കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ട്: ബിജെപിക്ക് 6 കോടി കന്ന‍ഡിഗരുടെ അനുഗ്രഹം, ആത്മവിശ്വാസത്തിന്റെ പരകോടിയില്‍ ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ബിജെപി കര്‍ണാടക. ശനിയാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നാണ് കര്‍ണാടക ബിജെപിയുടെ പ്രതികരണം. വിശ്വാസവോട്ടില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായതിനേക്കാള്‍ നമ്പര്‍ ബിജെപിക്കുണ്ട്. ശനിയാഴ്ച അത് തെളിയിക്കുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. കര്‍ണാടക ബിജെപി ട്വീറ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഞങ്ങളുടെ കരുത്തില്‍ സംശയമുള്ളവരോട് ഒന്നേ പറയാനുള്ളൂ. കാത്തിരുന്ന് കാണൂ, ബിജെപി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസും ജെഡിഎസും കളിച്ച നാടകം എല്ലാവര്‍ക്കും കാണാവുന്നതാണ്. ജെഡിഎസ് എംഎല്‍എമാര്‍ക്കിടയിലുള്ള നുള്ളിലുള്ള അസന്തുഷ്ടി ലോകത്തിന് മുഴുവന്‍ നാളെ കാണാന്‍ കഴിയുമെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. ജെഡിഎസ്- കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കും ഫലമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കര്‍ണാടക ബിജെപി വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. നാല് മണിക്ക് നടക്കുന്ന വിശ്വാസ വോട്ടെടുപ്പോടെ എല്ലാം വ്യക്തമാകുമെന്നും ട്വീറ്റില്‍ അവകാശപ്പെടുന്നു. വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ആറ് കോടി കന്നഡിഗരുടെ അനുഗ്രഹം തങ്ങള്‍ക്കുണ്ടെന്നും ബിജെപി കര്‍ണാടക അവകാശപ്പെടുന്നു.

bjp

ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ബിജെപിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയുള്ള ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ എട്ട് എംഎല്‍എമാരുടെ പിന്തുണ കൂടി വേണം. ബിജെപി എംഎല്‍എമാരെ റാഞ്ചുന്നത് തടയാന്‍ കോണ്‍- ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റിയിട്ടുണ്ട്. ജെഡിഎസില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ഉള്ള എംഎല്‍എമാരുടെ പിന്തുണയില്ലാതെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പാക്കാന്‍ സാധിക്കില്ല.

Recommended Video

cmsvideo
Breaking : കർണാടകയിൽ നാളെ അവിശ്വാസ വോട്ടെടുപ്പ് | Oneindia Malayalam

English summary
We have the blessings of 6 crore Kannadigas who voted for change. Their aspirations and blessings will be respected and acknowledged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X