കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: ബിജെപി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍

Google Oneindia Malayalam News

മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും കുതിരക്കച്ചവടം ശക്തമാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഭരണകക്ഷി എംഎല്‍എമാരെ ബന്ധപ്പെടാന്‍ ബിജെപി ശ്രമം തുടരുകയാണ്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെസി ആരോപിച്ചു.

kcfadnavis-157

നാളെ ഉച്ചയ്ക്ക് 2 നാണ് മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. അതിനിടെ എന്‍സിപി എംഎല്‍എ ദിലിപ് വാസ്ലേ പാട്ടീലിനെ പുതിയ പ്രോടേം സ്പീക്കറായി നിയമിച്ചു. നേരത്തേ ബിജെപി നേതാവ് കാളിദാസ് കോളാമ്പ്കറിനെയായിരുന്നു ഗവര്‍ണര്‍ പ്രോടേം സ്പീക്കറായി നിയമിച്ചത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നത് കോളാമ്പ്കറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു.

162 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നിലവില്‍ 170 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് വിശ്വാസം തെളിയിക്കാനാകും. അടുത്ത അഞ്ച് വര്‍ഷം സഖ്യസര്‍ക്കാര്‍ തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്നും സത്താര്‍ അവകാശപ്പെട്ടു. ഡിസംബര്‍ 3 ന് മുന്‍പ് വിശ്വാസം തെളിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ സഖ്യസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

സ്വന്തം പാര്‍ട്ടി എംഎല്‍എമാരെ എന്തുകൊണ്ടാണ് ഭരണപക്ഷം വിശ്വസിക്കാത്തതെന്ന ചോദ്യവുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയിരുന്നു. ബിജെപി പ്രതിപക്ഷത്തിരിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും ഭരണപക്ഷം എംഎല്‍എമാരെ ഹോട്ടലില്‍ താമസിപ്പിച്ച് ഒളിച്ചുകളി നടത്തുകയാണെന്നും ഫഡ്നാവിസ് ആരോപിച്ചിരുന്നു.

English summary
BJP is still trying for horse trading alleges KC Venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X