കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി ബിജെപി; 117 സീറ്റിലും ഒറ്റക്ക് മത്സരിക്കും

Google Oneindia Malayalam News

ദില്ലി: 2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റിലും മത്സരിക്കുമെന്ന് ബിജെപി. സ്ഥാപക കാലം മുതല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു ശിരാമണി അകാലി ദള്‍ സഖ്യം അവസാനിപ്പിച്ച സാഹചര്യത്തിലാണ് ബിജെപിയുടെ പ്രഖ്യാപനം. നിരവധി അകാലി ദള്‍ നേതാക്കള്‍ തങ്ങളെ ബന്ധപ്പെടുകയും പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്നറിയച്ചതായും മുതിര്‍ന്ന ബിജെപി നേതാവ് മദന്‍ മോഹന്‍ മിത്തല്‍ പറഞ്ഞു. ഒറ്റക്ക് മത്സരിച്ചാല്‍ എന്‍ഡിഎക്ക് പഞ്ചാബില്‍ ഭൂരിപക്ഷ നേടാന്‍ കഴിയില്ലെന്നും ബിജെപി പറഞ്ഞു.

രാജി

രാജി

രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ പാസാക്കിയതിന് പിന്നാലെയാണ് അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചത്. പ്രതിപക്ഷത്തിന്റേയും കര്‍ഷകരുടേയും എതിര്‍പ്പുകള്‍ മറികടന്ന് രാജ്യസഭയില്‍ പാസാക്കിയത് കര്‍ഷക വിരുദ്ധ ബില്ലുകള്‍ ആണെന്നും ബില്ലുകള്‍ പാസാക്കിയ മുന്നണിയുടെ കൂടെ തുടരാനാകില്ലെന്നുമായിരുന്നു അകാലി ദളിന്റെ നിലപാട്. ബില്ലില്‍ പ്രതിഷേധിച്ച് അകാലി ദള്‍ എംപി ഹര്‍സിമ്രത്ത് കൗര്‍ നേരത്തേ രാജി വെച്ചിരുന്നു.

ശിരോമണി അകാലി ദള്‍

ശിരോമണി അകാലി ദള്‍

1977 മുതല്‍ എന്‍ഡിഎക്കൊപ്പമുള്ള പാര്‍ട്ടിയാണ് ശിരോമണി അകാലി ദള്‍. ഇരു പാര്‍ട്ടിയുമായി നേരത്തേയും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശീയ പൗരത്വഭേദഗതി ബില്ലില്‍ അകാലിദള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ശനിയാഴ്ച്ച രാത്രിയോടെയാണ് എന്‍ഡിഎയുമായി സഖ്യം അവസാനിപ്പിക്കുന്നതായി ശിരോമണി അകാലി ദള്‍ അറിയിക്കുന്നത്. ബില്ലില്‍ കര്‍ഷക പ്രതിഷേധം കണക്കിലെടുത്താണ് സഖ്യം ഉപേക്ഷിക്കുന്നത്.

 സീറ്റ് നില

സീറ്റ് നില

117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന് 79 സീറ്റും ആംആദ്മിക്ക് 19 സീറ്റുമാണുള്ളത്. എന്‍ഡിഎ സഖ്യത്തിലുള്ള ശിരോമണി അകാലി ദളിന് 14 സീറ്റും ബിജെപിക്ക് 2 സീറ്റും എല്‍ജെപ്ക്ക് 2 സീറ്റുമാണുള്ളത്. ഇതില്‍ 1 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 23 സീറ്റിലും ശിരോമണി അകാലി ദള്‍ 94 സീറ്റിലുമായിരുന്ു മത്സരിച്ചത്. പഞ്ചാബില്‍ നിന്നുള്ള 13 പാര്‍ലമെന്ററി സീറ്റില്‍ അകാലി ദള്‍ 10 സീറ്റിലുമാണ് മത്സരിച്ചത്.

നിലനില്‍പ്പ്

നിലനില്‍പ്പ്

ആദ്യഘട്ടത്തില്‍ കാര്‍ഷിക ബില്ലിനെ പിന്തുണച്ചിരുന്ന ശിരോമണി അകാലി ദള്‍ പിന്നീട് കര്‍ഷക പ്രതിഷേധം അണപൊട്ടിയതൊടെ നിലപാട് മാറ്റുകയായിരുന്നു. അതിന്റെ പ്രധാന കാരണം വോ്ട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണ്. കാര്‍ഷിക സമ്പദ് വ്യവസ്ഥയിലൂന്നിയ പഞ്ചാബില്‍ വലിയ ഭൂരിഭാഗവും കര്‍ഷകരാണ്. അവരുമായി കൊമ്പ കോര്‍ത്താല്‍ അത് അകാലി ദളിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.അകാലി ദളിന്റെ ഈ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയിരുന്നു.

 പ്രതിഷേധം

പ്രതിഷേധം

കര്‍ഷക ബില്ലിനെ പിന്തുണക്കുന്ന ഒരാളേയും ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കര്‍ഷകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 100 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള പാര്‍ട്ടിക്ക് 2017 ല്‍ നേടാനായത് 14 സീറ്റുകള്‍ മാത്രമാണ്. ഇത് കൂടി കണക്കിലെടുക്കുമ്പോള്‍ കര്‍ഷകര്‍ കൈവിട്ടാല്‍ അത് പാര്‍ട്ടിക്ക വലിയ ക്ഷീണമായിരിക്കും.

കുതിച്ചുയർന്ന് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് രോഗം, ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്കുതിച്ചുയർന്ന് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് രോഗം, ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്

ഇത് ദു:ഖകരമായ ഒരു റെക്കോർഡ്, 14-ാം നിയമസഭയിൽ വിടവാങ്ങിയത് 6 സിറ്റിങ് എംഎൽഎമാർ... ചരിത്രത്തിലാദ്യംഇത് ദു:ഖകരമായ ഒരു റെക്കോർഡ്, 14-ാം നിയമസഭയിൽ വിടവാങ്ങിയത് 6 സിറ്റിങ് എംഎൽഎമാർ... ചരിത്രത്തിലാദ്യം

English summary
bjp is ready to contest all 117 seats in the Punjab Assembly in the 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X