കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ മന്ത്രി ബിജെപി വിട്ടു! ചോർച്ചയിൽ അമ്പരന്ന് പാർട്ടി, കൂടുതൽ നേതാക്കൾ ബിജെപി വിടുമെന്ന് സൂചന!

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരുന്ന തിരഞ്ഞടുപ്പോട് കൂടി അധികാരത്തിലെത്താന്‍ കരുക്കള്‍ നീക്കുന്ന ബിജെപിക്ക് അടിപതറുന്നു. ബിജെപിയില്‍ നിന്നും 21 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകും എന്ന വാര്‍ത്തയ്ക്ക് പിറകെ മുന്‍ മന്ത്രി ബിജെപി വിട്ടു. സംസ്ഥാനത്ത് സ്വാധീനം ഉയര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ബിജെപിക്ക് നേതാക്കളുടെ ചോര്‍ച്ച വന്‍ തിരിച്ചടിയാവുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

മുൻ മന്ത്രി ബിജെപി വിട്ടു

മുൻ മന്ത്രി ബിജെപി വിട്ടു

2018ല്‍ ബിജെപിയില്‍ ചേര്‍ന്ന ഹുമയൂണ്‍ കബീര്‍ ആണ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ കബീര്‍ തൃണമൂലിലേക്ക് തന്നെയാണ് തിരിച്ച് പോയിരിക്കുന്നത്. മുന്‍ മന്ത്രി കൂടിയായ ഹുമയൂണ്‍ കബീര്‍ മുര്‍ഷിദാബാദിലെ ഭരംപൂരില്‍ വെച്ച് നടന്ന പരിപാടിയില്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചു.

4 തവണ പാർട്ടി മാറ്റം

4 തവണ പാർട്ടി മാറ്റം

നിരവധി തവണ പാര്‍ട്ടി മാറി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുളള നേതാവാണ് ഹുമയൂണ്‍ കബീര്‍. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടെ 4 തവണയാണ് ഹുമയൂണ്‍ കബീര്‍ പാര്‍ട്ടികള്‍ മാറിയത്. പാര്‍ട്ടികള്‍ മാറുന്നതില്‍ ഇതുവരെയുളള എല്ലാ റെക്കോര്‍ഡുകളും കബീര്‍ ഭേദിച്ചിരിക്കുകയാണ് എന്ന് ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹാസം ഉന്നയിക്കുന്നു.

ആദ്യം കോൺഗ്രസിൽ

ആദ്യം കോൺഗ്രസിൽ

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് എതിരെ പൊരുതുന്നതിന് വേണ്ടിയാണ് താന്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വന്നത് എന്നാണ് കബീര്‍ പറയുന്നത്. കോണ്‍ഗ്രസുകാരനായിട്ടാണ് ബംഗാളില്‍ ഹൂമയൂണ്‍ കബീര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവും എംപിയുമായ അധിര്‍ രഞ്ജന്‍ ചൗധരിയുടെ അടുത്ത ആളായിരുന്നു കബീര്‍.

കോൺഗ്രസ് വിട്ട് തൃണമൂലിൽ

കോൺഗ്രസ് വിട്ട് തൃണമൂലിൽ

2012ല്‍ രജിന്‍നഗറില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ ആയിരിക്കേയാണ് കബീറിന്റെ ആദ്യത്തെ പാര്‍ട്ടി മാറ്റം. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ആണ് കബീര്‍ ചേക്കേറിയത്. മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും സ്വന്തം സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തോറ്റതോടെ കബീറിന് മന്ത്രിപദവി രാജി വെക്കേണ്ടതായി വന്നു.

ബിജെപിയിലെത്തിച്ച് മുകുൾ റോയ്

ബിജെപിയിലെത്തിച്ച് മുകുൾ റോയ്

2015ല്‍ കബീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി നേതൃത്വവുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണിത്. 2017ല്‍ കബീര്‍ തിരികെ കോണ്‍ഗ്രസില്‍ എത്തി. എന്നാല്‍ ഒരു വര്‍ഷത്തിലധികം അദ്ദേഹം കോണ്‍ഗ്രസില്‍ തുടര്‍ന്നില്ല. ബിജെപി നേതാവ് മുകുള്‍ റോയി ആണ് കബീറിനെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത്.

21 നേതാക്കൾ

21 നേതാക്കൾ

രണ്ട് വര്‍ഷം തികയും മുന്‍പ് ബിജെപി വിട്ട് കബീര്‍ തൃണമൂലില്‍ തന്നെ തിരിച്ച് എത്തിയിരിക്കുകയാണ്. ബിജെപിയിൽ നിന്ന് കൂടുതൽ നേതാക്കൾ തൃണമൂലിൽ ചേരും എന്നാണ് റിപ്പോർട്ടുകൾ. 21 ഓളം ബിജെപി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും എന്നാണ് പുറത്ത് വരുന്ന സൂചന. മിക്കവരും തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നവരാണ്. ഇക്കൂട്ടത്തില്‍ 4 എംപിമാര്‍, ഒരു എംഎല്‍എ, 16 കൗണ്‍സിലര്‍മാര്‍ എന്നിവരാണുളളതെന്നാണ് വിവരം.

തൃണമൂലുമായി ചർച്ചയിലെന്ന്

തൃണമൂലുമായി ചർച്ചയിലെന്ന്

കഴിഞ്ഞ മൂന്ന് മാസത്തോളമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇവര്‍ ചര്‍ച്ചയിലാണ് എന്നും മടങ്ങി വരാന്‍ താല്‍പര്യം അറിയിച്ചുവെന്നുമാണ് സൂചന.തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെ എത്താനൊരുങ്ങുന്ന ബിജെപി എംപിമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയില്‍ ചേര്‍ന്നവരാണ് . പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷും മുകുള്‍ റോയിയും തമ്മിലുളള ചേരിപ്പോരാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്.

ഗെഹ്ലോട്ടിനെ പേടിച്ച് ബിജെപി, എംഎല്‍എമാരെ കടത്തി! ജയ്പൂരിലെത്തി കെസി വേണുഗോപാൽ, ചടുല നീക്കങ്ങൾ!ഗെഹ്ലോട്ടിനെ പേടിച്ച് ബിജെപി, എംഎല്‍എമാരെ കടത്തി! ജയ്പൂരിലെത്തി കെസി വേണുഗോപാൽ, ചടുല നീക്കങ്ങൾ!

English summary
BJP leader and Ex minister Humayun Kabir rejoins Trinamool Congress in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X