കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക്!! ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി

കോണ്‍ഗ്രസ്-ആംദ്മി പാര്‍ട്ടികള്‍ സഖ്യത്തിലെത്തിയാല്‍ അതാകും ദില്ലിയില്‍ ബിജെപി നേരിടാന്‍ പോകുന്ന കനത്ത വെല്ലുവിളി എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ പലവട്ട ചര്‍ച്ചകള്‍ക്കൊടുവിലും സഖ്യത്തിലേക്ക് എത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. ഇതോടെ ദില്ലിയില്‍ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിയായി.

<strong>ഗംഭീറും രാജ്നാഥ് സിങ്ങും പങ്കെടുത്ത പരിപാടിക്ക് കേള്‍ക്കാന്‍ കസേര മാത്രം!! ചിത്രങ്ങള്‍</strong>ഗംഭീറും രാജ്നാഥ് സിങ്ങും പങ്കെടുത്ത പരിപാടിക്ക് കേള്‍ക്കാന്‍ കസേര മാത്രം!! ചിത്രങ്ങള്‍

അതേസമയം സഖ്യ സാധ്യത ഇല്ലാതായതോടെ കോണ്‍ഗ്രസിനുള്ളിലും ആംആദ്മിക്കുള്ളിലും എതിര്‍പ്പുമായി നേതാക്കള്‍ പരസ്യമായി തന്നെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ആംആദ്മി പാര്‍ട്ടിയിലെ 14 എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്നാണ് വെളിപ്പെടുത്തല്‍ വിശദാംശങ്ങളിലേക്ക്

 സഖ്യം പൊട്ടി

സഖ്യം പൊട്ടി

ബിജെപിയെന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്തുകയെന്ന ഒറ്റലക്ഷ്യത്തിന് പുറത്താണ് ബദ്ധവൈരികളായ ആംആദ്മിയുമായി കോണ്‍ഗ്രസ് ദില്ലിയില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു സഖ്യത്തിന് കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചത്.

 സമ്മര്‍ദ്ദത്തിലും കുലുങ്ങിയില്ല

സമ്മര്‍ദ്ദത്തിലും കുലുങ്ങിയില്ല

ദില്ലിയില്‍ മൂന്ന് സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട് . എന്നാല്‍ രണ്ട് സീറ്റ് മാത്രമേ നല്‍കുള്ളൂവെന്ന് എഎപി നിലപാടെടുത്തതോടെ സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടി. ഇതോടെ ചര്‍ച്ചകള്‍ അവസാനിപ്പിച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മര്‍ദ്ദം ചെലുത്തി.

 സ്ഥാനാര്‍ത്ഥിയ പ്രഖ്യാപിച്ചു

സ്ഥാനാര്‍ത്ഥിയ പ്രഖ്യാപിച്ചു

എന്നാല്‍ അന്തിമ ചര്‍ച്ചയില്‍ പോലും ഒരു തിരുമാനത്തില്‍ എത്താന്‍ കഴിയാതിരുന്നതോടെ സഖ്യചര്‍ച്ചകള്‍ അവസാനിപ്പിക്കുകയും സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു ഇരു പാര്‍ട്ടികളും.

 പാര്‍ട്ടി വിടാന്‍ നേതാക്കള്‍

പാര്‍ട്ടി വിടാന്‍ നേതാക്കള്‍

അതേസമയം സഖ്യത്തില്‍ എത്താന്‍ കഴിയാതിരുന്നതില്‍ അതൃപ്തിയുമായി നിരവധി നേതാക്കള്‍ ഇരുപാര്‍ട്ടിയിലും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. പ്രതിപക്ഷം നേരിടുന്ന പ്രതിസന്ധികള്‍ക്കിടെ 14 എംഎല്‍എമാര്‍ ബിജെപിയില്‍ ഉടന്‍ എത്തുമെന്നാണ് കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍.

 14 എംഎല്‍​എമാര്‍

14 എംഎല്‍​എമാര്‍

14 പേര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ ഉടന്‍ ബിജെപിയിലേക്കെത്തും, മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായി വിജയ് ഗോയല്‍ പറഞ്ഞു. നേതൃത്വവുമായി കടുത്ത അതൃപ്തിയുള്ള നേതാക്കളാണ് പാര്‍ട്ടി വിടുന്നത്.

 മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

ദില്ലിയില്‍ മാധ്യമങ്ങളെ വിളിച്ച് ഗോയല്‍ ഇക്കാര്യം അറിയിച്ചു.അതേസമയം ബിജെപി നടത്തുന്നത് കുതിരക്കച്ചവടമാണെന്ന് ആംആദ്മി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദ്യയ ആരോപിച്ചു.

 10 കോടിക്കെന്ന്

10 കോടിക്കെന്ന്

10 കോടിയാണ് പാര്‍ട്ടി വിട്ട് വരാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി ഓഫര്‍ ചെയ്തതെന്നും ആംആദ്മി നേതൃത്വം കുറ്റപ്പെടുത്തി. ബിജെപിക്ക് നിലവില്‍ വികസന വിഷയങ്ങളൊന്നും ചര്‍ച്ചയാക്കാനില്ല.

 വിലയ്ക്ക് വാങ്ങി

വിലയ്ക്ക് വാങ്ങി

ഇതോടെ എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി, സിസോധ്യയ കുറ്റപ്പെടുത്തി. അതേസമയം സിസോദ്യയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി തിരിച്ചടിച്ചു.

 മറുകണ്ടം ചാടിക്കാന്‍

മറുകണ്ടം ചാടിക്കാന്‍

തങ്ങളുടെ എംഎല്‍​എാര്‍ 10 കോടി നല്‍കിയാല്‍ മറുകണ്ടം ചാടാന്‍ തയ്യാറാണെന്നാണ് ആംആദ്മി നേതാവ് സിസോദ്യയ പറഞ്ഞതെന്ന് ഗോയല്‍ പറഞ്ഞു. ഉപമുഖ്യന്ത്രിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗോയല്‍ പറഞ്ഞു.

 ഗോയലിന്‍റെ ആരോപണം

ഗോയലിന്‍റെ ആരോപണം

ആംആദ്മിയിലെ നിരവധി നേതാക്കള്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്, വിമത സ്വരം ഉയര്‍ത്തിയവരെ ആപ് ഒഴിവാക്കുകയാണെന്നും ഗോയല്‍ ആരോപിച്ചു.അതേസമയം ബിജെപിക്ക് മറുപടിയുമായി ആംആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി.

പണം എവിടുന്നാണ്

പണം എവിടുന്നാണ്

നിങ്ങള്‍ എവിടെയാഅ കുടുക്കിലായത്? നിങ്ങള്‍ എത്ര തുക കൊടുത്തു? എത്ര പണം അവര്‍ ആവശ്യപ്പെട്ടു? കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ അതിനുള്ള പണം എവിടുന്നാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പറയൂ, കെജരിവാള്‍ മറ്റൊരു ട്വീറ്റില്‍ എഴുതി.

English summary
BJP in touch with 14 AAP MLAs who want to quit: Vijay Goel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X