Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടേത് പ്രതികാര രാഷ്ട്രീയം, ഒപ്പം നിന്നതിന് ഇന്ത്യ സഖ്യത്തിന് നന്ദി'; മമത

കൊല്‍ക്കത്ത: ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്ന് അവർ പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തങ്ങൾക്കൊപ്പം ഉറച്ച് നിന്നതിൽ സന്തോഷം ഉണ്ടെന്നും അവർ പ്രതികരി്ചു.

'ഞാൻ ഞെട്ടലിലും വേദനയിലുമാണ്. റിപ്പോർട്ടിന്റെ നാനൂറ്റി തൊണ്ണൂറ്റി അഞ്ച് പേജുകൾ (എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട്) ആണ് സമർപ്പിച്ചത്. വെറും 30 മിനിറ്റ് ചർച്ചയ്ക്ക് ശേഷം മഹുവയെ പുറത്താക്കി. 30 മിനിറ്റിനുള്ളിൽ ഒരാൾക്ക് 495 പേജുകൾ എങ്ങനെ വായിക്കാനാകും? അവളുടെ ഭാഗം പറയാൻ പോലും അനുവദിച്ചില്ല. സ്വയരക്ഷയ്ക്കായി സംസാരിക്കാൻ പോലും അവളെ അനുവദിച്ചില്ല. അവളുടെ ഭാഗം വിശദീകരിക്കാൻ അവർ അവളെ അനുവദിച്ചില്ല. ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്.ഇത് അനീതിയാണ്', അവർ പറഞ്ഞു.

 mamata-banerjee-1

അതേസമയം ഇന്ത്യ സഖ്യത്തിനോടുള്ള നന്ദിയും മമത അറിയിച്ചു. 'ഞാൻ ഇന്ത്യ സഖ്യത്തെ അഭിനന്ദിക്കുന്നു.ഞങ്ങൾ ഒറ്റക്കെട്ടായാണ് പോരാടിയത്. ഇതിനെതിരെ മഹുവയ്ക്കും തൃണമൂൽ കോൺഗ്രസിനൊപ്പം അവർ നിന്നും. ഞങ്ങൾ ഒറ്റക്കെട്ടായി ബി ജെ

പിക്കെതിരെ പോരാടും', മമത പറഞ്ഞു. ബി ജെ പിയുടേത് പ്രതികാര രാഷ്ട്രീയമാണെന്നും അവർ കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസിന്റെ എല്ലാ പിന്തുണയും മഹുവയ്ക്കുണ്ട്. അവളെ ഞങ്ങൾ പൂർണമായും പിന്തുണയ്ക്കുന്നുണ്ട്. ഈ നടപടി അവരുടെ പ്രതിച്ഛായ വർധിപ്പിക്കുകയേ ഉള്ളൂ. പാർട്ടിയിലെ യുവ തലമുറ നേതാവാണ് മഹുവ. ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്നോ നാലോ മാസം മാത്രമാണ് ഉള്ളത്. ഞാൻ പ്രതീക്ഷിച്ചത് പ്രധാനമന്ത്രി അവരെ തുടരാൻ അനുവദിക്കുമെന്നാണ്. ബി ജെ പിയുടെ നടപടിയിൽ ലജ്ജ തോന്നുന്നു. അവർ ജനാധിപത്യത്തെ ഇല്ലാതാക്കി, ജനങ്ങളെ വഞ്ചിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ അവരോട് നേരിട്ട് പോരാടാമായിരുന്നു ബിജെപിക്ക്. പക്ഷേ അവരത് ചെയ്തില്ല', മമത പറഞ്ഞു. തിരഞ്ഞെടുപ്പിൽ മഹുവയെ വീണ്ടും മത്സരിപ്പിക്കുമോയെന്ന ചോദ്യത്തിന് എന്തുകൊണ്ട് അവർക്ക് മത്സരിച്ചൂട എന്നായിരുന്നു മമതയുടെ മറുചോദ്യം.

എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ മേലുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഇന്ന് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കിയത്.മഹുവ മൊയ്ത്ര 'അനധികൃത വ്യക്തികളുമായി' ഉപയോക്തൃ ഐഡി പങ്കിട്ടെന്നും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും സൗകര്യങ്ങളും കൈപ്പറ്റിയെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+