കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 ലോക്‌സഭ തിരഞ്ഞെടുപ്പ്; 'മേം ഭീ ചൗക്കീദാര്‍' ക്യാംപെയിനുമായി ബിജെപി

  • By ശ്വേത എസ്
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ 'മേം ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരനാണ്) ക്യാംപെയിനുമായി ബിജെപി. അടുത്ത മാസം തുടങ്ങുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ക്യാംപെയിന് തുടക്കം കുറിച്ചത്. ഇതു സംബന്ധിച്ച വീഡിയോ 'നിങ്ങളുടെ കാവല്‍ക്കാരന്‍ രാഷ്ട്രത്തെ സേവിക്കാന്‍ തയ്യാറാണെന്ന' തലക്കെട്ടോടെ ട്വിറ്റര്‍ വഴി മോദി പുറത്തു വിട്ടു. റാഫേല്‍ കരാറിലെ അഴിമതിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മോദിയേയും അദ്ദേഹം നേതൃത്വം വഹിക്കുന്ന സര്‍ക്കാരിനെയും കളിയാക്കിക്കൊണ്ട് പൊതുപരിപാടികളില്‍ 'ചൗക്കിദാര്‍ ചോര്‍ ഹേ' (രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് ) എന്ന മുദ്രാവാക്യവുമായി തുടര്‍ച്ചയായി ആക്രമണം നടത്തിയിരുന്നു.


ചാട്ടം പിഴച്ച് ടോം വടക്കന്‍! ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ വടക്കന്‍റെ പേരില്ലെന്ന് പിള്ള!

''പക്ഷേ ഞാന്‍ ഒറ്റയ്ക്കല്ല, അഴിമതിക്കെതിരെയും സാമൂഹിക തിന്മകള്‍ക്കെതിരെയുമൊക്കെ പോരാടുന്നവരെല്ലാം കാവല്‍ക്കാരാണെന്ന് വീഡിയോയ്ക്കൊപ്പം പുറത്തു വിട്ട ട്വീറ്റില്‍ മോദി പറഞ്ഞു. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പല മുന്‍നിര പദ്ധതികളായ മുദ്ര ലോണ്‍, ഉജ്ജ്വല യോജന, ക്ലീന്‍ ഇന്ത്യ തുടങ്ങിയവയെ കുറിച്ചും പുറത്തുവിട്ട വീഡിയോയിലെ വരികളില്‍ പറയുന്നു. മാര്‍ച്ച് 31ന് നടക്കുന്ന 'മേം ഭീ ചൗക്കീദാര്‍' പരിപാടിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടാണ് വീഡിയോ അവസാനിക്കുന്നത്.

pti3-7-2019

വ്യവസായ ഭീമന്‍ അനില്‍ അംബാനിക്ക് വേണ്ടി റാഫേല്‍ ജെറ്റ് കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റം വരുത്തിയതായി രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ''5 വര്‍ഷം മുന്‍പ് കാവല്‍ക്കാരന്‍ പറഞ്ഞു അഴിമതിക്കെതിരെ പോരാടാന്‍, തനിക്ക് കോണ്‍ഗ്രസ് മുക്തഭാരതം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് 'അച്ചേ ദിന്‍ ആയേംഗേ' (നല്ല ദിവസം വരും ) മാറി 'ചൗക്കീദാര്‍ ചോര്‍ ഹേ' ( കാവല്‍ക്കാരന്‍ കള്ളനാണ് ) എന്നായെന്നും'' ഈയിടെ നടന്ന റാലിയില്‍ രാഹുല്‍ പരിഹസിച്ചു.

എന്നാല്‍ ജനുവരിയില്‍ നടന്ന റാലിയില്‍ രാഹുലിന്റെ പരിഹാസത്തിന് മോദി അതേ നാണയത്തില്‍ തിരിച്ചടിച്ചു. കള്ളന്‍ തന്റെ വഴിയില്‍ നിന്നും കാവല്‍ക്കാരനെ മാറ്റാനാണ് എപ്പോഴും ശ്രമിക്കുക, രാഹുല്‍ ഇപ്പോള്‍ ചെയ്യുന്നതും അതാണെന്നും മോദി മറുപടി നല്‍കി. 2014ല്‍ ബിജെപിയുടെ 'അച്ചേ ദിന്‍ ആനേ വാലേ ഹേ' (നല്ല നാളുകള്‍ വരാനിരിക്കുന്നു) എന്ന മുദ്രാവാക്യം വന്‍ ഹിറ്റായിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് ഏപ്രില്‍ 11നാണ് ആരംഭിക്കുക.

English summary
BJP Launches "Main Bhi Chowkidar" Campaign, PM Tweets Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X