കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും നുണപ്രചാരണവുമായി വീണ്ടും ബിജെപി ഐടി സെല്‍ മേധാവി... ഇത്തവണ ഇര മന്‍മോഹന്‍സിങ്; പൊളിച്ചടുക്കി

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ഐടി സെല്‍ വഴി വ്യാജ വാര്‍ത്തകളും നുണപ്രാചരണങ്ങളും നടക്കുന്നു എന്ന ആരോപണം നേരത്തേ ഉള്ളതാണ്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. പക്ഷേ, ഇത്തവണത്തെ നുണപ്രചാരണം കൈയ്യോടെ പിടിക്കപ്പെടുകയും പൊളിച്ചടുക്കപ്പെടുകയും ചെയ്തു എന്നതാണ് വാസ്തവം.

ഗോവയില്‍ നിര്‍ണായക നീക്കവുമായി ബിജെപി! നേട്ടം കോണ്‍ഗ്രസിന്ഗോവയില്‍ നിര്‍ണായക നീക്കവുമായി ബിജെപി! നേട്ടം കോണ്‍ഗ്രസിന്

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സംസ്ഥാനങ്ങളിലെ ഭരണ പരാജയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഈ രണ്ട് സംസ്ഥാന സര്‍ക്കാരുകളെ പ്രകീര്‍ത്തിക്കുന്ന രീതിയില്‍ ഉള്ള ഒരു വീഡിയോ പുറത്ത് വരുന്നത്.

BJP Fake News

മധ്യപ്രദേശ് വോട്ടെടുപ്പ് നടക്കുന്നതിന്റെ തൊട്ടുതലേന്നായിരുന്നു ബിജെപി ഐടി സെല്‍ മേധാവിയായ അമിത് മാളവ്യ തന്റെ ട്വിറ്ററില്‍ ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. മധ്യപ്രദേശിലേയും ഛത്തീസ്ഗഢിലേയും സര്‍ക്കാരുകള്‍ വളരെ മികച്ചതാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ പറയുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞതിന് കടകവിരുദ്ധമാണിത് എന്നാണ് അമിത് മാളവ്യ പറഞ്ഞത്. രാഹുല്‍ ഗാന്ധി കഴിഞ്ഞ കുറേ ദിവസങ്ങളായി പറഞ്ഞത് മുഴുവന്‍ വെള്ളത്തിലായിക്കഴിഞ്ഞു എന്നും മാളവ്യ തന്റെ ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ സത്യാവസ്ഥ ഇതൊന്നും ആയിരുന്നില്ല. മന്‍മോഹന്‍സിങിന്റെ പ്രസംഗ വീഡിയോയിലെ ഒരു ഭാഗം പാതിയില്‍ നിന്ന് മുറിച്ചെടുത്തായിരുന്നു അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. മനീഷ് തിവാരിയുടെ പുസ്തക പ്രകാശമവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ നവംബര്‍ 26 ന് ആയിരുന്നു മന്‍മോഹന്‍ സിങ് സംസാരിച്ചത്. മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയുടെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിങ്.

തന്റെ ഭരണകാലത്ത് മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുമായും ഊഷ്മളമായ ബന്ധം ആയിരുന്നു ഉണ്ടായിരുന്നത് എന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്. മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും സര്‍ക്കാരുകളുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്.

മൈ റിലേഷന്‍ഷിപ്‌സ് വിത്ത് ദ ഗവണ്‍മെന്റ് ഓഫ് മധ്യപ്രദേശ്, ദ ഗവണ്‍മെന്റ് ഓഫ് ഛത്തീസ്ഗഡ് വേര്‍ വെരി ഗുഡ്. വി നെവര്‍ ഡിസ്‌ക്രിമിനേറ്റഡ് എഗെയ്ന്‍സ്റ്റ് ബിജെപി റൂള്‍ഡ് സ്റ്റേറ്റ്‌സ്- ഇങ്ങനെ ആയിരുന്നു മന്‍മോഹന്‍ സിങ് പറഞ്ഞത്. എന്നാല്‍ ഇതിലെ ആദ്യ വാക്കുകള്‍ ഒഴിവാക്കി ദ ഗവണ്‍മെന്റ് ഓഫ് മധ്യപ്രദേശ്, ദ ഗവണ്‍മെന്റ് ഓഫ് ഛത്തീസ്ഗഡ് വേര്‍ വെരിഗുഡ് എന്ന ഭാഗം മാത്രം മുറിച്ചെടുത്താണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

എന്തായാലും ഇതിന് ശേഷം മന്‍മോഹന്‍ സിങിന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം കോണ്‍ഗ്രസ് പുറത്ത് വിട്ടതോടെ ബിജെപിയുടെ കള്ളക്കളി പൊളിയുകയായിരുന്നു.

English summary
BJP IT Cell Head Amit Malviya shares mischievously clipped video of Manmohan Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X