കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ സാഹചര്യം രാഹുല്‍ ഗാന്ധിക്കൊപ്പം, ബിജെപിയുടെ വിലയിരുത്തല്‍ ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: പുല്‍വാമ വ്യോമാക്രമണത്തോടെ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ബിജെപി തന്നെ പ്രധാനമായും പ്രചരിപ്പിച്ച കാര്യമായിരുന്നു. പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെയല്ലെന്നാണ് ബിജെപിയുടെ വാര്‍ റൂം റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി ഇപ്പോഴും ജനപ്രിയ നേതാവായി ഉയര്‍ന്ന് നില്‍ക്കുകയാണ്. മോദിക്ക് ബദലായി അദ്ദേഹത്തെ ഉയര്‍ത്തി കാണിക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചെന്നാണ് വിലയിരുത്തല്‍.

ഇതോടെ തന്ത്രങ്ങള്‍ മാറ്റാന്‍ ബിജെപി നിര്‍ബന്ധിതരായിരിക്കുകയാണ്. പുല്‍വാമയ്ക്ക് ശേഷം രാജ്യത്ത് നിന്നിരുന്ന അനുകൂല അന്തരീക്ഷ പാര്‍ട്ടിയിലെ ചില നേതാക്കള്‍ കാരണം നഷ്ടപ്പെട്ടുവെന്നും വിലയിരുത്തലുണ്ട്. ഇതോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അത്ര മികച്ച രീതിയില്‍ അല്ലെന്ന് വ്യക്തമായിരിക്കുകയാണ്. പാര്‍ട്ടിയുടെ നേതാക്കളില്‍ ഉള്ള വിശ്വാസവും നഷ്ടപ്പെട്ടെന്നാണ് വ്യക്തമാകുന്നത്.

വാര്‍റൂം റിപ്പോര്‍ട്ട്

വാര്‍റൂം റിപ്പോര്‍ട്ട്

അയോധ്യ വിഷയം പോലെ വളരെ കുറഞ്ഞ കാലയളവില്‍ മാത്രം നിലനില്‍ക്കുന്ന ഒരു വിഷയമായി പുല്‍വാമ ആക്രമണം മാറിയിരിക്കുകയാണ്. ബിജെപിയും വാര്‍റൂം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിട്ടുപിടിക്കണമെന്നും പറയുന്നുണ്ട്. പാകിസ്താനെ മുഖ്യശത്രുവായി മുന്നില്‍ നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം എന്‍ഡിഎ ഭരണം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റ് വിഷയങ്ങളിലേക്ക് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദേശം.

രാഹുലിന്റെ വളര്‍ച്ച

രാഹുലിന്റെ വളര്‍ച്ച

പുല്‍വാമയ്ക്ക് ശേഷം രാജ്യത്തുണ്ടായ ദേശീയ സാഹചര്യം മറ്റ് വിഷയങ്ങളിലേക്ക് വഴി തിരിച്ച് വിട്ടത് രാഹുല്‍ ഗാന്ധിയാണെന്ന് പാര്‍ട്ടിയില്‍ പൊതുവികാരമുണ്ട്. മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിട്ടും രാഹുലിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ നരേന്ദ്ര മോദിക്കോ അമിത് ഷായ്‌ക്കോ സാധിച്ചിട്ടില്ല. രാഹുല്‍ ഉന്നയിക്കുന്ന ഒരു കാര്യത്തില്‍ ബദല്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടിയെന്നും, പകരം അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്ന രീതി ബിജെപിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കിയെന്നുമാണ് നേതാക്കളുടെ നിരീക്ഷണം.

2 തിരിച്ചടികള്‍

2 തിരിച്ചടികള്‍

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ബാലക്കോട്ടിലെ വ്യോമാക്രമണവും ബിജെപി സഹായിക്കുമായിരുന്നു. എന്നാല്‍ രണ്ട് കാര്യങ്ങള്‍ ബിജെപിയെ പിന്നോട്ടടിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെയും ഗുജറാത്ത് നേതാവ് ഭരത് പാണ്ഡ്യയുടെ പ്രസ്താവനയും ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തെയാണ് സൂചിപ്പിച്ചത്. ബാലക്കോട്ടിലെ ആക്രമണത്തോടെ ബിജെപി ഇരുസംസ്ഥാനങ്ങളില്‍ കുതിപ്പുണ്ടാക്കുമെന്നായിരുന്നു പ്രസ്താവന. എന്നാല്‍ ഇത് പൊതുമധ്യത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിരിക്കുകയാണ്. അനുകൂല സാഹചര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ഇല്ലാതാക്കിയത്.

