കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് മുതല്‍ 12 വരെ സഭയിലുണ്ടാവണം. മൂന്ന് വരിയില്‍ രാജ്യസഭാ എംപിമാര്‍ക്ക് ബിജെപിയുടെ നിര്‍ദേശം!!

Google Oneindia Malayalam News

ദില്ലി: ഫെബ്രുവരി എട്ട് മുതല്‍ പന്ത്രണ്ട് വരെ രാജ്യസഭയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് എംപിമാരോട് ബിജെപി. എംപിമാര്‍ക്ക് മൂന്ന് വരിയില്‍ വിപ്പ് നല്‍കിയിരിക്കുകയാണ് പാര്‍ട്ടി. വളരെ പ്രധാനപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നിര്‍ണായക ബില്‍ പാസാക്കാനോ അല്ലെങ്കില്‍ ചര്‍ച്ചയ്‌ക്കോ ആയിട്ടാണ് സര്‍ക്കാര്‍ എംപിമാരോട് വരാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ബിസിനസ് നടക്കാനിരിക്കുന്നുണ്ടെന്നും വിപ്പില്‍ പറയുന്നു. അതേസമയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ബിജെപി കര്‍ഷകര സമരവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലാക്കുന്ന സമയത്താണ് ഇത്തരമൊരു നിര്‍ദേശം വന്നിരിക്കുന്നത്.

1

തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് 15 മണിക്കൂര്‍ പാര്‍ലമെന്റില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ദിവസം അഞ്ച് മണിക്കൂറാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രാജ്യസഭ ചേരുക. സര്‍ക്കാരിന്റെ നയങ്ങളെ പിന്തുണയ്ക്കാന്‍ അഞ്ച് ദിവസവും ഉണ്ടായിരിക്കണമെന്നും ബിജെപിയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ദില്ലിയില്‍ വന്‍ കര്‍ഷക പ്രതിഷേധം നടന്ന് കൊണ്ടിരിക്കുന്ന വേളയിലാണ് ബിജെപിയുടെ വിപ്പ്. അതേസമയം പ്രതിപക്ഷം കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിപക്ഷം രാജ്യവ്യാപകമായും പ്രതിഷേധം നടത്തുന്നുണ്ട്. അതേസമയം സര്‍ക്കാര്‍ ഒന്നരവര്‍ഷത്തോളം നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കാമെന്ന് പറഞ്ഞതാണെന്നും, കര്‍ഷകര്‍ വഴങ്ങുന്നില്ലെന്നും ബിജെപി പറയുന്നു. അതേസമയം വിദേശ രാജ്യങ്ങളുടെ ശ്രദ്ധയിലേക്ക് സമരം എത്തിയതോടെ, സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

അന്താരാഷ്ട്ര ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ഇതെല്ലാം ചര്‍ച്ച ചെയ്യാന്‍ കൂടിയായിരിക്കും എംപിമാരോട് എത്താന്‍ നിര്‍ദേശിച്ചതെന്നാണ് സൂചന. പ്രതിപക്ഷത്തെ പ്രതിരോധിക്കുക കൂടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

Recommended Video

cmsvideo
Kangana Ranaut Threatens Twitter After it Deletes Her Tweet

English summary
bjp issue whip to rajya sabha mp's to be present in parliament on 8 to 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X