ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടി ; രാജ്‌നാഥ് സിങ്
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടിയാണെന്ന് ആദ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ തിരികെ നല്‍കിയ കലാകാരന്‍മ്മാരെ ബുദ്ധിജീവികള്‍ എന്നാണ് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്.

പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയവര്‍ രാജ്യത്തെ ബുദ്ധി ജീവികളാണെന്നും, ഇവരുടെ അഭിപ്രായങ്ങളെ വളരെ ഗൗരവമായി തന്നെ പരിഗണിക്കും, ഏതു നിര്‍ദേശങ്ങളെയും പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കലാകാരന്‍മ്മാരും ശാസ്ത്രജ്ഞരും അടങ്ങിയ വലിയൊരു സംഘം രാജ്യം നല്‍കിയ ബഹുമതികള്‍ തിരികെ നല്‍കിയിരുന്നു. ആദ്യമായാണ് രാഷ്ട്രീയ ജനതാ പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നത്.












Click it and Unblock the Notifications