നാളെ സഭയിൽ എത്തണം; പാർലമെന്റ് അംഗങ്ങൾക്ക് വിപ്പ് നൽകി ബിജെപി
ദില്ലി: എംപിമാർക്ക് വിപ് നൽകി ബിജെപി. നാളത്തെ സഭാ സമ്മേളനത്തിന് ഉണ്ടാകണമെന്നും സർക്കാർ നിലപാടിനെ പിന്തുണയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇളയദളപതിയെ കാണാന്‍ വന്‍ ജനക്കൂട്ടം.. മാസ് സെല്‍ഫിയുമായി വിജയ്, ഒപ്പം നെയ്വേലിക്ക് നന്ദി!!
ധനമന്ത്രി
ആദ്യം
ലോക്സഭയിലും
തുടർന്ന്
രാജ്യസഭയിലും
മറുപടി
പറയും.
ഫെബ്രുവരി
ഒന്നിന്
അവതരിപ്പിച്ച
കേന്ദ്ര
ബജറ്റിനെക്കുറിച്ചുള്ള
ചർച്ചകൾ
കഴിഞ്ഞ
കുറച്ച്
ദിവസങ്ങളായി
പാർലമെന്റിൽ
പുരോഗമിക്കുകയാണ്.
ചൊവ്വാഴ്ച
സമാപിക്കുന്ന
പാർലമെന്റ്
സമ്മേളനം
മാർച്ച്
രണ്ടിന്
വീണ്ടും
ചേരും.
സഭയിൽ പ്രധാനമായും ചർച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളിൽ പാർട്ടി അംഗങ്ങൾ നിർബന്ധമായും ഹാജരാകണമെന്നും പാർട്ടി പറയുന്ന രീതിയിൽ തന്നെ വോട്ട് ചെയ്യണമെന്നും നൽകുന്ന നിർദ്ദേശമാണ് വിപ്പ്. എന്നാൽ ചൊവ്വാഴ്ച സഭയിൽ നിർബന്ധം ആയും ഹാജരാകണമെന്ന ബിജെപിയുടെ വിപ്പ് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല,
BJP issues three-line whip to all its MPs of Rajya Sabha, asking them to be present in the House tomorrow and "support the stand of the government." pic.twitter.com/eQdP8AzdAp
— ANI (@ANI) February 10, 2020