കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മന്ത്രിമാര്‍ അഴിമതിക്കാരെന്ന് ബിജെപി എംപിയുടെ ആരോപണം

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹത്തി: അസമിലെ 16മാസം പ്രായമായ ബിജെപി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി ബിജെപി എംപി രംഗത്ത്. ദിസ്പൂര്‍ ബിജെപി എംപി റാം പ്രസാദ് ശര്‍മയാണ് മന്ത്രിമാര്‍ക്കെതിരെ ആരോപണവുമായ എത്തിയിരിക്കുന്നത്. മന്ത്രിസഭയിലെ പല മന്ത്രമാരും അഴിമതിക്കാരാണെന്ന് പ്രസാദ് ആരോപിക്കുന്നു.

കോണ്‍ട്രാക്ടുകള്‍ തരപ്പെടുത്തി നല്‍കാനായി മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പ്രസാദ് ആരോപിച്ചു. ജലസേചന വകുപ്പു മന്ത്രി രഞ്ജിത്ത് ദത്ത ഓരോ കോണ്‍ട്രാക്ടിനും 10 ശതമാനം വീതമാണ് കമ്മീഷന്‍ വാങ്ങുന്നതെന്ന് പ്രസാദ് പറഞ്ഞു. അതേസമയം മന്ത്രി ആരോപണം നിഷേധിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവു പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ramprasadsharma


തനിക്കെതിരായ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാവിന്റെ ആരോപണമായതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ദാസിനോട് ഇക്കാര്യത്തില്‍ പരാതി നല്‍കി. പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി വിരുദ്ധ പ്രചാരണത്തിലൂടെ അധികാരത്തിലെത്തിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണം.

എംപിയുടെ ആരോപണത്തെ തുടര്‍ന്ന് ബിജെപി അസം കമ്മറ്റി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മന്ത്രിക്കെതിരായ ആരോപണം ഗൗരവതരമാണെന്നാണ് വിലയിരുത്തല്‍. മന്ത്രിയുടെ ഓഫീസ് സെക്രട്ടറിയെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി കേസിലാണ് ആന്റി കറപ്ഷന്‍ ബ്യൂറോ സെക്രട്ടറി കുജേന്ദ്ര ദോലെയെ അറസ്റ്റ് ചെയ്തത്.

English summary
Bribery charges by BJP MP rattle Assam govt, irrigation minister under scanner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X