കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ രാഷ്ട്രീയ പോര് കടുക്കുന്നു... കുമാരസ്വാമിയെ പുറത്താക്കാന്‍ ബിജെപി ഗവര്‍ണറെ കണ്ടു!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമിയും യെദ്യൂരപ്പയും തമ്മിലുള്ള പോരാട്ടം കൈവിട്ട് പോകുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. അതേസമയം കുമാരസ്വാമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടിരിക്കുകയാണ്. ഇതോടെ ഈ നീക്കം വിവാദമായിട്ടുണ്ട്. നേരത്തെ തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കുമാരസ്വാമി ആരോപിക്കുന്നുണ്ട്.

ബിജെപിയുടെ നീക്കത്തോടെ ഇത് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് ഭരണപ്രതിസന്ധിക്ക് ഇത് തുടക്കമിടുമെന്നാണ് സൂചന. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ബിജെപിയുടെ നീക്കങ്ങളെ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ഭരണം ഞങ്ങള്‍ക്കാണെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും യെദ്യൂരപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ബിജെപിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയത്.

കാര്യങ്ങള്‍ കൈവിട്ട് പോകുന്നു

കാര്യങ്ങള്‍ കൈവിട്ട് പോകുന്നു

യെദ്യൂരപ്പയും കുമാരസ്വാമിയും പരസ്പരം വിട്ടുകൊടുക്കില്ലെന്നാണ് പറയുന്നത്. ബിജെപിയുടെ വൃത്തിക്കെട്ട കളികള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്നും അവരെ നേരിടണമെന്നുമാണ് കുമാരസ്വാമിയുടെ ആഹ്വാനം. അതേസമയം കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ തിരിച്ചടിക്കാന്‍ തന്നെയാണ് യെദ്യൂരപ്പയുടെയും ബിജെപി സംസ്ഥാന ഘടകത്തിന്റെയും നീക്കം. യെദ്യൂരപ്പയ്‌ക്കെതിരായ കേസുകള്‍ കുത്തിപ്പൊക്കാനും കുമാരസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി ഗവര്‍ണറെ കണ്ടു

ബിജെപി ഗവര്‍ണറെ കണ്ടു

ബിജെപിയുടെ നീക്കം ഒരല്‍പ്പം കടന്നുപോയതായിരുന്നു. ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് കുമാരസ്വാമിയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളില്‍ വിഷം കുത്തിവച്ച് കലാപത്തിന് പ്രേരിപ്പിക്കുകയാണ് കുമാരസ്വാമിയെന്ന് യെദ്യൂരപ്പ പറയുന്നു. നിയമത്തെ ഒരു വിലയുമില്ലാതെ പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. ഭരണഘടനാ പദവി വഹരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്നത് നിയമവിരുദ്ധമാണെന്നും ബിജെപി ആരോപിക്കുന്നു.

 കേന്ദ്രത്തിന് കത്തയച്ചു

കേന്ദ്രത്തിന് കത്തയച്ചു

ഗവര്‍ണറുടെ നടപടി ബിജെപിയുടെ താല്‍പര്യത്തിനൊപ്പമുള്ളതായിരുന്നു. ഒരവസരം നോക്കിയിരിക്കുന്നവരെ പോലെയായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. സംസ്ഥാന ഘടകത്തിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ് ഗവര്‍ണര്‍ വാജുഭായ് വാല. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. കുമാരസ്വാമിക്കെതിരെ കേന്ദ്രം നടപടിയെടുക്കാന്‍ തീരുമാനിച്ചാല്‍ അത് നടപ്പാക്കാനാണ് ഗവര്‍ണറുടെ തീരുമാനം. അതേസമയം യെദ്യൂരപ്പ, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന എന്തെങ്കിലും നീക്കങ്ങള്‍ നടത്താനും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 ഭീഷണിയുമായി ശോഭ കരന്തലജെ

ഭീഷണിയുമായി ശോഭ കരന്തലജെ

ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭ കരന്തലജെ കുമാരസ്വാമിക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. ജനങ്ങളെ പ്രകോപിപ്പിച്ച് ബിജെപിക്കെതിരെ ആക്രമണം നടത്താനാണ് ശ്രമമെങ്കില്‍ കുമാരസ്വാമി അധികനാള്‍ മുഖ്യമന്ത്രി പദത്തില്‍ ഉണ്ടാവില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ധിവസം യെദ്യൂരപ്പയെ വീട്ടില്‍ കയറി കുറച്ച് പേര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. എംഎല്‍എമാരുടെ ഇടപെടല്‍ കൊണ്ടാണ് അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരുന്നത്. എന്നാല്‍ ഇത് ഞെട്ടിക്കുന്നതാണ് ശോഭ പറഞ്ഞു.

