മോദിക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

അമിത് ഷാ കൂടുതല്‍ ഇടപെടുന്നു

അമിത് ഷാ കൂടുതല്‍ ഇടപെടുന്നു

മോദി സര്‍ക്കാര്‍ രണ്ടാംതവണയാണ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. തെലങ്കാനയില്‍ കെസിആര്‍ സര്‍ക്കാരിനും രണ്ടാമൂഴമാണ്. ആദ്യഘത്തിലും രണ്ടു സര്‍ക്കാരുകളും സഹകരിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ ശത്രുപാളയത്തിലാണ്. തെലങ്കാനയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് അമിത് ഷായുടെ നിര്‍ദേശം. മാസത്തിലൊരിക്കല്‍ അമിത് ഷാ പങ്കെടുക്കുന്ന അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

ആന്ധ്രയ്ക്ക് വികസന പദ്ധതികള്‍

ആന്ധ്രയ്ക്ക് വികസന പദ്ധതികള്‍

ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ ജഗന്‍ റെഡ്ഡി വച്ച ആവശ്യം. ഇക്കാര്യം ബിജെപി അംഗീകരിച്ചിട്ടില്ല. എന്നാല്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആന്ധ്രയില്‍ നടപ്പാക്കാമെന്ന് മോദി സര്‍ക്കാര്‍ പറയുന്നു. ജഗനെ പിണക്കാതെ കൂടെ നിര്‍ത്തുന്നത് രാജ്യസഭയില്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു.

 ജഗന്റെ ശ്രദ്ധ

ജഗന്റെ ശ്രദ്ധ

ബിജെപി സഖ്യത്തില്‍ ചേരില്ലെന്ന ജഗന്‍ റെഡ്ഡി നേരത്തെ സൂചിപ്പിച്ചിരുന്നു. ആന്ധ്രയിലെ മുസ്ലിംകള്‍ ജഗന്‍ റെഡ്ഡിയുടെ പ്രധാന വോട്ട് ബാങ്കാണ്. ബിജെപിയുമായി അടുത്താല്‍ വോട്ടില്‍ വിള്ളലുണ്ടാകുമെന്ന് ജഗന്‍ റെഡ്ഡി കരുതുന്നു. ഈ സാഹചര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടുന്നതിലാകും ജഗന്റെ ശ്രദ്ധ.

ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!

English summary
BJP In South: Party Prefers Jagan Reddy over KCR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X