കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍

Google Oneindia Malayalam News

ഭോപ്പാല്‍: കര്‍ണാടകത്തിലും ഗോവയിലും ബിജെപി നടത്തിയ അട്ടിമറിയില്‍ വിറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഗോവയില്‍ 10 എംഎല്‍എമാരെ മറുകണ്ടം ചാടിച്ച ബിജെപി 14 മാസത്തിനിപ്പുറം കര്‍ണാടകത്തിലും ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. കര്‍ണാടകവും കൈപ്പിടിയില്‍ ആക്കിയതോടെ ഇനി ബിജെപിയുടെ ലക്ഷ്യം മധ്യപ്രദേശ് ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

<strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ</strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ

നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ബിജെപി ഇവിടെ ഓപ്പറേഷന്‍ താമര പുറത്തെടുക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനും ഉണ്ട്. മധ്യപ്രദേശിലും കോണ്‍ഗ്രസിനെ പുറത്താക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ബിജെപി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നല്‍കിയിരിക്കുന്നത്.

 പിടിച്ചടക്കാന്‍ ബിജെപി

പിടിച്ചടക്കാന്‍ ബിജെപി

ലോക്സഭ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. താമര വിരിഞ്ഞ ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയായിരുന്നു ബിജെപി ആദ്യം തിരഞ്ഞെടുത്തത്. കൃത്യമായ ഓപ്പറേഷന്‍ താമരയിലൂടെ ബിജെപി 15 ഭരണ കക്ഷി എംഎല്‍എമാരെ അടര്‍ത്തി. 14 മാസം നീണ്ട് നിന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യഭരണത്തിന് അവസാനം കുറിക്കുകയും ചെയ്തു.

 കര്‍ണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ

കര്‍ണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ

അതിനിടയില്‍ ഗോവയിലും ബിജെപി അട്ടിമറി നീക്കം നടത്തി. സംസ്ഥാനത്ത് ഇതുവരെ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ 15 ല്‍ എംഎല്‍എമാരില്‍ പത്ത് പേരും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ കോണ്‍ഗ്രസ് അംഗബലം ഇവിടെയും ശോഷിച്ചു. ഇനി ബിജെപിയുടെ ലക്ഷ്യം മധ്യപ്രദേശാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ കോണ്‍ഗ്രസിന് ശക്തമായ ഭൂരിപക്ഷമില്ലെന്നത് തന്നെയാണ് ബിജെപിയുടെ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും.

 തന്ത്രങ്ങള്‍ സജീവം

തന്ത്രങ്ങള്‍ സജീവം

പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ ഭരണം സ്വന്തമാക്കിയത്. കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് ഭരണം ശിവരാജ് സിംഗ് ചൗഹാനില്‍ നിന്ന് കമല്‍ നാഥിലേക്ക് എത്തിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോണ്‍ഗ്രസ് 114ും ബിജെപി 109ും സീറ്റുകള്‍ നേടി. 2 ബിഎസ്പി. ഒരു എസ്പി, 4 സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയായിരുന്നു

 അധികാരത്തില്‍ ഏറാം

അധികാരത്തില്‍ ഏറാം

ഇനി ഏഴ് അംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് ഇവിടെ അധികാരത്തില്‍ ഏറാം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നേരത്തേ ബിജെപി നടത്തിയത് കൊണ്ട് തന്നെ കര്‍ണാടക സംഭവത്തോട് കൂടി ഇനി ബിജെപിയുടെ ശ്രമങ്ങള്‍ തീവ്രമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഉയരുന്ന ആശങ്ക. ബിജെപിയെ കരുതിയിരിക്കണമെന്ന് സഖ്യകക്ഷി എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യമന്ത്രി കമല്‍നാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 ഉത്തരവാദിയല്ല

ഉത്തരവാദിയല്ല

അതേസമയം മധ്യപ്രദേശില്‍ സര്‍ക്കാര്‍ താഴെ വീണാല്‍ അതിന് ബിജെപി ഉത്തരവാദിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചാഹാന്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണ്. എസ്പിയും ബിഎസ്പിയുമായും കോണ്‍ഗ്രസ് സ്വര ചേര്‍ച്ചയില്‍ അല്ല.കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ വിധി കമല്‍നാഥ് സര്‍ക്കാരിനും വന്നാല്‍ ബിജെപിക്ക് അതില്‍ ഉത്തരവാദിത്തം ഉണ്ടാകില്ല, ചാഹാന്‍ പറഞ്ഞു.

 വിലയ്ക്ക് വാങ്ങി

വിലയ്ക്ക് വാങ്ങി

അതേസമയം ശിവരാജ് സിംഗ് ചൗഹാന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജിതു പട്വാരി രംഗത്തെത്തി. കമല്‍നാഥ് സര്‍ക്കാരിനെ ആര്‍ക്കും തൊടാന്‍ പോലും കഴിയില്ലെന്ന് പട്വാരി പറഞ്ഞു. ഗുജറാത്തോ കര്‍ണാടകയോ ഗോവയോ ആകട്ടെ ബിജെപി ഇവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് പട്വാരി കുറ്റപ്പെടുത്തി. എംഎല്‍എമാരെ കൂട്ടത്തോടെ വിലയ്ക്ക് വാങ്ങാമെന്ന് മോദി സര്‍ക്കാര്‍ കാണിച്ച് തന്നുവെന്നും പട്വാരി കുറ്റപ്പെടുത്തി

 ഏഴ് ജന്‍മം ജനിക്കണം

ഏഴ് ജന്‍മം ജനിക്കണം

ബിജെപി ഇതര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ബിജെപിയുടെ രീതിയായി മാറിയിരിക്കുകയാണ്. എന്നാല്‍ ബിജെപി ഏഴ് ജന്‍മം ജനിച്ചാലും കമല്‍നാഥ് സര്‍ക്കാരിന് താഴെയിറക്കാന്‍ ആകുമെന്ന് സ്വപ്നം കാണേണ്ടതില്ല. മധ്യപ്രദേശ് ഭരിക്കുന്നത് കുമാരസ്വാമിയല്ലെന്നും പട്വാരി പറഞ്ഞു. കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ വീണ ദിവസം ഇന്ത്യന്‍ രാഷ്ട്രീയ ചിത്രത്തിലെ കറുത്ത ദിനമായി ഓര്‍മ്മിക്കപ്പെടുമെന്ന് എംഎല്‍ കുനാല്‍ ചൗധരി പ്രതികരിച്ചു. കര്‍ണാടക സംഭവത്തോടെ ബിജെപിയെ തുറന്ന് കാട്ടാനായെന്നും അദ്ദേഹം പറഞ്ഞു.

<strong>മോദിയുടെ സ്വപ്നം പൂവണിയുന്നു! കോൺഗ്രസ് മുക്തമാകുന്ന ഇന്ത്യ! ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനം പോലുമില്ല!</strong>മോദിയുടെ സ്വപ്നം പൂവണിയുന്നു! കോൺഗ്രസ് മുക്തമാകുന്ന ഇന്ത്യ! ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനം പോലുമില്ല!

<strong>അഡ്വ. ജയശങ്കറിനെ പുറത്താക്കണം, നിലപാട് കടുപ്പിച്ച് സിപിഐയിലെ ഒരു വിഭാഗം, തീരുമാനം ബ്രാഞ്ചിന്</strong>അഡ്വ. ജയശങ്കറിനെ പുറത്താക്കണം, നിലപാട് കടുപ്പിച്ച് സിപിഐയിലെ ഒരു വിഭാഗം, തീരുമാനം ബ്രാഞ്ചിന്

English summary
BJP is not responsible if Madhyapradesh Congress govt falls says Chauhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X