വടക്കുകിഴക്കന്‍ പ്രതിസന്ധി

വടക്കുകിഴക്കന്‍ പ്രതിസന്ധി

തീവ്രദേശീയത ഉയര്‍ത്തി പിടിച്ചുള്ള പോരാട്ടത്തില്‍ ബിജെപി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തില്ലെന്ന് പരാതിയുണ്ട്. അവിടെ കോണ്‍ഗ്രസും മറ്റ് കക്ഷികളും തമ്മില്‍ ധാരണായിരിക്കുകയാണ്. പൗരത്വ ബില്ലില്‍ ബിജെപിക്കെ് എതിരായിരിക്കുകയാണ്. ഇവിടെയുള്ള പാര്‍ട്ടികളും ജനങ്ങളും. കോണ്‍ഗ്രസിലേക്ക് മുന്‍ പ്രവര്‍ത്തകരുടെ ഒഴുക്കും നടക്കുന്നുണ്ട്. അസമില്‍ ബിജെപി ഹിന്ദു അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ നോക്കുകയാണെന്ന വികാരമാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയുടെ ശ്രദ്ധ തിരിച്ചുവിടുന്നതില്‍ വിജയിച്ചു എന്നാണ് വിലയിരുത്തല്‍.

രാഹുലിന്റെ ഗെയിം ചേഞ്ചര്‍

രാഹുലിന്റെ ഗെയിം ചേഞ്ചര്‍

കര്‍ഷകര്‍ക്കുള്ള വായ്പ എഴുതി തള്ളുന്നതും, മിനിമം വേതനം ഉറപ്പ് നല്‍കുന്നതുമായ ജനോപകാര പദ്ധതികള്‍ കോണ്‍ഗ്രസിനെ മുന്‍നിരയില്‍ എത്തിച്ചെന്നാണ് വിലയിരുത്തല്‍. ഇത് മുതലെടുക്കാന്‍ ബിജെപിയും ഇതേ നയം സ്വീകരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സാമൂഹിക സുരക്ഷ പദ്ധതികളായ ഉജ്ജ്വല, കര്‍ഷര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതികള്‍ എന്നിവ പ്രചാരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. അതേസമയം വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്റെ ചിത്രം വെച്ചുള്ള പോസ്റ്ററുകളും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

പ്രിയങ്ക ചില്ലറക്കാരിയല്ല

പ്രിയങ്ക ചില്ലറക്കാരിയല്ല

യുപിയിലെ പ്രാദേശിക രാഷ്ട്രീയം പ്രിയങ്ക ഗാന്ധി വന്ന ശേഷം കൂടുതല്‍ കൈവിട്ടെന്നാണ് മറ്റൊരു വിലയിരുത്തല്‍. പ്രിയങ്കയെ അവഗണിക്കുക എന്ന ഗെയിം പ്ലാന്‍ തീരെ പ്രായോഗികമല്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. പ്രധാനമന്ത്രിയും പാര്‍ട്ടിയും പ്രിയങ്കയെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിച്ചത് കൊണ്ടൊന്നും അവര്‍ പ്രതിരോധത്തിലായിട്ടില്ല. പുതിയ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നതും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രിയങ്കയെ നേരിടാന്‍ മോദിയും അമിത് ഷായും പൂര്‍വാഞ്ചലില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇത് പ്രിയങ്കയുടെ സ്വാധീന ശക്തിയെ ഭയന്നിട്ടാണ്.

നഷ്ടമാകുന്ന സംസ്ഥാനങ്ങള്‍

നഷ്ടമാകുന്ന സംസ്ഥാനങ്ങള്‍

യുപിയില്‍ എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കില്‍ ബിജെപി വിജയിക്കുമായിരുന്നു. എന്നാല്‍ യുപിയില്‍ 60 സീറ്റുകള്‍ വരെ ബിജെപിക്ക് കുറയും. ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗോവ, എന്നീ സംസ്ഥാനങ്ങള്‍ ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഷ്ടമാകുമെന്ന് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. നരേന്ദ്ര മോദി മാത്രമാണ് പാര്‍ട്ടിയുടെ താരപ്രചാരകന്‍. എന്നാല്‍ രാഹുല്‍, പ്രിയങ്ക കൂട്ടുകെട്ട് മോദിയെ തോല്‍പ്പിക്കാന്‍ കരുത്തുള്ളതാണ്. വികസനപ്രവര്‍ത്തനത്തില്‍ ഊന്നിയുള്ള പ്രചാരണമാണ് ഇനി ബിജെപിക്ക് മുന്നിലുള്ള അവസാന തന്ത്രം.

യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍യുപിയില്‍ തരംഗമായി പ്രിയങ്ക മാജിക്ക്, 4 ആഴ്ച്ചയില്‍ പാര്‍ട്ടിയിലെത്തിയത് 10 ലക്ഷം പ്രവര്‍ത്തകര്‍

English summary
bjp is realising they cant bank balakot strike in ls poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X