കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഭരണത്തിൽ തൃപ്തിയില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി ഐടി സെൽ അംഗത്തെ അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

ഗുവാഹത്തി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജെപി ഐടി സെൽ അംഗം അറസ്റ്റിൽ. അസമിലെ ബിജെപി പ്രാദേശിക നേതാവായ നിതു ബോറയാണ് അറസ്റ്റിലായിരിക്കുന്നത്. വർഗീയ പരാമർശം നടത്തുന്നതിനോടൊപ്പം മുഖ്യമന്ത്രി സർവാനന്ദ സോനോവാളിനെതിരെയും ഇയാൾ അപകീർത്തികരമായ പരാമർശം നടത്തിയിട്ടുണ്ട്. സമാനമായ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

 ഭീകരവാദത്തിനെതിരെ നടപടിയില്ലെങ്കിൽ പാകിസ്താനുമായി ചർച്ചയില്ല; ചൈനീസ് പ്രസിഡന്റിനോട് മോദി ഭീകരവാദത്തിനെതിരെ നടപടിയില്ലെങ്കിൽ പാകിസ്താനുമായി ചർച്ചയില്ല; ചൈനീസ് പ്രസിഡന്റിനോട് മോദി

കുടിയേറ്റക്കാരായ മുസ്ലീങ്ങളിൽ നിന്നും അസം ജനതയെ രക്ഷിക്കാൻ ബിജെപി സർക്കാരിനാകുന്നില്ലെന്ന് ഇയാൾ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി സർവാനന്ദ സോനോവാളിനാണെന്നും ബിജെപി നേതാവ് ഹിനാന്ത ബിശ്വ ശർമയ്ക്ക് എത്രയും വേഗം ആഭ്യന്തര വകുപ്പിന്റെ ചുമതല നൽകണമെന്നും നീതു ബോറ ആവശ്യപ്പെട്ടിരുന്നു.

facebook

നിതു ബോറയെ അറസ്റ്റ് ചെയ്തതിൽ പാർട്ടിക്കെതിരെ പ്രതിഷേധവുമായി ബിജെപി ഐടി സെൽ അംഗങ്ങളും രംഗത്തെത്തി. അഭിപ്രായ സ്വതന്ത്രയത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്ന് ആരോപിച്ചു. സ്വന്തം അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചതിന് അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പോലീസ് കസ്റ്റഡിയിലെടുത്താ ആരും മോശം പരാമർശങ്ങൾ നടത്തിയിട്ടില്ല, അഭിപ്രായം വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.

English summary
BJP IT cell member of assam was arrested for insulting Chief minister through Social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X