കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ പ്രശ്നമല്ല!! യുവാക്കളുടെ പിന്തുണ ബിജെപിക്ക്, മധ്യവയസ്കര്‍ക്ക് പ്രിയം കോണ്‍ഗ്രസിനോട്

  • By
Google Oneindia Malayalam News

ദില്ലി: 17ാം ലോക്സഭയിലേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടന്നത്. മെയ് 23 നാണ് ഫലം പുറത്തുവരുന്നത്. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പകുതിയും എന്‍ഡിഎയുടെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത യുവാക്കളില്‍ ഏറിയ പങ്കും പിന്തുണച്ചത് ബിജെപിയെ ആണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്.

 modiyouth-1

ഇത്തവണ തിരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ടാണ് നിര്‍ണായകമാകുക. രാജ്യത്ത് 50 ശതമാനവും 28 വയസില്‍ താഴെയുള്ളവരാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 25നും 18 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ബിജെപിയെ ആണ് പിന്തുണച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം പേരുടേയും പിന്തുണ ബിജെപിക്കാണ് ലഭിച്ചതത്ര. 26 ശതമാനം പേര്‍ പിന്തുണച്ചത് കോണ്‍ഗ്രസിനേയാണ്.

26-50 നും ഇടയില്‍ പ്രായമുള്ളവര്‍ കൂടുതലായി പിന്തുണച്ചത് ബിജെപിയെ ആണെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. ഈ പ്രായത്തിലുള്ള 26.5 ശതമാനത്തിന്‍റെ പിന്തുണ മാത്രമേ കോണ്‍ഗ്രസിന് ലഭിച്ചുള്ളു. 60 മുകളില്‍ പ്രായമുള്ള 30 ശതമാനം ആളുകളും ബിജപിയെ ആണ് പിന്തുണച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

<strong>ശബരിമല വോട്ടായി? നാലിടത്ത് കുതിച്ച് കയറി ബിജെപി! അന്തിച്ച് ഇടത്-വലത് മുന്നണികള്‍</strong>ശബരിമല വോട്ടായി? നാലിടത്ത് കുതിച്ച് കയറി ബിജെപി! അന്തിച്ച് ഇടത്-വലത് മുന്നണികള്‍

പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്. പുറത്ത് വന്ന എട്ട് സര്‍വ്വേകളിലും എന്‍ഡിഎ മുന്നേറുമെന്നാണ് പ്രവചനം. ലോക്സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎ 280 മുതല്‍ 365 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. മാത്രമല്ല കഴിഞ്ഞ തവണ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ ബിജെപി കുതിച്ച് കയറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

English summary
bjp is youth heartthrob this poll season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X