കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ദേശവിരുദ്ധരുമായി ഉല്ലസിക്കുന്നുവെന്ന് അമിത് ഷാ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ രംഗത്ത്. രാഹുല്‍ ജെഎന്‍യുവില്‍ ദേശവിരുദ്ധരുമായി ചേര്‍ന്ന് ഉല്ലസിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. അമിത് ഷാ ബ്ലോഗിലൂടെയാണ് രാഹുലിനെതിരെ പരാമര്‍ശം നടത്തിയത്.

രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ത്ഥികളെ അനുകൂലിക്കുന്ന രാഹുല്‍ മറ്റൊരു വിഭജനമാണോ ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ ചോദിക്കുന്നു. വിഘടനവാദികള്‍ പറയുന്നതാണോ രാഹുല്‍ ഗാന്ധി കേള്‍ക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അത് അടിച്ചമര്‍ത്താനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

amitshah

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്ന് രാഹുല്‍ പറയുകയുണ്ടായി. രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും നടത്തുന്ന പ്രസംഗങ്ങള്‍ തെളിയ്ക്കുന്നത് അവര്‍ക്ക് യാതൊരു ദേശീയ താത്പര്യവുമില്ലെന്നാണെന്ന് അമിത് ഷാ പറയുന്നു.

പരാജയങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുമ്പോള്‍ ദേശീയ താത്പര്യങ്ങളും ദേശവിരുദ്ധ താത്പര്യങ്ങളും തമ്മിലുള്ള വ്യത്യാസം പോലും രാഹുലിന് തിരിച്ചറിയാതായിരിക്കുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

English summary
In a scathing attack on Rahul Gandhi over the JNU row, BJP chief Amit Shah said he had proved that national interest had no place in his mind and asked if the Congress vice president had joined hands with separatist forces and wanted another division of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X