കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ബിജെപിയ തള്ളി അര്‍ണബ് ഗോസ്വാമിയും; രാഹുലിനെ വിമര്‍ശിക്കാന്‍ ബിജെപിക്ക് അര്‍ഹതയില്ല

Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവില്‍ ബിജെപിയ തള്ളി അര്‍ണബ് ഗോസ്വാമിയും

ദില്ലി: താന്‍ നടത്തുന്ന ചര്‍ച്ചകളിലെല്ലാം തന്നെ കേന്ദ്രസര്‍ക്കാറിനും ബിജെപിക്കും എതിരായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളെ ഒരു പരിധിവരെ പ്രതിരോധിച്ചു നിര്‍ത്തി, ന്യായീകരണങ്ങള്‍ നിരത്തുന്ന ടിവി അവതാരാകനാണ് അര്‍ണബ് ഗോസ്വാമി.

എന്നാല്‍ ഒടുവില്‍ ബിജെപിയേയും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകായണ് അര്‍ണബ് ഗോസ്വാമി. ഏറെക്കാലത്തിന് ശേഷമാണ് ഒരു ചര്‍ച്ചയില്‍ ബിജെപിക്കെതിരെ അര്‍ണബ് ഗോസ്വാമി വിമര്‍ശനം ഉന്നയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ചര്‍ച്ചയില്‍ പങ്കെടുത്തവരെപോലും ആശ്ചര്യപ്പടുത്തുന്നതായിരുന്നു അര്‍ണബിന്‍റെ നിലപാട്..വിശദാംശങ്ങള്‍ ഇങ്ങനെ..

മസൂദ് അസ്ഹറിനെ

മസൂദ് അസ്ഹറിനെ

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ‘ജി' ചേര്‍ത്ത് അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ വലിയ വിമര്‍ശനമായിരുന്നു അര്‍ണബിന്‍റെ ചര്‍ച്ചയില് പങ്കെടുത്ത ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ നടത്തിയത്.

വിമര്‍ശിക്കാന്‍ അര്‍ഹതയില്ല

വിമര്‍ശിക്കാന്‍ അര്‍ഹതയില്ല

എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ വിമര്‍ശിക്കാന്‍ ബിജെപിക്ക് യാതൊരുവിധ അര്‍ഹതയുമില്ലെന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ വിമര്‍ശനം. ഇതോടെ വെട്ടിലായത് ബിജെപി വക്താവായിരുന്നു.

രവി ശങ്കര്‍ പ്രസാദ്

രവി ശങ്കര്‍ പ്രസാദ്

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവി ശങ്കര്‍ പ്രസാദ് മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാനരാനായ ഹാഫിസ് സയീദിനെയും ഇത്തരത്തില്‍ അഭിസംബോധന ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ണബ് ബിജെപി വക്താവിന്‍റെ വായടപ്പിച്ചത്.

അര്‍ണബിന്റെ നിലപാട്

അര്‍ണബിന്റെ നിലപാട്

അര്‍ണാബിന്റെ നിലപാട് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ഗൗരവ് ഭാട്ടിയ, അഭിഭാഷക മോണിക്ക അറോറ എന്നിവരെ ആശ്ചര്യപ്പെടുത്തി. രവി ശങ്കര്‍ പ്രസാദിന് പുറമെ മറ്റനവധി ബിജെപി നേതാക്കളും തീവ്രവാദി നേതാക്കളെ ‘ജി' ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ബിജെപി വക്താവിന് താക്കീത്

ബിജെപി വക്താവിന് താക്കീത്

ചര്‍ച്ച പുരോഗമിക്കവെ മറ്റൊരു അവസരത്തിലും ബിജെപി വക്താവിന് താക്കീതുമായി അര്‍ണബ് ഗോസ്വാമി രംഗത്ത് എത്തി. ബാലാക്കോട്ട് വ്യോമാക്രണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച ഭാട്ടിയയോട് വിഷയത്തില്‍ നിന്ന് വ്യതിചലിക്കരുതെന്ന് അര്‍ണബ് താക്കീത് ചെയ്തു.

ചര്‍ച്ച അവസാനിപ്പിച്ചത്

ചര്‍ച്ച അവസാനിപ്പിച്ചത്

ചര്‍ച്ച അവസാനിപ്പിക്കാനായി അര്‍ണബ് ഉപയോഗിച്ച വാക്കുകളും പരോക്ഷമായി ബിജെപിയുടെ ഉന്നം വെച്ചുകൊണ്ടുള്ളതായിരുന്നു. 'കഥയുടെ സാരം എന്താണെന്നും വെച്ചാല്‍, പളുങ്കു കൊട്ടാരത്തില്‍ താമസിക്കുന്നവര്‍ മറ്റുള്ളവരെ കല്ലെറിയരുതെന്നാണ്' എന്ന് പറഞ്ഞാണ് അര്‍ണബ് ചര്‍ച്ച അവസാനിപ്പിച്ചത്.

രാഹുൽ ഗാന്ധിയുടെ പ്രസംഗം

രാഹുൽ ഗാന്ധിയുടെ പ്രസംഗം

മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗം നേരത്തെ വലിയ വിവാദമായിരുന്നു. ബിജെപി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്നായിരുന്നു രാഹുലിൻറെ പ്രസംഗം. പ്രസംഗത്തിൽ 'മസൂദ് അസർ ജി' എന്ന് രാഹുല്‍ പറയുന്ന ഭാഗം അടര്‍ത്തിയെടുത്തായിരുന്നു ബിജെപിയുടെ വിമര്‍ശനം.

സ്മൃതി ഇറാനി ആവശ്യപ്പെട്ടത്

സ്മൃതി ഇറാനി ആവശ്യപ്പെട്ടത്

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനീകരുടെ കുടുംബങ്ങളോട് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടത്. ഒസാമ ബിൻലാദനോടും ഹാഫിസ് സയ്യിദിനോടും ബഹുമാനം കാണിക്കുന്ന കോൺഗ്രസ്സ് പാരമ്പര്യം രാഹുൽ തുടരുന്നുവെന്നായിരുന്നു കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചത്.

ചോദ്യത്തിന് മറുപടി നല്‍കണം

ചോദ്യത്തിന് മറുപടി നല്‍കണം

അതേസമയം രാഹുലിന്‍റെ പ്രസംഗം ബിജെപി വളച്ചൊടിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മസൂദ് അസറിനെ വിട്ടയച്ചത് ആരെന്ന രാഹുലിൻറെ ചോദ്യത്തിന് ആദ്യം ബിജെപി മറുപടി നല്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു.

English summary
bjp is not in a position to criticize congress on ji issue says arnab-goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X