കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷന്‍ രാജ്യസഭയുമായി ബിജെപി.... ഭൂരിപക്ഷം.... കോണ്‍ഗ്രസിനെ വെല്ലാന്‍ പുതിയ നീക്കം

Google Oneindia Malayalam News

ദില്ലി: ബിജെപി രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് വമ്പന്‍ പദ്ധതികളൊരുക്കുന്നു. ബിജെപിയുടെ ഫ്‌ളാഗ് ഷിപ്പ് പദ്ധതികള്‍ രാജ്യസഭയില്‍ പാസാകാതിരിക്കുന്നതിന് കാരണം പ്രതിപക്ഷത്തിന്റെ നീക്കങ്ങളാണെന്ന് പരാതിയുണ്ട്. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ നിരയെ തകര്‍ക്കാനാണ് ബിജെപിയുടെ പുതിയ നീക്കങ്ങള്‍. അതേസമയം മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെ ബിജെപിയില്‍ എത്തിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്ന് അമിത് ഷാ തന്നെ പാര്‍ട്ടി നേതാക്കളോട് സൂചിപ്പിച്ചിട്ടുണ്ട്.

ഇനിയും നിലവിലെ രാജ്യസഭാ എംപിമാരെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് അമിത് ഷാ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യം. മൂന്ന് പാര്‍ട്ടികളില്‍ നിന്നാണ് പ്രധാനമായും നേതാക്കള്‍ എത്തുകയെന്നാണ് സൂചന. ഇവര്‍ക്ക് മറ്റ് പദവികളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് ശേഷം ബിജെപി പ്രതിപക്ഷത്തിന് വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.

രാജ്യസഭാ ഭൂരിപക്ഷം

രാജ്യസഭാ ഭൂരിപക്ഷം

ലോക്‌സഭയിലെ പോലെ രാജ്യസഭയിലും ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ ശ്രമം. പാര്‍ലമെന്റിലെ ബിജെപിയുടെ അഗ്രസീവ് സ്റ്റൈല്‍ ഇതിനെ സൂചിപ്പിക്കുന്നതാണ്. പ്രധാനമായും പ്രതിപക്ഷ നിരയിലെ എംപിമാരെ ബിജെപിയിലെത്തിക്കുമെന്നാണ് മുന്നറിയിപ്പ്. പാര്‍ലമെന്റ് സെഷന് മുമ്പാണ് നിരവധി നേതാക്കള്‍ ബിജെപിയിലെത്തിയത്. ഇത് രാജ്യസഭാ ഭൂരിപക്ഷം ബിജെപിക്ക് എത്രത്തോളം ആവശ്യമുണ്ടെന്ന് തെളിയിക്കുന്നതാണ്. ഇത് ഇനിയും തുടരും.

പ്രാദേശിക പാര്‍ട്ടികളെ ലക്ഷ്യം

പ്രാദേശിക പാര്‍ട്ടികളെ ലക്ഷ്യം

പ്രാദേശിക പാര്‍ട്ടികളെയാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. തെലുങ്ക് ദേശം പാര്‍ട്ടി, ലോക്ദള്‍, സമാജ് വാദി പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ബിജെപിയുടെ രാജ്യസഭാ അംഗസംഖ്യ 78 ആയി ഉയര്‍ന്നിരിക്കുകയാണ്. എന്‍ഡിഎ 116 സീറ്റിലേക്കും കുതിച്ചിട്ടുണ്ട്. കുറച്ച് സീറ്റ് മാത്രമാണ് ഇനി രാജ്യസഭയിലെ ഭൂരിപക്ഷത്തിന് ആവശ്യം. നീരജ് ശേഖര്‍ എസ്പിയില്‍ നിന്ന് ബിജെപിയിലെത്തിയതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന നീക്കമായത്.

എസ്പിക്ക് ഭീഷണി

എസ്പിക്ക് ഭീഷണി

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനായ നീരജ് ശേഖര്‍ എസ്പിയുടെ പ്രാദേശിക നേതാക്കളുമായി നല്ല ബന്ധമുള്ളയാളാണ്. ഇയാളുമായി അടുപ്പമുള്ള രണ്ടിലധികം നേതാക്കള്‍ എസ്പി വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എസ്പിയില്‍ മികച്ച നേതാക്കളുമായി അടുത്ത ബന്ധവും നീരജിനുണ്ട്. അതേസമയം മൂന്ന് പേര്‍ പോയാല്‍ എസ്പിയുടെ അംഗബലം ഏഴായി ചുരുങ്ങും. ഇതോടെ രാജ്യസഭയുടെ ഭൂരിപക്ഷം 120 ആയി കുറയും. ഇതോടെ നാല് സീറ്റ് ലഭിച്ചാല്‍ ബിജെപിക്ക് ആ നേട്ടം സ്വന്തമാക്കാനാവും.

കളി ജയിച്ച് അമിത് ഷാ

കളി ജയിച്ച് അമിത് ഷാ

അമിത് ഷായുടെ കണക്കുകൂട്ടലുകള്‍ കൃത്യമായി വരികയാണ്. എസ്പിയുടെ എംപിമാരായ ചന്ദ്രപാല്‍ യാദവ്, ജാവേദ് അലി, രവി വര്‍മ എന്നിവരുടെ കാലാവധി അടുത്ത വര്‍ഷം നവംബറില്‍ അവസാനിക്കും. ബാക്കിയുള്ളവര്‍ 2022 വരെ തുടരും. ജയാ ബച്ചന്റെ കാലാവധി 2024ല്‍ അവസാനിക്കും. നാല് പേരെ ഭൂരിപക്ഷം തികയ്ക്കാനായി ബിജെപി ലക്ഷ്യമിടുന്നുണ്ട്. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ദുര്‍ബലരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരെയാണ് ബിജെപി ലക്ഷ്യമിടുന്നത്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

പ്രതിപക്ഷം മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ എതിര്‍പ്പറിയിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു നീക്കം അമിത് ഷാ പുറത്തെടുത്തത്. അതേസമയം ആരെയാണ് ബിജെപി നോട്ടമിട്ടിരിക്കുന്നതെന്ന് അറിയില്ലെന്ന് എഎപി നേതാക്കലും പറയുന്നു. സഞ്ജയ് സിംഗ്, നരെയ്ന്‍ ദാസ് ഗുപ്ത, സുശീല്‍ ഗുപ്ത എന്നിവരാണ് എഎപി എംപിമാര്‍. ഇവരില്‍ രണ്ട് പേര്‍ കൂറുമാറിയാല്‍ വിലക്ക് നേരിടേണ്ടി വരില്ല. ടിഡിപി എംപിമാര്‍ പോയത് പോലെയാവും അത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തില്‍ ആശങ്കയിലുമാണ്.

പ്രിയങ്കയുടെ വരവില്‍ കുലുങ്ങി മായാവതിയും അഖിലേഷും, നിയമസഭാ പോരാട്ടത്തിലേക്ക് വഴിതുറന്ന് കോണ്‍ഗ്രസ്പ്രിയങ്കയുടെ വരവില്‍ കുലുങ്ങി മായാവതിയും അഖിലേഷും, നിയമസഭാ പോരാട്ടത്തിലേക്ക് വഴിതുറന്ന് കോണ്‍ഗ്രസ്

English summary
bjp launches mission rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X