കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ബിജെപിക്കും ജെഡിയുവിനും 17 സീറ്റ് വീതം.... നിതീഷിന്റെ പിടിവാശിക്ക് വഴങ്ങി അമിത് ഷാ!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ നിതീഷ് കുമാറിന്റെ മുമ്പില്‍ പാളി. 20 സീറ്റില്‍ മത്സരിക്കണമെന്ന അമിത് ഷായുടെ ആവശ്യം നിതീഷ് തള്ളിയിരുന്നു. ഇതോടെ ബീഹാറില്‍ 50 50 എന്ന സീറ്റാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് ആകെയുള്ള സീറ്റില്‍ ജെഡിയുവിനും ബിജെപിക്കും ഒരേ സീറ്റ് ലഭിക്കും. അതേസമയം ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ പറ്റാത്ത തീരുമാനമാണിത്. അതേസമയം അനാവശ്യമായി നിതീഷിന് ബിജെപി മുന്‍തൂക്കം നല്‍കുന്നുവെന്നാണ് ആരോപണം.

നിതീഷിന് ഇപ്പോള്‍ സംസ്ഥാനത്ത് വലിയ സ്വാധീനമില്ലെന്നും ബിജെപി ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. എന്നാല്‍ ബീഹാറില്‍ ഏറ്റവും വലിയ കക്ഷി ജെഡിയുവാണെന്ന് നിതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനനസുരിച്ചുള്ള സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യം തുടരില്ലെന്ന് പരസ്യമായി തന്നെ അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ സഖ്യത്തിലുള്ള പാര്‍ട്ടികള്‍ക്കെല്ലാം നിതീഷിനോട് കടുത്ത എതിര്‍പ്പുണ്ട്.

മോദിയെ നേരിട്ട് കണ്ടു

മോദിയെ നേരിട്ട് കണ്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം നേരിട്ട് കണ്ടിരുന്നു. തനിക്ക് ഇത്രയും സീറ്റ് ലഭിച്ചാല്‍ മാത്രമേ എന്‍ഡിഎയില്‍ തുടരാന്‍ താല്‍പര്യമുള്ളൂ എന്ന് അദ്ദേഹം മോദിയെ നേരിട്ട് അറിയിക്കുകയായിരുന്നു. അതേസമയം ദേശീയ തലത്തില്‍ വന്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന ബിജെപിക്ക് ഇപ്പോള്‍ നിതീഷിന്റെ സഖ്യമില്ലാതിരിക്കുന്നത് വന്‍ തിരിച്ചടിയാവുമെന്ന് മോദി കണക്കുകൂട്ടുകയായിരുന്നു. ഇതോടെയാണ് സഖ്യത്തില്‍ തീരുമാനമായത്.

എത്ര സീറ്റില്‍ മത്സരിക്കും?

എത്ര സീറ്റില്‍ മത്സരിക്കും?

ബിജെപിയും ജെഡിയുവും ചേര്‍ന്ന് സംസ്ഥാനത്ത് ആകെയുള്ള 40 സീറ്റുകളില്‍ 34 എണ്ണത്തിലും മത്സരിക്കും. ബിജെപിക്കും ജെഡിയുവിനും 17 സീറ്റ് വീതം ലഭിക്കും. ബാക്കിയുള്ള ആറ് സീറ്റുകള്‍ എന്‍ഡിഎയിലെ മറ്റ് കക്ഷികള്‍ക്ക് ലഭിക്കും. രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് നാല് സീറ്റും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിക്ക് രണ്ടും സീറ്റുകള്‍ ലഭിക്കും. അതേസമയം പാസ്വാന്‍ അടക്കമുള്ളവര്‍ സീറ്റ് വിഭജനത്തില്‍ സംതൃപ്തരല്ലെന്നാണ് സൂചന.

എന്‍ഡിഎയില്‍ പ്രതിസന്ധി

എന്‍ഡിഎയില്‍ പ്രതിസന്ധി

എന്‍ഡിഎയിലെ മറ്റ് കക്ഷികള്‍ നിതീഷിന് ഇത്രയധികം സീറ്റ് നല്‍കുന്നതിന് എതിരാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റിലാണ് അവര്‍ മത്സരിച്ചത്. സംസ്ഥാനത്ത് അവര്‍ തകര്‍ന്നടിയുകയായിരുന്നു. അങ്ങനെയുള്ള ഒരുപാര്‍ട്ടിക്ക് 17 സീറ്റുകള്‍ നല്‍കാനാവില്ലെന്നാണ് കുശ്വാഹ പറയുന്നത്. തങ്ങള്‍ക്ക് കഴിഞ്ഞ തവണ മൂന്ന് സീറ്റ് ലഭിച്ചിരുന്നു. അതില്‍ നിന്ന് ഒരു സീറ്റ് കുറച്ചിരിക്കുകയാണ്. തോറ്റോടിയ പാര്‍ട്ടിക്ക് ഇത്രയധികം സീറ്റും ജയിച്ചവര്‍ക്ക് കുറവും നല്‍കുന്നത് രീതി ശരിയല്ലെന്നാണ് കുശ്വാഹ പറഞ്ഞിരിക്കുന്നത്.

