കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണവും അധികാരവും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ തകര്‍ക്കുന്നു: മായാവതി

Google Oneindia Malayalam News

ദില്ലി: ബിജെപിയെ കടന്നാക്രമിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. പണവും അധികാരവും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മായാവതി വിമര്‍ശിച്ചു. കര്‍ണാടകയിലേയും ഗോവയിലേയും സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മായാവതിയുടെ പ്രതികരണം.

<strong>അസൗകര്യം ഉണ്ട്; വയനാട്ടിലെ റോഡ് ഉദ്ഘാടനത്തിന് വരാന്‍ കഴിയില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്</strong>അസൗകര്യം ഉണ്ട്; വയനാട്ടിലെ റോഡ് ഉദ്ഘാടനത്തിന് വരാന്‍ കഴിയില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്

പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഒരിക്കല്‍ കൂടി ബിജെപി പുറത്തെടുത്തിരിക്കുന്നത്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണിത്. അവസരം മുതലെടുത്ത് പാര്‍ട്ടികള്‍ മാറുന്നവരുടെ അംഗത്വം ഇല്ലാതാക്കാന്‍ രാജ്യത്ത് കര്‍ശനമായ നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചെന്നും മായാവതി പറഞ്ഞു.

 photo

വോട്ടിങ്ങ് യന്ത്രങ്ങളില്‍ ക്രിത്രിമം നടത്തിയും വോട്ടിന് പണം നല്‍കിയുമാണ് ബിജെപി അധികാരത്തില്‍ ഏറിയത്. 2018 ലും 19 ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളെ മറികടക്കാനാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ പുറത്താക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുന്നത്. ബിജെപിയുടെ തരംതാണ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും മായാവതി ട്വീറ്റ് ചെയ്തു.

<strong> ബിജെപിയിലെ വിശ്വാസത്തിന്‍റെ പാത അവസാനിച്ചു; കുറുമാറ്റത്തില്‍ വിമര്‍ശനവുമായി പരീക്കറിന്‍റെ മകന്‍</strong> ബിജെപിയിലെ വിശ്വാസത്തിന്‍റെ പാത അവസാനിച്ചു; കുറുമാറ്റത്തില്‍ വിമര്‍ശനവുമായി പരീക്കറിന്‍റെ മകന്‍

കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ തന്ത്രം കര്‍ണാടകത്തില്‍ വിജയത്തിലേക്ക് അടുക്കുകയാണ്. 16 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചതോടെ കുമാരസ്വാമി സര്‍ക്കാരിന്‍റെ പതനം ഏറെ കുറെ ഉറപ്പായിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി ഗോവയില്‍ 10 എംഎല്‍എമാരെ കൂടി ബിജെപി അടര്‍ത്തി. കോണ്‍ഗ്രസിന് 15 എംഎല്‍എമാരായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

English summary
BJP is destroying the democracy says Mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X