കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ അധികാരമുറപ്പിക്കാൻ ബിജെപി: നേതാക്കൾക്ക് നിർണ്ണായക നിർദേശം

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അങ്കപ്പുറപ്പാടുമായി ബിജെപി. ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് അണ്ണാ ഡിഎംകെ കോർഡിനേറ്റർ ഒ പന്നീർശെൽവം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ അണ്ണാ ഡിഎംഎകെയും ഡിഎംകെയും ബിജെപിയും നടത്തുന്നത്. ഏപ്രിൽ- മെയ് മാസങ്ങളിലായാണ് 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

രണ്ട് മാസത്തേക്ക് സൂര്യൻ ഉദിക്കില്ല; മറഞ്ഞ വെളിച്ചം തിരിച്ചെത്തുക ജനുവരി 23ന്, എന്താണ് പോളാർ നൈറ്റ്?രണ്ട് മാസത്തേക്ക് സൂര്യൻ ഉദിക്കില്ല; മറഞ്ഞ വെളിച്ചം തിരിച്ചെത്തുക ജനുവരി 23ന്, എന്താണ് പോളാർ നൈറ്റ്?

 കഠിനാധ്വാനത്തിന് നിർദേശം

കഠിനാധ്വാനത്തിന് നിർദേശം

കഠിനാധ്വാനം ചെയ്താൽ അഞ്ച് വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ സ്വന്തം സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ തമിഴ്നാട്ടിലെ ബിജെപി സ്റ്റേറ്റ് യൂണിയന് നൽകിയിട്ടുള്ള നിർദേശം. 2021ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് അണ്ണാ ഡിഎംകെ വ്യക്തമാക്കി മണിക്കൂറുകൾക്ക് ശേഷമാണ് അമിത് ഷായുടെ നിർദേശം. ശനിയാഴ്ച അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അണ്ണാ ഡിഎംകെയുടെ പ്രഖ്യാപനം.

 മാർഗ്ഗനിർദേശം..

മാർഗ്ഗനിർദേശം..

അമിതാ പങ്കെടുത്ത ഉദ്ഘാടന പരിപാടിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ അണ്ണാ ഡിഎംകെ, ബിജെപി നേതാക്കൾ മാരത്തോൺ കൂടിക്കാഴ്ചകളാണ് നടത്തിയത്. തുടർന്നാണ് അമിത് ഷാ തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിൽ നിന്ന് മടങ്ങിയത്. തമിഴ്നാടും ബിജെപിയുടെ പരിധിയിൽ വരുന്നത് നമുക്ക് കാണാമെന്നാണ് തമിഴ്നാട് ബിജെപിയുടെ ചുമതലകൾ വഹിക്കുന്നവരോട് ഷാ പറഞ്ഞത്.

അഞ്ച് വർഷത്തേയ്ക്ക്

അഞ്ച് വർഷത്തേയ്ക്ക്


ഞങ്ങൾക്ക് ഇപ്പോൾ കൃത്യമായ മാർഗ്ഗനിർദേശം ലഭിച്ചുവെന്നാണ് യോഗത്തിന് ശേഷം മുതിർന്ന ബിജെപി നേതാവ് പറഞ്ഞത്. സ്വന്തമായി വളരാനും ബൂത്ത് കമ്മറ്റികളെ ശക്തിപ്പെടുത്താനും അടുത്ത അഞ്ച് വർഷത്തേക്ക് പാർട്ടിയ്ക്ക് വേണ്ടി ഞങ്ങളുടെ മുഴുവൻ സമയവും നൽകാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.

 അന്തിമതീരുമാനം

അന്തിമതീരുമാനം

തിരഞ്ഞെടുപ്പിനുള്ള സഖ്യം ഒരിക്കൽക്കൂടി സ്ഥിരീകരിക്കപ്പെട്ടുവെന്നാണ് മുതിർന്ന ബിജെപി നേതാവിന്റെ പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരാൻ തയ്യാറാണെന്ന് അണ്ണാഡിഎംകെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയുടേതാണ് അന്തിമ തീരുമാനം. നേരത്തെ സഖ്യം സംബന്ധിച്ച് ധാരണയാവുന്നത് തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത നടപടിയെക്കുറിച്ച് ഇപ്പോൾ നമുക്ക് തീരുമാനിക്കാം.

അറിഞ്ഞില്ലെന്ന്

അറിഞ്ഞില്ലെന്ന്

ബിജെപിയുമായി അടുത്ത തിരഞ്ഞെടുപ്പിലും അണ്ണാ ഡിഎംകെ സഹകരിക്കുമെന്ന പ്രഖ്യാപനം ശനിയാഴ്ച നടത്തുമെന്നതിനെക്കുറിച്ച് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് അണ്ണാ ഡിഎംകെ പ്രവർത്തകരുടെ പ്രതികരണം. ഇത് നേരെയും അസമയത്തുമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ സംഘടിപ്പിച്ച പരിപാടികളിൽ ഒന്നും തന്നെ സഖ്യം സംബന്ധിച്ച ഒരു തരത്തിലുള്ള പരാമർശങ്ങളും ഷാ നടത്തിയിരുന്നില്ല.

 നിർണ്ണായക യോഗങ്ങൾ

നിർണ്ണായക യോഗങ്ങൾ

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം എന്നിവരെ സന്ദർശിച്ച ശേഷമാണ് ബിജെപി ഭാരവാഹികളുമായും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായും ചർച്ച നടത്തുന്നത്. രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന നടൻ രജനീകാന്തിന്റെ പിന്തുണ തേടാനുള്ള ശ്രമവും തമിഴ്നാട്ടിൽ ബിജെപി നടത്തുന്നുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതോടെയാണ് ബിജെപിയുടെ നീക്കം.

English summary
BJP keeps an eye on Tamil Nadu, Tamil Nadu unit to work toward capturing power in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X