പുതിയ സഖ്യ സാധ്യത തേടി മോദി.. ദേവഗൗഡയുമായി കൂട്ടുകൂടാനൊരുങ്ങി ബിജെപി ?
ബെംഗളൂരു; ജെഡിഎസിനോടുള്ള നിലപാട് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേവഗൗഡയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നിൽ ജെഡിഎസുമായുള്ള ബന്ധമാണ് കാരണം എന്ന പരാമർശങ്ങൾ ശക്തമാക്കുന്നതിനിടയിലാണ് മോദിയുടെ നിലപാട് മാറ്റം.ജെഡിഎസിന് വോട്ട് ചെയ്ത് എന്തിനാണ് ജനങ്ങള്‍ വോട്ട് പാഴാക്കുന്നതെന്നാണ് മോദി ഇന്ന് ചോദിച്ചത്. ജെഡിഎസിന് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്തായാലും കഴിയില്ല. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള ശക്തിയും അതിനില്ല. പിന്നെയെന്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം.
മുൻപ് ദേവഗൗഡയെ മോദി പുകഴ്ത്തി സംസാരിച്ചത് സഖ്യ നീക്കമാണെന്നായിരുന്നു വിലയിരുത്തൽ.കര്‍ണാടകത്തില്‍ തൂക്കുസഭ വന്നാല്‍ ജനതാദള്‍-എസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കികണ്ടത്.ഉഡുപ്പിയില്‍ നടന്ന ബി.ജെ.പി. റാലിയിലാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡയെ പ്രകീര്‍ത്തിച്ച് മോദി സംസാരിച്ചത്. ദേവഗൗഡ എല്ലാവരും ബഹുമാനിക്കുന്ന രാജ്യത്തെ മികച്ച നേതാക്കളില്‍ ഒരാളാണെന്നും കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും മോദി കുറ്റപ്പെടുത്തി.

ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാല്‍ കുമാരസ്വാമിയെ കുടുംബത്തില്‍നിന്ന് പുറത്താക്കുമെന്ന് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദേവഗൗഡയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. നരേന്ദ്രമോദിയുടെ പ്രസ്താവന ബി.ജെ.പി.-ജനതാദള്‍-എസ് സഖ്യത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിയെന്ന പരിഗണനയിലാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും ഇതിനെ മറ്റുരീതിയില്‍ കാണേണ്ടതില്ലെന്നുമായിരുന്നു ദേവഗൗഡയുടെ പ്രതികരണം.












Click it and Unblock the Notifications