Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ എതിര്‍പ്പുമായി ജെഡിഎസ് കേരളഘടകം

ബെംഗളൂരു; കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണം ആവര്‍ത്തിച്ചത് മുതലേ കേള്‍ക്കുന്ന വാര്‍ത്തയാണ് ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നത്. ഈ വാര്‍ത്ത ശരിവെക്കുന്നതരത്തില്‍ ജെ.ഡി.എസിനു മുന്നില്‍ വാതില്‍ തുറന്നിട്ട് മോദി ദേവഗൗഡയെ പുകഴ്ത്തുന്നതിനും തിരഞ്ഞെടുപ്പ് രംഗം സാക്ഷിയായി. എന്നാല്‍ ഈ സഖ്യ സാധ്യതയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജനതദള്‍ കേരളഘടകം.കര്‍ണാടകത്തില്‍ ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയാല്‍ ദേവഗൗഡക്കൊപ്പം ഉണ്ടാകില്ലെന്ന് പാര്‍ട്ടിയുടെ കേരള ഘടകം വ്യക്തമാക്കി.

കൂടാതെ ബിജെപിയുമായി പാര്‍ട്ടിയ്ക്ക് രഹസ്യ ധാരണയായെന്ന ആരോപണമുയരുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയെന്നും നേതാക്കള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് എച്ച് ഡി കുമാരസ്വാമിയെ കേരള നേതാക്കള്‍ നിലപാടറിയിച്ചു.

devegowda

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം തുടങ്ങിയതിന് പിന്നാലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ്ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം കോണ്‍?ഗ്രസ് ശക്തമാക്കിയ സാഹചര്യത്തിലാണ് കേരള ഘടകം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ പ്രചാരണ ദിവസം പ്രധാനമന്ത്രി ദേവഗൗഡയെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. ഇതാണ് ആരോപണത്തിന് കാരണമായത്. ജനതാദളിനെ തലോടിയുളള മോദിയുടെ പ്രസംഗങ്ങളേക്കാള്‍ വലിയ തെളിവ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിരുന്നു.ബിജെപിയുടെ ബി ടീമായി ജെഡിഎസ്സിനെ മുദ്രകുത്തിയാണ് സിദ്ധരാമയ്യ പ്രാചരണം തുടങ്ങിയത് തന്നെ.ജഡിഎസ്സിന് ചെയ്യുന്ന വോട്ട് ഫലത്തില്‍ ബിജെപിക്ക് തന്നെയാണെന്ന് കോണ്‍ഗ്രസ് ഓര്‍മ്മപ്പെടുത്തുന്നതും വോട്ട് ഭിന്നിക്കുന്നത് ഒഴിവാക്കാനാണ്.

അതേസമയം 2006ലെപ്പോലെ ബിജെപിയുമായി സഖ്യമുണ്ടാക്കിയാല്‍ മകന്‍ കുമാരസ്വാമി കുടുംബത്തിലുണ്ടാകില്ലെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. ജെഡിഎസ് അധ്യക്ഷന്റെ വൈകാരിക നിലപാടോടെ ബിജെപി ജെഡിഎസ് സഖ്യസാധ്യതകള്‍ അവസാനിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ അധികസമയം വേണ്ടി വന്നില്ല. ഇപ്പോള്‍ ചാമരാജനഗറിലെയും ഉഡുപ്പിയിലെയും മോദിയുടെ റാലികള്‍ രഹസ്യധാരണക്ക് തെളിവായി കോണ്‍ഗ്രസ് മന്നോട്ട് വയ്ക്കുന്നു. ദേവഗൗഡയെ വൃദ്ധസദനത്തിലാക്കണമെന്ന് പറഞ്ഞിരുന്ന മോദി ഇന്ന് അദ്ദേഹത്തെ പുകഴ്ത്തുന്നതിന് പിന്നിലും ഈ രഹസ്യധാരണായണെന്ന് സിദ്ധരാമയ്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+