Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി ഫോര്‍ പിഎം ഫണ്ടുമായി ബിജെപി

ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡിയ്ക്കു വേണ്ടി ജനങ്ങളില്‍ നിന്നും പണം പിരിയ്ക്കാന്‍ തുടങ്ങി. മോഡി ഫോര്‍ പിഎം ഫണ്ട് എന്നു പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടിയ്ക്ക് ആപിന്റെ പ്രവര്‍ത്തനങ്ങളുമായി ഏറെ സാമ്യമുണ്ട്.

കോണ്‍ഗ്രസും ബിജെപിയും കോര്‍പ്പറേറ്റ് മുതലാളിമാരില്‍ നിന്നാണ് 90ശതമാനം ഫണ്ടും സ്വന്തമാക്കിയിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ സുതാര്യമായി എക്കൗണ്ടിങ് രീതികള്‍ മറ്റു പാര്‍ട്ടികളെയും ഒരു വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രസിഡന്റ് രാജ് നാഥ് സിങാണ് ക്യാംപയിനിന് തുടക്കം കുറിച്ചത്.

Modi Fund

പത്തു രൂപ മുതല്‍ ആയിരം രൂപവരെ ജനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയും. പണമായോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ പണം അടയ്ക്കാം. പണം അടയ്ക്കുന്നവര്‍ക്ക് അതിനുള്ള രസീറ്റ് ലഭിക്കും. കൂടാതെ ഓണ്‍ലൈനിലൂടെ അടയ്ക്കുന്നവര്‍ക്ക് എസ്എഎസിലൂടെയും ഇമെയിലൂടെയും പണം സ്വീകരിച്ചതിന് നന്ദി അറിയിക്കുകയും ചെയ്യും. കൃത്യമായ കണക്കുണ്ടാകുമെന്ന് ചുരുക്കം.

ഫണ്ടിലേക്ക് ആയിരം രൂപ നല്‍കി കൊണ്ടാണ് രാജ് നാഥ് സിങ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. പാര്‍ട്ടിയ്ക്കുള്ള വലിയ സംഭാവനകള്‍ ഇനി മുതല്‍ ചെക്കിലൂടെ മാത്രമേ സ്വീകരിക്കൂവെന്ന് അദ്ദേഹം അറിയിച്ചു. വണ്‍ നോട്ട് വണ്‍ വോട്ട് എന്ന പ്രചാരണ പരിപാടിയിലൂടെ പത്തുകോടി കുടുംബങ്ങളിലേക്ക് നേരിട്ടെത്തുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ സ്വാധീനം ശക്തമാക്കാന്‍ ഒട്ടേറെ ഐടി വിദഗ്ധന്മാരെ പാര്‍ട്ടിയുടെ ടെക്‌നോ ക്രാറ്റ് സെല്ലിലേക്ക് നിയമിച്ചിട്ടുണ്ട്.

ആപ്പില്‍ നിന്നും ശരിയ്ക്കും പാഠം പഠിയ്‌ക്കേണ്ടത് സിപിഎമ്മാണ്. മുമ്പ് സാധാരണ ജനങ്ങള്‍ നല്‍കിയിരുന്ന പത്തും നൂറും രൂപ കൊണ്ടാണ് പാര്‍ട്ടി ചെലവുകള്‍ നടന്നിരുന്നത്. ഇതിനു പകരം വന്‍കിട മുതലാളിമാരില്‍ നിന്നും കമ്പനികളില്‍ നിന്നും പണം സ്വീകരിക്കാന്‍ തുടങ്ങിയതുമുതലാണ് പാര്‍ട്ടിയില്‍ കാര്യമായ മൂല്യച്യുതി തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+