കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കളി തുടങ്ങി ബിജെപി; 13 വിമതരെ സ്ഥാനാര്‍ഥികളാക്കി, 10 പേരുമായി ജെഡിഎസ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണടാക ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാവിലെ പാര്‍ട്ടിയില്‍ ചേര്‍ന്ന 16ല്‍ 13 പേരെയും സ്ഥാനാര്‍ഥികളാക്കി. ബാക്കിയുള്ളവരുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം, 10 മണ്ഡലങ്ങളില്‍ ജെഡിഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വിമതര്‍ രാജിവച്ച 15 മണ്ഡലങ്ങളിലാണ് ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Yeddy

കോണ്‍ഗ്രസിന്റെ 12ഉം ജെഡിഎസിന്റെ മൂന്നും സിറ്റിങ് സീറ്റുകളാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വിമതര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണത്. തുടര്‍ന്ന് വിമതരെ അയോഗ്യരാക്കിയ മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ നടപടി കഴിഞ്ഞദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാല്‍ മല്‍സരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതുമില്ല.

കര്‍ണാടകയില്‍ ബിജെപിക്ക് ആവേശം; 16 വിമതര്‍ പാര്‍ട്ടി അംഗത്വമെടുത്തു, റോഷന്‍ ബേഗ് പുറത്ത്കര്‍ണാടകയില്‍ ബിജെപിക്ക് ആവേശം; 16 വിമതര്‍ പാര്‍ട്ടി അംഗത്വമെടുത്തു, റോഷന്‍ ബേഗ് പുറത്ത്

തുടര്‍ന്നാണ് എല്ലാവരും ബിജെപിയില്‍ ചേര്‍ന്നതും സ്ഥാനാര്‍ഥികളായതും. ഇന്നത്തെ സ്ഥാനാര്‍ഥികള്‍ നാളത്തെ മന്ത്രിമാരാണെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ പറഞ്ഞു.

ബിസി പാട്ടീല്‍, മഹേഷ് കുമതള്ളി, ശ്രീമന്ദഗൗഡ പാട്ടീല്‍, രമേശ് ജാര്‍ഖിഹോളി, ശിവറാം ഹെബ്ബാര്‍, ആനന്ദ് സിങ്, കെ സുധാകര്‍, ഭയ്‌രതി ബസവരാജ്, എസ്ടി സോമശേഖര്‍, കെ ഗോപാലയ്യ, എംടിബി നാഗരാജ്, കെസി നാരായണ ഗൗഡ, എച്ച് വിശ്വനാഥ് എന്നിവരാണ് ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. എല്ലാവരും അവരുടെ സിറ്റിങ് മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കും.

സൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചസൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച

അതേസമയം, ജെഡിഎസ് 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ത്രികോണ മല്‍സരമാണ് കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ നടക്കുക എന്ന് ഉറപ്പായി.

English summary
BJP-JD(S) announces names of candidates for assembly bypolls in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X