കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിച്ച് കളിക്കണം, 76 ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ മറുപടി നല്‍കും, നിതീഷിന് മുന്നറിയിപ്പ്

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാവുന്നു. ജെഡിയു പരിധി വിട്ടാല്‍ വിവരമറിയുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജെസ്വാളിന്റെ മുന്നറിയിപ്പ്. ബീഹാറില്‍ 76 ലക്ഷം ബിജെപി പ്രവര്‍ത്തകരുണ്ട്. അവരില്‍ നിന്ന് മറുപടി ജെഡിയുവിനുണ്ടാകുമെന്നും സഞ്ജയ് ജെസ്വാള്‍ പറഞ്ഞു. ജെഡിയു പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നരേന്ദ്ര മോദിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളാണ് പുതിയ പോരിനുള്ള കാരണം. നേരത്തെ ജെഡിയുവിന്റെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഉപേന്ദ്ര കുശ്വാഹ മോദിക്ക് കത്തയച്ചിരുന്നു. നാടകകൃത്ത് ദയാ പ്രകാശ് സിന്‍ഹയുടെ പദ്മശ്രീ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം.

യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍

1

ദയാപ്രകാശ് അശോക ചക്രവര്‍ത്തിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും, അതിനാല്‍ പത്മശ്രീ പിന്‍വലിക്കണമെന്നുമായിരുന്നു ആവശ്യം. ജെഡിയുവിന്റെ ദേശീയ പ്രസിഡന്റ് കൂടിയായ രാജീവ് രഞ്ജന്‍ ഇതേ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ജെഡിയുവും തമ്മിലുള്ള ബന്ധം വഷളായത്. നേരത്തെ ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ വഷളായത്. ഒരേ സഖ്യത്തിലാണ് ഇരുവരും എന്നതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. കൂടുതല്‍ കരുത്ത് ആര്‍ക്കാണെന്ന് കാണിക്കാന്‍ ഇരുപാര്‍ട്ടികളും തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ വഷളായി കൊണ്ടിരിക്കുകയാണ്.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെയും അശോക ചക്രവര്‍ത്തിയെയും താരതമ്യം ചെയ്തതിന് ജെസ്വാള്‍, ദയാപ്രകാശ് സിന്‍ഹയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. സിന്‍ഹയെ അറസ്റ്റ് ചെയ്യുന്നതിന് പകരം അദ്ദേഹത്തിന് നല്‍കിയ പുരസ്‌കാരം തിരിച്ചെടുക്കാന്‍ പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളതെന്നും ജെസ്വാള്‍ ചോദിച്ചു. എന്തിനാണ് ജെഡിയു നേതാക്കള്‍ എന്നെയും കേന്ദ്ര നേതൃത്വത്തെയും ടാഗ് ചെയ്ത് ചോദ്യങ്ങള്‍ ഉന്യനിക്കുന്നത്. സഖ്യത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമാണ് ഉള്ളത്. ഏപക്ഷീയമല്ല കാര്യങ്ങള്‍. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കൊപ്പം ട്വിറ്റര്‍ ഗെയിം കളിക്കാനാവില്ല എന്നതാണ് സഖ്യത്തിലെ ആദ്യ വ്യവസ്ഥയെന്നും സഞ്ജയ് ജെസ്വാള്‍ പറഞ്ഞു.

സഖ്യത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ബിജെപി പ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ജെസ്വാള്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജെസ്വാള്‍ വ്യക്തമാക്കി. അവാര്‍ഡ് തിരിച്ചെടുക്കാന്‍ പറയുന്നതിലും വിഡ്ഢിത്തം വേറെയില്ല. സഖ്യകക്ഷികള്‍ ഒരുമിച്ച് ചേര്‍ന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. 2005ന് മുമ്പുണ്ടായിരുന്നത് പോലെ മുഖ്യമന്ത്രിയുടെ വസതി കൂട്ടക്കൊലയുടെയും, തട്ടിക്കൊണ്ടുപോകലിന്റെയും കേന്ദ്രമായി മാറാന്‍ നമ്മളാരും ഉദ്ദേശിക്കുന്നില്ലെന്നും സഞ്ജയ് ജെസ്വാള്‍ വ്യക്തമാക്കി. അതേസമയം പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും, പുരസ്‌കാരം പിന്‍വലിക്കുന്നത് വരെ തങ്ങളുടെ ആവശ്യം തുടരുമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്

English summary
bjp jdu war of wards intensifies, bjp state chief warns jdu and says stay in your limits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X