കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നവ് കൂട്ട ബലാത്സംഗം: ഒടുവില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ സിബിഐ കുറ്റപത്രം... പോക്‌സോയും

  • By Desk
Google Oneindia Malayalam News

ദില്ലി: 17 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം. ഉന്നവ് കൂട്ട ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ആണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ബലാത്സംഗം കുറ്റമാണ് എംഎല്‍എയ്‌ക്കെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. ഇയാളുടെ സഹായി ശശി സിങ്ങിന്റെ പേരും കുറ്റപത്രത്തില്‍ ഉണ്ട്.

Unnao Rape Case

കഴിഞ്ഞ വര്‍ഷം ജൂണില്‍ ആയിരുന്നു സംഭവം നടന്നത്. ഒരു ബന്ധുവിനൊപ്പം ജോലി തേടിയായിരുന്നു പെണ്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ എത്തിയത്. അവിടെ വച്ച് എംഎല്‍എ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ സമയം ശശി സിങ് മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

പോക്‌സോ നിയമ പ്രകാരവും കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ആയിരുന്നു കേസില്‍ ആദ്യഘട്ട കുറ്റപത്രം സിബിഐ സമര്‍പ്പിച്ചത്. അതില്‍ എംഎല്‍എയുടെ സഹോദരന്‍ അടക്കം അഞ്ച് പേര്‍ പ്രതികളാണ്.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ പിതാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. അതി ക്രൂരമായിട്ടായിരുന്നു ഇദ്ദേഹത്തെ പോലീസ് മര്‍ദ്ദിച്ചത്. പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. കസ്റ്റഡിയില്‍ വച്ച് ക്രൂരമര്‍ദ്ദനം ഏറ്റ ഇദ്ദേഹം പിന്നീട് മരിക്കുകയും ചെയ്തു.

ബെംഗര്‍മോയിലെ ബിജെപി എംഎല്‍എ ആണ് കുല്‍ദീപ് സിങ് സെന്‍ഗര്‍. 2017, ജൂണ്‍ 4 ന് ആയിരുന്നു ഇയാളുടെ വസതിയില്‍ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

English summary
Uttar Pradesh BJP lawmaker Kuldeep Singh Sengar was formally charged by the CBI today with raping a 15-year-old in Unnao.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X