കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടി മധുരം; ഇന്ത്യന്‍ യുവത്വത്തിന്റെ പ്രിയപ്പെട്ട പാര്‍ട്ടി ബിജെപിയെന്ന് സര്‍വേ റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: 2014 മുതല്‍ ഇന്ത്യന്‍ യുവാക്കളുടെ വലിയൊരു പിന്തുണ ബിജെപിക്ക് ലഭിക്കുന്നുണ്ടെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. മാത്രമല്ല ഈ വിഭാഗത്തിന്റെ പിന്തുണ നേടാന്‍ ബിജെപിയും ശ്രദ്ധ ചെലുത്തുന്നുണ്ട്. യുവജനങ്ങളെ ആകര്‍ഷിക്കാന്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പല പ്രചാരണ പരിപാടികളും ആരംഭിച്ചു.

നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) ഗവണ്‍മെന്റ് അവതരിപ്പിച്ച ജനകീയ നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരസ്യപ്പെടുത്തുന്നതിനുമായി ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ആളുകളെ ബന്ധിപ്പിക്കുന്നതിനായാണ് സോഷ്യല്‍ മീഡിയയില്‍ 'യൂത്ത് വിത്ത് മോദി' എന്നൊരു ഡിജിറ്റല്‍ ക്യാംപെയിന്‍ നടത്തി. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ മോര്‍ച്ച, 'മോഡി യുവ ശക്തി' എന്ന പേരില്‍ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. ബിജെപിയുടെ പദ്ധതികള്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ പ്രചരിപ്പിക്കാന്‍ ഈ പദ്ധതി ഉപയോഗിച്ചു.

മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്?മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്?

യുവജനങ്ങൾക്കായി

യുവജനങ്ങൾക്കായി

തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവജനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാനും അവരെ പ്രേരിപ്പിച്ചു. ഉദാഹരണത്തിന്, 2017 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മോദി ഇങ്ങനെ പറഞ്ഞു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജനിച്ചവര്‍ക്ക് 2018 പ്രധാനപ്പെട്ട വര്‍ഷമാണ്. കാരണം അവര്‍ക്കെല്ലാം 18 വയസ്സ് തികയുകയും വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്യുകയാണ്. 21ാം നൂറ്റാണ്ടിന്റെ വിധി നിര്‍ണയിക്കുന്നത് അവരാണ്. ഈ ചെറുപ്പക്കാരെ ഞാന്‍ സ്വാഗതം ചെയ്യുന്നു, അവരെ ബഹുമാനിക്കുന്നു, അവര്‍ക്ക് എന്റെ ആദരവുകള്‍ വാഗ്ദാനം ചെയ്യുന്നു, 'അദ്ദേഹം പറഞ്ഞു. മറ്റൊരു അര്‍ഥത്തില്‍ പറയുകയാണെങ്കില്‍ യുവജന വോട്ടിന്റെ പ്രാധാന്യം ബിജെപിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

വിജയകരമായ തന്ത്രം

വിജയകരമായ തന്ത്രം

പാര്‍ട്ടിയുടെ തന്ത്രം പ്രവര്‍ത്തിച്ചു. ലോക്‌നീതി നടത്തിയ പോസ്റ്റ്-പോളിഷ് പഠന റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം യുവജനങ്ങളുടെ ആദ്യത്തെ വോട്ട് ലഭിച്ചത് ബിജെപിക്കാണ്. 18-22 പ്രായപരിധിയിലുള്ള 41 ശതമാനം യുവജനത ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. ദേശീയ വോട്ടിംഗ് ശതമാനത്തേക്കാള്‍ നാലു ശതമാനം കൂടുതലാണിത്.

 വനിതാ വോട്ടർമാരുടെ പിന്തുണ

വനിതാ വോട്ടർമാരുടെ പിന്തുണ

എന്നിരുന്നാലും, മറ്റ് പ്രായത്തിലുളള വോട്ടര്‍മാരില്‍ നിന്നുള്ള പാര്‍ട്ടി നേടിയ വോട്ടുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. 23-27 പ്രായപരിധിയിലുള്ളവരുടെ വോട്ടവകാശം 2014 ല്‍ ഉണ്ടായിരുന്നതിനേക്കാളും എട്ടു ശതമാനത്തിന്റെ ഉയര്‍ച്ചയാണ്. മാത്രമല്ല 18-22നും ഇടയിലെ പ്രായത്തിലുള്ളവരില്‍ നിന്നും കോണ്‍ഗ്രസിന് ലഭിച്ച വോട്ട് ശതമാനം 2014 നെ അപേക്ഷിച്ച് മൂന്ന് ശതമാനം കൂടുതലാണ്. ബിജെപിയുടെ പിന്തുണയ്ക്കുന്ന വനിതാ വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

ചില കെട്ടുകഥകളുടെ തകര്‍ച്ച

ചില കെട്ടുകഥകളുടെ തകര്‍ച്ച

ഈ പ്രയോജനം ചില ജാതി ഗ്രൂപ്പുകളിലും കാണാന്‍ കഴിയും. പരമ്പരാഗതമായി ബിജെപി പ്രതിനിധാനം ചെയ്യുന്നത് ഹിന്ദു സവർണ വിഭാഗങ്ങളെയാണെന്ന് പൊതുവെ ഒരു പ്രചാരണമുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാ ജാതിയിലുള്ളവര്‍ക്കും പാര്‍ട്ടിയില്‍ പ്രാതിനിധ്യമുണ്ട്. താഴ്ന്ന ഒബിസി വിഭാഗത്തില്‍ നിന്നായി യുവാക്കളുടെ വോട്ട് വിഹിതത്തില്‍ 14 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഉയര്‍ന്ന ഒബിസി വിഭാഗത്തില്‍ നിന്നും ദളിത് വിഭാഗത്തില്‍ നിന്നുമുള്ള യുവവോട്ടര്‍മാര്‍ ബിജെപിയെ പിന്തുണയ്ക്കുന്നില്ലെന്നതും വസ്തുതയാണ്.

 ന്യൂനപക്ഷ വോട്ടുകൾ

ന്യൂനപക്ഷ വോട്ടുകൾ

സമാനമായി, ഹിന്ദു ഇതര സമുദായങ്ങളില്‍ നിന്നുള്ള യുവ വോട്ടര്‍മാരില്‍ ബിജെപിക്ക് അംഗീകാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ യുവാക്കള്‍ക്കിടയിലെ ആഹ്വാനം പ്രത്യേകിച്ച് ഹിന്ദു യുവാക്കള്‍ക്ക് മാത്രമായി പരിമിതമാണ്. ബിജെപിയുടെ അംഗീകാരം മറ്റ് മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള യുവാക്കളില്‍ 11 ശതമാനം കുറവാണെന്നത് ശ്രദ്ധേയമാണ്. ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മറ്റൊരു മിഥ്യ ബിജെപി ഒരു നഗര പാര്‍ട്ടിയാണെന്നതാണ്. ഈ തെരഞ്ഞെടുപ്പില്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരിലേതിനേക്കാള്‍ വോട്ട് നഗരങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ബിജെപിക്ക് ലഭിച്ചത്.

English summary
BJP is the political party which has more acceptance among Indian youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X