കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഐടി സെല്‍ സ്ഥാപകന്‍ പാര്‍ട്ടി വിട്ടു, കാരണം മോദി?

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിയില്‍ ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു എന്നാരോപിച്ച് ഐടി സെല്‍ സ്ഥാപകന്‍ ബി ജെ പി വിട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ പ്രശംസ പിടിച്ചുപറ്റിയ ഐ ടി സെല്ലിന്റെ സ്ഥാപകനായ പ്രദ്യുത് ബോറയാണ് രാജിവെച്ചത്. ബി ജെ പിയുടെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു ആസാമില്‍ നിന്നുള്ള ഈ യുവനേതാവ്.

ബി ജെ പി പഴയ ബി ജെ പിയല്ല എന്നാണ് ബോറ പറയുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ പാര്‍ട്ടിക്ക് നഷ്ടമായി. ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന നിലയിലാണ് ഇന്ന് പാര്‍ട്ടി. ഇത് പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ നഷ്ടപ്പെടുത്തി. 2004 ല്‍ ഞാന്‍ ചേര്‍ന്ന പാര്‍ട്ടി ഇങ്ങനെയായിരുന്നില്ല. ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായ്ക്കാണ് ബോറ തന്റെ രാജിക്കത്ത് അയച്ചത്. പാര്‍ട്ടി പ്രാഥമികാംഗത്വവും ബോറ രാജിവെച്ചു.

modi-shah

ഇപ്പോഴത്തെ രീതിയില്‍ ബി ജെ പിയില്‍ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ബോറ പറഞ്ഞു. മാറ്റത്തിന്റെ മറ്റൊരു രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയ്ക്ക് വേണ്ടത്. ഒന്നുകില്‍ ആ മാറ്റത്തിനായി ബി ജെ പിക്ക് ശ്രമിക്കാം. അല്ലെങ്കില്‍ ആളുകള്‍ വേറെ വഴി നോക്കും. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആസം ഗണ പരിഷത് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും തനിക്ക് ക്ഷണം വന്നിട്ടുണ്ട്. എന്നാല്‍ വേറെ പാര്‍ട്ടിയില്‍ ചേരുന്ന കാര്യം പരിഗണനയിലില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡണ്ട് അമിത് ഷായുടെയും നിലപാടുകളെ നിശിതമായി ചോദ്യം ചെയ്തുകൊണ്ടാണ് ബോറ രാജിവെക്കുന്നത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി നരേന്ദ്ര മോദി താറുമാറാക്കിയെന്നും 40 കാരനായ ബോറ കുറ്റപ്പെടുത്തുന്നു. ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന അമിത് ഷായ്ക്ക് നേരെയും ബോറയ്ക്ക് പ്രതിഷേധമുണ്ട്.

English summary
Party IT cell founder Prodyut Bora resigned from National Executive Committee and primary membership of the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X