കാശ്മീരില്‍ ബിജെപി തന്നെ; ആരുമായും സഖ്യമുണ്ടാക്കും
ദില്ലി: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി സംജാതമായതോടെ ഏതുവിധേനയും ഭരണം കൈക്കലാക്കാലുള്ള ബിജെപിയുടെ ശ്രമം അന്തിമ ഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ട്. ബിജെപിയെക്കാള്‍ എംഎല്‍എമാരുള്ള പിഡിപിയുമായും, ബിജെപിക്ക് പിന്നിലുള്ള നാഷണല്‍ കോണ്‍ഫറന്‍സുമായും ഉന്നത ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.
ഇരു പാര്‍ട്ടികളും ബിജെപിയുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെ ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ ബിജെപി പ്രാതിനിധ്യം ഉറപ്പായിരിക്കുകയാണ്. 25 എംഎല്‍എ മാരുള്ള ബിജെപിക്ക് ജമ്മുവിന്റെ ചരിത്രത്തിലെ ഉയര്‍ന്ന വിജയമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ എന്തുവിലകൊടുത്തും ഭരണം നടത്തണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേൃത്വത്തിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

അമിത് ഷാ നേരിട്ട് ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 15 സീറ്റുകള്‍ ലഭിച്ച നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണയോടെ മന്ത്രിസഭയിലെ പ്രബല കക്ഷിയാകാനാണ് ബിജെപിയുടെ ശ്രമം. 28 എംഎല്‍എമാരുള്ള പിഡിപി യുമായി കൈകോര്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം കുറയുമെന്നാണ് വിലയിരുത്തല്‍.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല തങ്ങളുടെ പിന്തുണ ബിജെപിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പദം ബിജെപിക്ക് നല്‍കാമെന്നും അബ്ദുള്ള വാഗ്ദാനം ചെയ്തു. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിച്ചു ഭരണത്തിന് ശ്രമിക്കില്ലെന്ന് ഉറപ്പായതോടെ ജമ്മുവില്‍ ഇതാദ്യമായി ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നുതന്നെയാണ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications