ബിജെപിയ്ക്ക് 'മൊത്തത്തില്‍' ബീഫിനോട് 'കലിപ്പില്ല' !
ദില്ലി: ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം എന്നൊക്കെയാണ് ചിലര്‍ ബീഫ് നിരോധനത്തെ വിശേഷിപ്പിയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം നിയമം വഴി നടപ്പാക്കുകയും ചില നേതാക്കള്‍ അത് ദേശീയ തലത്തില്‍ വേണം എന്ന് പറയുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ വലിയ വിവാദത്തിലേയ്ക്കാണ് നീങ്ങിയത്.
അതിനിടെയാണ് മുസ്ലീം ആയ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ബീഫ് കഴിയ്ക്കാതെ ജീവിക്കാന്‍ പറ്റാത്തവര്‍ പാകിസ്താനിലേയ്ക്കോ അറബ് രാജ്യങ്ങളിലേയ്ക്കോ പോകണം എന്ന് പറഞ്ഞത്. ഇത്രയും ആയതോടെ ബീഫിന്റെ കാര്യത്തില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെയുള്ള വിയോജിപ്പുകള്‍ മറനീക്കി പുറത്ത് വന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ പരസ്യമായി തന്നെ നഖ്വിയ്ക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞു.

മുഖ്താര്‍ അബ്ബാസ് നഖ്വി
ബീഫ് കഴിയ്ക്കാതെ ജീവിക്കാന്‍ പറ്റില്ല എന്നുള്ളവര്‍ പാകിസ്താനിലേയ്ക്കോ അറബ് രാജ്യങ്ങളിലയ്ക്കോ പോകട്ടെ എന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞത്.

സര്‍ബാനന്ദ സോണാവാള്‍
വടക്കുകിഴക്കന്‍ സംസ്ഥാങ്ങളില്‍ ബീഫ് നിരോധിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സര്‍ബാനന്ദ സോണാവാള്‍ പറയുന്നത്. അസമില്‍ നിന്നുള്ള, കേന്ദ്ര കായിക മന്ത്രിയാണ് ഇദ്ദേഹം.

കിരണ്‍ റിജിജു
താന്‍ ബീഫ് കഴിയ്ക്കും, താന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ആളാണ്. ആര്‍ക്കെങ്കിലും അത് തടയാനാകുമോ എന്നായിരുന്നു കേന്ദ്ര മന്ത്രിയായ കിരണ്‍ റിജിജു ചോദിച്ചത്.

കുളര് സിംഗ് ലിങ്ദോ
നഖ്വി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്, പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റേയോ അഭിപ്രായമല്ലെന്നാണ് കുളര് സിംഗ് ലിങ്ദോ പറഞ്ഞത്. മേഘാലയത്തിന്റെ ബിജെപി പ്രസിഡന്റ് ആണ് ഇദ്ദേഹം.

ചുബ അ
നാഗലാന്റ് ബിജെപി അധ്യക്ഷന്‍ ചുബ ആയ്ക്കും ഇക്കാര്യത്തില്‍ കുളര് സിംഗ് ലിങ്ദോയുടെ അഭിപ്രായം

ലാല്‍ഹുന
ബീഫ് എന്നത് തങ്ങളുടെ നാട്ടില്‍ ഒരു വൈകാരിക വിഷയമാണെന്നാണ് മിസോറാം ബിജെപി അധ്യക്ഷന്‍ ലാല്‍ഹുന പറഞ്ഞത്.

അമിത് ഷാ
മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞ അഭിപ്രായത്തോട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പോലും യോജിപ്പില്ല. ബിജപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ജനവികാരം മാനിയ്ക്കാതെ ഗോവധനിരോധനം നടപ്പാക്കു എന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications