കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഐഎസ്ഐയില്‍ നിന്നും പണം പറ്റുന്നു; ഗുരുതര ആരോപണവുമായി ദിഗ് വിജയ് സിംഗ്

Google Oneindia Malayalam News

ദില്ലി: പാക് ചാരസംഘടനയായ ഐഎസ്ഐയില്‍ നിന്ന് ബജ്റംഗ് ദളും ബിജെപിയും പണം പറ്റുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മുസ്ലീങ്ങളല്ല അവരെക്കാള്‍ മറ്റ് മതക്കാരാണ് പാകിസ്താന് വേണ്ടി ചാര പ്രവൃത്തി നടത്തുന്നതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

digvijayisi-

ബജ്റംഗ് ദളും, ബിജെപിയും ഐഎസ്ഐയില്‍ നിന്ന് പണം പറ്റുകയാണ്. ഇക്കാര്യത്തിലും ശ്രദ്ധ പതിയേണ്ടതുണ്ട്. ആര്‍എസ്എസും ഭജ്റംഗ് ദള്‍ അംഗങ്ങളും പശു സംരക്ഷണത്തിന്‍റെ പേരില്‍ കച്ചവടമാണ് നടത്തുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബീഫ് കഴിച്ചിരുന്നു. സൈന്യത്തെ പോറ്റാൻ ബ്രിട്ടീഷുകാർ പശുക്കളെ അറുത്തിരുന്നുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് ലയന നടപടികള്‍ക്കെതിരേയും ദിഗ് വിജയ് സിംഗ് ആഞ്ഞടിച്ചു. മോദി സര്‍ക്കാരിന് കീഴില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചെന്നും ദിഗ് വിജയ് സിംഗ് കുറ്റപ്പെടുത്തി. അതേസമയം ദിഗ് വിജയ് സിംഗിന്‍റെ പ്രസ്താവനയില്‍ മറുപടിയുമായി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി.

വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനായാണ് ദിഗ് വിജയ് സിംഗ് ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. ദിഗ് വിജയ് സിംഗും കോണ്‍ഗ്രസ് നേതാക്കളും പാകിസ്താന്‍റെ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പാകിസ്താന്‍ ആവര്‍ത്തിച്ച സംഭവം ഓര്‍മ്മിച്ചു.

 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ് 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ്

പാലാ പിടിക്കാന്‍ സിപിഎമ്മിന്‍റെ തന്ത്രം.. പുറത്തെടുക്കുന്നത് ചെങ്ങന്നൂര്‍ മോഡല്‍</a><a class=" title="പാലാ പിടിക്കാന്‍ സിപിഎമ്മിന്‍റെ തന്ത്രം.. പുറത്തെടുക്കുന്നത് ചെങ്ങന്നൂര്‍ മോഡല്‍" />പാലാ പിടിക്കാന്‍ സിപിഎമ്മിന്‍റെ തന്ത്രം.. പുറത്തെടുക്കുന്നത് ചെങ്ങന്നൂര്‍ മോഡല്‍

'ലഭിച്ച ഭക്ഷ്യസാധനങ്ങള്‍ കിറ്റുകളാക്കി സ്റ്റിക്കര്‍ ഒട്ടിച്ച് കോണ്‍ഗ്രസുകാരുടേതാക്കി'.. പിവി അന്‍വര

English summary
BJP is receiving fund from ISI says Dig vijay singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X