കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് 'മൊത്തത്തില്‍' ബീഫിനോട് 'കലിപ്പില്ല' !

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം എന്നൊക്കെയാണ് ചിലര്‍ ബീഫ് നിരോധനത്തെ വിശേഷിപ്പിയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം നിയമം വഴി നടപ്പാക്കുകയും ചില നേതാക്കള്‍ അത് ദേശീയ തലത്തില്‍ വേണം എന്ന് പറയുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ വലിയ വിവാദത്തിലേയ്ക്കാണ് നീങ്ങിയത്.

അതിനിടെയാണ് മുസ്ലീം ആയ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ബീഫ് കഴിയ്ക്കാതെ ജീവിക്കാന്‍ പറ്റാത്തവര്‍ പാകിസ്താനിലേയ്‌ക്കോ അറബ് രാജ്യങ്ങളിലേയ്‌ക്കോ പോകണം എന്ന് പറഞ്ഞത്. ഇത്രയും ആയതോടെ ബീഫിന്റെ കാര്യത്തില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെയുള്ള വിയോജിപ്പുകള്‍ മറനീക്കി പുറത്ത് വന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ പരസ്യമായി തന്നെ നഖ്വിയ്‌ക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞു.

മുഖ്താര്‍ അബ്ബാസ് നഖ്വി

മുഖ്താര്‍ അബ്ബാസ് നഖ്വി

ബീഫ് കഴിയ്ക്കാതെ ജീവിക്കാന്‍ പറ്റില്ല എന്നുള്ളവര്‍ പാകിസ്താനിലേയ്‌ക്കോ അറബ് രാജ്യങ്ങളിലയ്‌ക്കോ പോകട്ടെ എന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞത്.

സര്‍ബാനന്ദ സോണാവാള്‍

സര്‍ബാനന്ദ സോണാവാള്‍

വടക്കുകിഴക്കന്‍ സംസ്ഥാങ്ങളില്‍ ബീഫ് നിരോധിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സര്‍ബാനന്ദ സോണാവാള്‍ പറയുന്നത്. അസമില്‍ നിന്നുള്ള, കേന്ദ്ര കായിക മന്ത്രിയാണ് ഇദ്ദേഹം.

കിരണ്‍ റിജിജു

കിരണ്‍ റിജിജു

താന്‍ ബീഫ് കഴിയ്ക്കും, താന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ആളാണ്. ആര്‍ക്കെങ്കിലും അത് തടയാനാകുമോ എന്നായിരുന്നു കേന്ദ്ര മന്ത്രിയായ കിരണ്‍ റിജിജു ചോദിച്ചത്.

കുളര്‍ സിംഗ് ലിങ്‌ദോ

കുളര്‍ സിംഗ് ലിങ്‌ദോ

നഖ്വി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്, പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റേയോ അഭിപ്രായമല്ലെന്നാണ് കുളര്‍ സിംഗ് ലിങ്‌ദോ പറഞ്ഞത്. മേഘാലയത്തിന്റെ ബിജെപി പ്രസിഡന്റ് ആണ് ഇദ്ദേഹം.

 ചുബ അ

ചുബ അ

നാഗലാന്റ് ബിജെപി അധ്യക്ഷന്‍ ചുബ ആയ്ക്കും ഇക്കാര്യത്തില്‍ കുളര്‍ സിംഗ് ലിങ്‌ദോയുടെ അഭിപ്രായം

ലാല്‍ഹുന

ലാല്‍ഹുന

ബീഫ് എന്നത് തങ്ങളുടെ നാട്ടില്‍ ഒരു വൈകാരിക വിഷയമാണെന്നാണ് മിസോറാം ബിജെപി അധ്യക്ഷന്‍ ലാല്‍ഹുന പറഞ്ഞത്.

അമിത് ഷാ

അമിത് ഷാ

മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞ അഭിപ്രായത്തോട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പോലും യോജിപ്പില്ല. ബിജപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ജനവികാരം മാനിയ്ക്കാതെ ഗോവധനിരോധനം നടപ്പാക്കു എന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്.

English summary
BJP is not wholeheartedly welcomes Beef Ban. Leaders from North East states raised their attitude towards beef ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X