 ഏറ്റവും മോശം മുഖ്യമന്ത്രി

ഏറ്റവും മോശം മുഖ്യമന്ത്രി

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയാണ് കുമാരസ്വാമിയെന്ന് ബിജെപി പറയുന്നു. ഇതുവരെയുണ്ടായ ഒരാള്‍ പോലും ജനങ്ങളെ ലഹളയിലേക്ക് തള്ളിവിട്ടിട്ടില്ല. എന്നാല്‍ കുമാരസ്വാമി ജെഡിഎസ് അനുയായികളെ സംസ്ഥാനത്ത് കലാപമുണ്ടാക്കുന്നതിനായി ഉപയോഗിക്കുകയാണ്. കര്‍ണാടകത്തിന് നാണക്കേടാണ് ഇങ്ങനെയൊരു മുഖ്യമന്ത്രി. ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണ് അദ്ദേഹമെന്നും ബിജെപി സംസ്ഥാന ഘടകം കുറ്റപ്പെടുത്തി.

എംഎല്‍എമാരെ പൊക്കും

എംഎല്‍എമാരെ പൊക്കും

ബിജെപി ഇപ്പോഴും കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. 20 പേര്‍ സമ്മതം അറിയിച്ചാല്‍ ഇവരെല്ലാം ബിജെപിയിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ താഴെ വീഴും. നിലവിലുള്ള 118 സീറ്റില്‍ നിന്ന് 98 സീറ്റിലേക്കും സഖ്യം ചുരുങ്ങും. അതേസമയം ഇത് തടയാനുള്ള നീക്കങ്ങള്‍ക്കിടെയാണ് കുമാരസ്വാമി ബിജെപിയുമായി വാഗ്വാദം തുടങ്ങിയത്. എംഎല്‍എമാരെ മുംബൈയിലേക്ക് കടത്താനാണ് പദ്ധതിയെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 സിദ്ധരാമയ്യ കളത്തിലിറങ്ങി

സിദ്ധരാമയ്യ കളത്തിലിറങ്ങി

ബിജെപിയുടെ കളികളെ നേരിടാന്‍ സിദ്ധരാമയ്യ നേരിട്ട് കളത്തിലിറങ്ങിയിട്ടുണ്ട്. സര്‍ക്കാരിനെ വീഴാതെ നിര്‍ത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതനുസരിച്ചാണ് സിദ്ധരാമയ്യ കളത്തിലിറങ്ങിയത്. അദ്ദേഹം കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവുമായി ബെംഗളൂരുവില്‍ അടിയന്തര കൂടിക്കാഴ്ച്ച നടത്തുകയാണ്. എംഎല്‍എമാരെ രഹസ്യമായി പാര്‍പ്പിക്കാനാണ് നീക്കം. അതേസമയം മാധ്യമങ്ങള്‍ കര്‍ണാടകയില്‍ പ്രതിസന്ധിയുണ്ടെന്ന് കാണിച്ച് ബിജെപിയെ സഹായിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

 ജെഡിഎസിന്റെ യോഗം

ജെഡിഎസിന്റെ യോഗം

ജെഡിഎസ്സ് തങ്ങളുടെ 37 എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ബിജെപിയുടെ വാഗ്ദാനങ്ങള്‍ വീഴരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിന്‍വാതിലിലൂടെ അധികാരത്തിലെത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ എന്ത് വിലകൊടുത്തും തടയുമെന്ന് കുമാരസ്വാമി പറഞ്ഞു. അതേസമയം ദേവഗൗഡ ബിജെപിയെ വീഴ്ത്താനായി കളത്തിലിറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഗവര്‍ണറല്ല കേന്ദ്ര സര്‍ക്കാര്‍ വന്നാലും നേരിടുമെന്നാണ് കുമാരസ്വാമി പറയുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപി വിരുദ്ധ സഖ്യവുമായി പ്രകാശ് അംബേദ്ക്കര്‍... കോണ്‍ഗ്രസുമായി കൈകോര്‍ക്കും!!മഹാരാഷ്ട്രയില്‍ ബിജെപി വിരുദ്ധ സഖ്യവുമായി പ്രകാശ് അംബേദ്ക്കര്‍... കോണ്‍ഗ്രസുമായി കൈകോര്‍ക്കും!!

രാജസ്ഥാനിലും കോണ്‍ഗ്രസിനെ ഒഴിവാക്കി....എസ്പിക്കും ഇടതുപാര്‍ട്ടികള്‍ക്കും കൈകൊടുത്ത് മായാവതി!!രാജസ്ഥാനിലും കോണ്‍ഗ്രസിനെ ഒഴിവാക്കി....എസ്പിക്കും ഇടതുപാര്‍ട്ടികള്‍ക്കും കൈകൊടുത്ത് മായാവതി!!

English summary
bjp jds war in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X