ബിജെപിക്ക് വന്‍ തിരിച്ചടി

ബിജെപിക്ക് വന്‍ തിരിച്ചടി

ബിജെപിയെ സംബന്ധിച്ച കനത്ത തിരിച്ചടിയാണ് നിതീഷിന്റെ ആവശ്യങ്ങള്‍ കണ്ണുംപൂട്ടി അംഗീകരിച്ചത്. കഴിഞ്ഞ തവണ ബിജെപി മത്സരിച്ച 29 സീറ്റില്‍ 22 എണ്ണം ബിജെപി ജയിച്ചിരുന്നു. അതില്‍ നിന്ന് 12 സീറ്റ് കുറവാണ് ഇപ്പോള്‍ ലഭിക്കാന്‍ പോകുന്നത്. ബിജെപി സംസ്ഥാന നേതൃത്വം ഇതില്‍ കലിപ്പിലാണ്. സുശീല്‍ കുമാര്‍ മോദി തന്റെ അതൃപ്തി അമിത് ഷായെ അറിയിച്ചിട്ടുണ്ട്. അതേസമയം ആവശ്യ സമയത്ത് തങ്ങള്‍ക്കൊപ്പം നിന്നവരെ കൈയ്യൊഴിഞ്ഞിട്ടുള്ള തീരുമാനം തെറ്റാണെന്നാണ് സുശീല്‍ കുമാര്‍ മോദിയുടെ നിലപാട്.

പ്രശാന്ത് കിഷോറിന്റെ നീക്കം

പ്രശാന്ത് കിഷോറിന്റെ നീക്കം

ബിജെപിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ ജെഡിയുവിനെ സഹായിച്ചത് പ്രശാന്ത കിഷോറാണ്. അദ്ദേഹത്തിന് ബിജെപിയിലെ ഉന്നത നേതൃത്വവുമായുള്ള അടുപ്പമാണ് നിതീഷിനെ സഹായിച്ചത്. മാസങ്ങള്‍ക്ക് മുമ്പേ ഇക്കാര്യങ്ങള്‍ അദ്ദേഹം ബിജെപിയുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം ഒരുഘട്ടത്തില്‍ ബിജെപി വിട്ടുകൊടുക്കില്ലെന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോറിന്റെ സമവായ നീക്കങ്ങള്‍ ബിജെപിക്ക് സ്വീകാര്യമാവുകയായിരുന്നു. നിയമസഭയില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

20 20 നീക്കം പാളി

20 20 നീക്കം പാളി

സംസ്ഥാനത്ത് 20 സീറ്റ് ബിജെപിക്കും ബാക്കിയുള്ളത് എന്‍ഡിഎയിലെ മറ്റ് കക്ഷികള്‍ക്ക് എന്നുള്ളതായിരുന്നു അമിത് ഷാ മുന്നോട്ട് വെച്ചത്. എന്നാല്‍ 12 സീറ്റ് മാത്രമാണ് ഇതില്‍ ജെഡിയുവിന് ലഭിക്കുള്ളൂ എന്ന് പറഞ്ഞാണ് നിതീഷ് ഈ ഫോര്‍മുല തള്ളിയത്. ഇതിനിടയില്‍ രാംവിലാസ് പാസ്വാന്‍ തന്റെ പാര്‍ട്ടിക്ക് ഏഴു സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പാര്‍ട്ടി ശക്തിപ്പെട്ടെന്നും നാല് സീറ്റ് സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം എന്‍ഡിഎയില്‍ പൊട്ടിത്തെറി അടുത്ത ദിവസം പരസ്യമാകുമെന്നാണ് സൂചന.

"നെഹ്റുവിനെ ചുംബിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പുറത്തുവിട്ട് എംഎല്‍എ" വീണ്ടും വ്യാജ പ്രചരണം

അക്ഷയ് കുമാറിന്റെ സെറ്റില്‍ വെച്ച് ഡാന്‍സര്‍ പീഡിപ്പിക്കപ്പെട്ടു, പരാതിയുമായി യുവതിഅക്ഷയ് കുമാറിന്റെ സെറ്റില്‍ വെച്ച് ഡാന്‍സര്‍ പീഡിപ്പിക്കപ്പെട്ടു, പരാതിയുമായി യുവതി

English summary
bjp jdu to Contest equal number of seats in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X